Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മൈഗ്രേന് കുറയ്ക്കാന്‍ 8 യോഗ മുറകള്‍
വ്യത്യസ്ത ശ്വസന രീതികള്‍, യോഗ മുറകള്‍ എന്നിവ സംയോജിപ്പിച്ച് മനസ്സിനും ശരീരത്തിനും ആരോഗ്യം നല്കുന്ന ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന പുരാതനമായ വിദ്യയാണ് യോഗ.
പാര്‍ശ്വഫലങ്ങളില്ലാതെ മൈഗ്രേന് മൂലമുള്ള തലവേദന നേരിടാന്‍ യോഗ സഹായിക്കും. എല്ലാ ദിവസവും ഏതാനം മിനുട്ടകള്‍ ലളിതമായ ഈ യോഗ മുറകള്‍ ചെയ്യുന്നത് മൈഗ്രേന്റെ വേദനയില്‍ നിന്നും രക്ഷ നേടാന്‍ ശരീരത്തെ തയ്യാറാക്കന്‍ സഹായിക്കും.
ചിരിച്ചാല്‍ ഗുണങ്ങളേറെ
മൈഗ്രേന് നേരിടാനുള്ള ചില യോഗ മുറകള്‍

1. ഹസ്തപദാസന
മുമ്പോട്ട് വളഞ്ഞ് നിന്നുള്ള ഈ സ്ഥിതി നാഡി സംവിധാനത്തെ ശക്തിപെടുത്തി രക്തയോട്ടം ഉയര്‍ത്തുകയും മനസ്സ് ശാന്തമാക്കുകയും ചെയ്യും.

2. സേതു ബന്ധാസന
രക്ത സമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും മനസ്സും തലച്ചോറും ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും ഇത് സഹായിക്കും. ഇതിന് പുറമെ തലച്ചോറിലേക്കുള്ള രക്തയോട്ടം വേഗത്തിലെത്തി വേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.

3. ബാലാസന
കുട്ടികളെ പോലുള്ള സ്ഥിതി എന്ന് വിശേഷിപ്പിക്കുന്ന ഈ യോഗ മുറ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം നല്‍കും.ഇത് ഇടുപ്പ്, തുട,കണങ്കാല് എന്നിവ സാവധാനം നിവര്‍ത്തുകയും മനസ്സ് ശാന്തമാക്കി വേദനയില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും.ബാലാസന നാഡീ സംവിധാനത്തെ ശാന്തമാക്കിയും വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്.

4. മാര്ജാരിയാസാന
പൂച്ചയെ പോലെ നിവരുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും മനസ്സ് ശാന്തമാക്കുകയും സമ്മര്‍ദ്ദം കുറച്ച് ശ്വസനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ഈ യോഗ മുറയുടെ പ്രധാന സവിശേഷത വലിഞ്ഞ് മുറുകിയ പേശികളെ ശാന്തമാക്കി വേദന കുറയ്ക്കും എന്നതാണ്.
മാര്ജാരിയാസന ചെയ്യേണ്ട രീതി

5.പശ്ചിമോത്താസന
ഇരുകാലുകളും മുമ്പോട്ട് നീട്ടി മുമ്പോട്ട് വളഞ്ഞു ചെയ്യുന്ന ഈ ആസനം തലച്ചോറിനെ ശാന്തമാക്കുകയും സമ്മര്‍ദ്ദം കുറച്ച് തലവേദനയില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും.
പശ്ചിമോത്താസന ചെയ്യേണ്ട രീതി ഇതാ

6.അധോ മുഖ ശ്വാനാശന
താഴേക്ക് നോക്കിയുള്ള ശ്വാന സ്ഥിതി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉയര്‍ത്തും അങ്ങനെ തലവേദന കുറയ്ക്കും.
അധോമുഖ ശ്വാനാസന ചെയ്യേണ്ട രീതി ഇതാ

7.പദ്മാസന
പദ്മാസന മനസ്സിനെ ശാന്തമാക്കുകയും തലവേദന കുറയ്ക്കുകയും ചെയ്യും. പദ്മാസന ചെയ്യേണ്ട രീതി

8. ശവാസന
ആഴത്തിലുള്ള ധ്യാനത്തിലൂടെ വിശ്രമം നല്കി ശവാസന ശരീരത്തെ പുനരുജ്ജീവിപ്പിക്കും.പതിവായി യോഗ മുറകള്‍ അവസാനിപ്പിക്കുന്നത് ഏതാനം മിനുട്ട് നേരം ശവാസന ചെയ്തുകൊണ്ടാണ്.
പതിവായി ഈ യോഗ മുറകള്‍ ചെയ്യുന്നതിലൂടെ മൈഗ്രേന് മൂലമുള്ള തലവേദന കുറയ്ക്കാനും ക്രമേണ ഇല്ലാതാക്കാനും കഴിയും. അതിനാല്‍ എല്ലാ ദിവസം കുറച്ച് സമയം ഇത് ചെയ്യാനായി നീക്കി വയ്ക്കുക.
മുന്‍കരുതല്‍: യോഗ ചെയ്തു തുടങ്ങിയാലും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ നിര്‍ത്തരുത്. മൈഗ്രേന് പ്രതിരോധിക്കുന്നതിന് വേണ്ടി ചെയ്യുന്നതാണ് ഈ യോഗ മുറകള്‍ മറിച്ച് മരുന്നിന് ബദലായി ഉപയോഗിക്കുന്നതല്ല.



Click it and Unblock the Notifications
