Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ദന്തസംരക്ഷണം: പുരുഷന്മാരുടെ 8 പിഴവുകള്‍
മനുഷ്യന്റെ സമ്പൂര്‍ണ്ണമായ ആരോഗ്യ സംരക്ഷണത്തില്‍ ദന്തസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ നാം പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അതുകൊണ്ട് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മിനക്കെടുന്നവര്‍ നമുക്കിടയില്‍ വളരെ കുറവാണ്. ഇവര്‍ക്ക് തന്നെ ശരിയായ ദന്തസംരക്ഷണത്തെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. ദന്തസംരക്ഷണം വളരെ അനായാസം ചെയ്യാവുന്ന ഒരു കാര്യമാണെങ്കിലും പലപ്പോഴും അക്കാര്യത്തില്‍ പിഴവുകള്‍ വരാറുണ്ട്. ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ചില പിഴലുകള്‍ പരിചയപ്പെടാം.

1. പ്രാതലിന് മുമ്പ് പല്ലുതേയ്ക്കുക
ഓരോ തവണ പല്ലുതേയ്ക്കുമ്പോഴും പല്ലിന്റെ ഇനാമല്‍ വളരെ ചെറിയ അളവില്‍ നഷ്ടപ്പെടുന്നുണ്ട്. പല്ലുതേച്ച് ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിച്ചാല്‍ പല്ലുകള്‍ ആസിഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടും. ഇത് പല്ലുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും.

2. പ്രാതലിന് ശേഷം പല്ലുതേയ്ക്കുക
പ്രാതിലിന് ശേഷവും പല്ലുതേയ്ക്കുന്നവരുണ്ട്. ഇത് ബാക്ടീരിയ ബാധയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകളെ സംരക്ഷിക്കുന്ന ഇനാമലിന്റെ ആവരണം നഷ്ടപ്പെടുന്നത് കൊണ്ട് ബാക്ടീരിയകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

3. മധുരത്തിന് ശേഷം പല്ലുതേയ്ക്കാതിരിക്കുക
പഞ്ചസാര പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇത് ശരീരത്തിലെ അസിഡുമായി കലര്‍ന്ന് പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിലേക്കായിരിക്കും ഇത് നയിക്കുക.

4. വായ്നാറ്റം മാറ്റാന്‍ ബലപ്രയോഗം
വായ്നാറ്റത്തിനുള്ള പ്രധാനകാരണം നാക്കിലും മോണകളിലും പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങളാണ്, പല്ലുകളല്ല. അതിനാല്‍ നിങ്ങളുടെ ആരോഗ്യം മുഴുവന്‍ ഉപയോഗിച്ച് പല്ലുതേയ്ച്ചത് കൊണ്ട് വായ്നാറ്റാം മാറില്ല. നാക്കിലും മോണയിലും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക. വ്യത്യാസം നിങ്ങള്‍ക്ക് തന്നെ ബോദ്ധ്യമാകും.

5. കിടക്കുംമുമ്പ് പല്ലുതേയ്ക്കാതിരിക്കുക
രാത്രി കിടക്കുംമുമ്പ് പല്ലുതേച്ച് വൃത്തിയാക്കാന്‍ പലര്‍ക്കും മടിയാണ്. ഇതമൂലം 6-8 മണിക്കൂര്‍ നേരം ബാക്ടീരികള്ക്ക് നിങ്ങളുടെ പല്ലുകള്‍ക്ക് മുകളില്‍ താണ്ഡവനൃത്തമാടാന്‍ അവസരം ലഭിക്കും. ഇതിന്റെ ഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

6. ഫ്ളോസ് ചെയ്യാതിരിക്കുക
ഇന്ത്യയില്‍ ഫ്ളോസ് ഇപ്പോഴും അത്ര വ്യാപകമല്ല. ഇതൊക്കെ അനാവശ്യമാണെന്ന് ചിന്തിക്കുന്നവരാണ് അധികവും. പല്ലിന് ഇടയില്‍ കുടുങ്ങിയിരിക്കുന്ന വളരെ ചെറിയ അഹാരാവശിഷ്ഠം പോലും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് തിരിച്ചറിയുക. ഇത്തരം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യാന്‍ ഫ്ളോസ് സഹായിക്കും.

7. ആഹാരം കഴിഞ്ഞുടന്‍ മൗത്ത്വാഷ്
ആഹാരം കഴിഞ്ഞുടന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് സാധാരണയാണ്. വായ്നാറ്റം മാറ്റാനെന്ന പേരിലാണ് പലരും ഇത് ചെയ്യുന്നത്. മൗത്ത് വാഷില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതിനാല്‍ ആഹാരം കഴിച്ച് 45 മിനിറ്റിന് ശേഷം മൗത്ത് വാഷ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.

8. ദന്തപരിശോധന ഒഴിവാക്കുക
ആറുമാസത്തില്‍ ഒരിക്കലെങ്കിലും ദന്തഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് സഹായിക്കും. നമുക്ക് കാണാന്‍ കഴിയാത്ത ഭാഗങ്ങളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. പ്ലാക്കുകളുടെ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള പരിശോനയിലൂടെ കഴിയും.



Click it and Unblock the Notifications
