Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രായത്തെ തടയും ഭക്ഷണങ്ങള്‍
പ്രായമാകുന്തോറും ചെറുപ്പമായിരിക്കാനാണ് ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നത്. ഹൃദയത്തിന് പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം വ്യായാമത്തിനും മറ്റും സ്ത്രീകള്‍ സമയം കണ്ടത്തെുന്നുണ്ട്.
ഇതുമൂലം അമേരിക്കയിലെ സ്ത്രീകളുടെ ജീവനെടുത്തിരുന്ന ഒന്നാമത്തെ രോഗമായ ഹൃദ്രോഗത്തില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് മോചനം ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രായം തോന്നിക്കാതിരിക്കണമെങ്കില് ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും മിനറലുകളും നിറഞ്ഞ ഭക്ഷണം കഴിക്കുക.
പ്രായത്തെ തോല്‍പ്പിക്കാന്‍ കൊതിക്കുന്ന സ്ത്രീകള്‍ക്കായി ഇതാ ഒരു ഭക്ഷണ പട്ടിക;

സാല്‍മണ്‍
തൊലി ഉണര്വുള്ളതാകണമെങ്കില് ആഴ്ചയില്‍ സാല്‍മണ്‍ മല്‍സ്യം (കോര,ചെമ്പല്ലി ഇനത്തിലെ മല്‍സ്യങ്ങള്‍) കഴിക്കണമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍െറ പഠനം പറയുന്നത്. ഒമേഗാ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണില്‍ രോഗങ്ങളില്‍ നിന്ന് പ്രതിരോധ കവചമൊരുക്കുന്ന വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്. അമ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ പൊതുവെ കാണപ്പെടുന്ന രക്ത സമ്മര്‍ദത്തിനും സാല്‍മണ്‍ നല്ലോരു മരുന്നാണ്.

പച്ച നിറത്തിലുള്ള പച്ചക്കറികള്‍
കാബേജ്,ചീര തുടങ്ങിയ പച്ചനിറത്തിലുള്ള ഇലകളോടെയുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കണം. വൈറ്റമിന്‍ സി,വൈറ്റമിന്‍ കെ, ഫോളിക്ക് ആസിഡ്, അയേണ്‍,പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങി തൊലിയുടെയും ശരീരത്തിൻറെയും ആരോഗ്യത്തിന് അന്ത്യന്താപേക്ഷിതമായ നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്.

വെളുത്തുള്ളി
രുചിക്കും മണത്തിനും ഒപ്പം ശരീരത്തിന് അത്യന്താപേക്ഷിതമാണ് വെളുത്തുള്ളി. വിഷാംശങ്ങളെയും കാര്സിനോജനുകളെയും ഒഴിവാക്കാനൂള്ള കരളിൻറെ പ്രകൃതിദത്തമായ കഴിവ് വെളുത്തുള്ളി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വര്‍ധിക്കും. ഹൃദയാരോഗ്യത്തിനും നല്ലതായ വെളുത്തുള്ളിയുടെ ഉപയോഗം കോശങ്ങളുടെ അമിത വളര്ച്ചതെ തടയുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം സുഗമമാക്കുകയും ചെയ്യും.

എക്സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍
ആരോഗ്യകരമായ തൊലിയും മുടിയും കാത്തുസൂക്ഷിക്കുന്നതിനുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് ഒലീവ് ഓയില്‍. മോണോ സാച്ച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒലീവ് ഓയില്‍ അമേരിക്കയടക്കം രാജ്യങ്ങളിലെ ഭക്ഷണശീലങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. കുറഞ്ഞ രീതിയില്‍ മാത്രം സംസ്കരിക്കുന്നതിനാല്‍ എക്സ്ട്രാ വിര്‍ജിന്‍ ഓയില്‍ ഏറെ രുചികരമായിരിക്കും. ഒലീവ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ഒരിക്കലും ഓയില്‍ പുകയുന്നിടത്തോളം ചൂടാക്കരുത്. കുറഞ്ഞതോ മീഡിയം ചൂടോ മാത്രം ഉപയോഗിക്കുക. പുകയുന്ന പക്ഷം ഒലീവ് ഓയില്‍ പുളിപ്പുള്ളതായി തീരും.

കുരുവില്ലാത്ത പഴങ്ങള്‍ കഴിക്കുക
കുരുവില്ലാത്ത പഴങ്ങളായ ബ്ളൂബെറി, സ്ട്രോബെറി, ക്രാന്‍ബെറി, ബ്ളാക്ക്ബെറി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകള്‍ ശക്തമായ ആന്റി ഓക്സിഡന്റുകളാണ്. ഇവ തലച്ചോറിലെ സിഗ്നലുകളെ പരിപോഷിപ്പിക്കുകയും ഗ്രഹണ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.



Click it and Unblock the Notifications
