Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
കറ്റാര്‍വാഴ നീരിന്റെ ഗുണങ്ങള്‍
പശിമയാര്‍ന്ന നീര് അടങ്ങിയിട്ടുള്ള കറ്റാര്‍വാഴ കാഴ്ചയില്‍ വളരെ വ്യത്യസ്തമാണ്. കറ്റാര്‍വാഴ നീരിന്റെ ആരോഗ്യ ഗുണങ്ങളും വൈവിധ്യമാര്‍ന്നതാണ്. മുറിവുകള്‍, പൊള്ളല്‍, ചര്‍മത്തിലെ അണുബാധ എന്നിവ ഭേദമാക്കാന്‍ കറ്റാര്‍വാഴ നീര് വളരെ നല്ലതാണ്.
കറ്റാര്‍വാഴ നീരില്‍ ശരീരത്തിന് ആവശ്യമായ വിവിധ തരം പോഷകങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള കറ്റാര്‍വാഴ നീര് ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ പല വിഷാംശങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിവിധ ആന്റി ഓക്സിഡന്റുകള്‍ കറ്റാര്‍ വാഴ നീരില്‍ അടങ്ങിയിട്ടുണ്ട്.
അത്താഴം നേരത്തേ കഴിച്ചാല്‍...
ശരീര കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ ഭേദമാക്കാന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ കറ്റാര്‍ വാഴ നീരില്‍ അടങ്ങിയിട്ടുണ്ട്.
കറ്റാര്‍വാഴ നീര് ബാഹ്യ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ് ഉയര്‍ത്തി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
ശരീരത്തില്‍ കുറവുള്ളതും ആവശ്യമായതുമായ പോഷകങ്ങള്‍ കറ്റാര്‍ വാഴ നീര് നല്‍കും.
കറ്റാര്‍വാഴ നീരിന്റെ ചില ആരോഗ്യ ഗുണങ്ങളിതാ

1. വിഷവിമുക്തമാക്കും
കറ്റാര്‍ വാഴ നീര് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ശരീരത്തില്‍ വിഷാംശം അടിഞ്ഞ് കൂടുന്നത് ചര്‍മ്മ കോശങ്ങളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയം ചെയ്യും. മലിനീകരണം, ജങ്ക് ഫുഡ് ,അനാരോഗ്യകരമായ ജീവിത ശൈലി, പുകവലി, മദ്യപാനം എന്നിവയാണ് ശരീരത്തില്‍ വിഷാംശം അടിയാനുള്ള പ്രധാന കാരണം. കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധമാക്കാന്‍ സഹായിക്കും.

2.ശരീര ഭാരം കുറയ്ക്കും
ദിവസം ഒരു ഗ്ലാസ് കറ്റാര്‍വാഴ നീര് വീതം കുടിയ്ക്കുന്നത് ശരീര ഭാരം കുറയ്ക്കാനും അത് നിലനിര്‍ത്താനും സഹായിക്കും. ഇത് വയറും ദഹന സംവിധാനവും വൃത്തിയാക്കി ശരീര ഭാരം കൂട്ടാന്‍ കാരണമാകുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യും. കറ്റാര്‍വാഴ നീരില്‍ അടങ്ങിയിട്ടുള്ള വിവിധ പോഷകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും.
കൂടാതെ കറ്റാര്‍വാഴ നീര് വിശക്കുന്നുവെന്ന തോന്നല്‍ കുറയ്ക്കുകയും കഴിക്കുന്ന ആഹാരത്തില്‍ കുറവ് വരുത്തുകയും ചെയ്യും.

3. ദന്ത സംരക്ഷണം
കറ്റാര്‍ വാഴ നീരിന് സൂഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇത് പല്ലുകളെയും മോണകളെയും വൃത്തിയായി സൂക്ഷിക്കും. വായ നാറ്റം അകറ്റാനും ഇത് നല്ലതാണ്. മോണയില്‍ നിന്നും രക്തം വരുന്നതും വായ്പ്പുണ്ണിനുമുള്ള പ്രതിവിധയാണ് കറ്റാര്‍ വാഴ നീര്.

4. ഊര്‍ജം ദായിനി
എല്ലാ ദിവസവും ഊര്‍ജം നല്കുന്ന പാനീയമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കാം.ശരീരത്തിനാവശ്യമായ ഊര്‍ജം നല്കുന്ന പോഷകങ്ങള്‍, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുള്ളതിനാലാണിത്. സ്ഥിരമായി കറ്റാര്‍ വാഴ നീര് കുടിക്കുന്നതിലൂടെ അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ശരീരത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാവുകയും ചെയ്യും. അതിനാല്‍ കറ്റാര്‍വാഴ നീര് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യവും പ്രതിരോധ ശേഷിയും ഉയര്‍ത്താന്‍ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

5. ചര്‍മ്മ,കേശ സംരക്ഷണം
നശിച്ച ചര്‍മ്മ കോശങ്ങള്‍ ഭേദമാക്കി തിളങ്ങുന്ന മനോഹരമായ ചര്‍മ്മം ഉണ്ടാകാന്‍ കറ്റാര്‍ വാഴനീര് സഹായിക്കും. ചര്‍മ്മത്തിന്റെ ക്ഷതങ്ങള്‍ പരിഹരിക്കാനും പുതുജീവന്‍ നല്‍കാനും ആവശ്യമായ പോഷകങ്ങള്‍ കറ്റാര്‍ വാഴ നീര് നല്‍കും. സ്ഥിരമായി കറ്റാര്‍ വാഴ നീര് കുടിച്ചാല്‍ ചര്‍മ്മത്തിലെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. അതുപോലെ കറ്റാര്‍വാഴ നീര് മുടിയുടെ ആരോഗ്യത്തിനംു വളരെ നല്ലതാണ്. ഇത് മുടിയിഴകളുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും മുടിയുടെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.
കറ്റാര്‍ വാഴ നീരിന്റെ ഏതാനം ചില ആരോഗ്യ ഗുണങ്ങളാണിത്.



Click it and Unblock the Notifications
