Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്തനാര്‍ബുദം പ്രതിരോധിക്കാം
രണ്ട് ദശാബ്ദക്കാലമായി ഇന്ത്യയില്‍ സ്തനാര്‍ബുദ ബാധ കുതിച്ചുയരുകയാണ്. ഇന്ന് ഇത് വളരെ സാധാരണമായി കഴിഞ്ഞു. സ്തനാര്‍ബുദം സ്ത്രീകള്‍ക്കിടയിലെ പ്രധാന മരണകാരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 28 സ്ത്രീകളില്‍ ഒരാള്‍ സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്നതായി അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലും പട്ടണങ്ങളിലും സ്തനാര്‍ബുദ ബാധ കൂടുതലാണ്. ഗ്രാമങ്ങളിലെ 60 സ്ത്രീകളില്‍ ഒരാള്‍ക്ക് മാത്രമേ സ്തനാര്‍ബുദം പിടിപെടുന്നുള്ളൂ.
എന്നാല്‍ സ്തനാര്‍ബുദം വ്യാപകമാകുന്നതിനുള്ള കൃത്യമായ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാരമ്പര്യം, ജീവിതശൈലി എന്നിവയാകാം രോഗബാധ കൂടാനുള്ള പ്രധാനകാരണങ്ങളെന്ന് പറയപ്പെടുന്നു.
സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

1. വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ഇതോടൊപ്പം വീട്ടുജോലികളും ചെയ്യുക. വ്യായാമവും ജോലികളും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കും. ഇതുമൂലം ഓസ്ട്രോജന്, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. കൊഴുപ്പ് കോശങ്ങളാണ് ക്യാന്‍സറിന് കാരണമായ ട്യൂമറുകളും മുഴകളുമായി മാറുന്നത്. അതുകൊണ്ട് കായികമായി അധ്വാനിക്കുക. ദിവസം അരമണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്ന് ദിവസം വ്യായാമം ചെയ്താല്‍ നിങ്ങള്‍ക്ക് സ്തനാര്‍ബുദ ഭീതിയില്ലാതെ ജീവിക്കാം.

2. മദ്യമേ വിട
മദ്യം സ്തനാര്‍ബുദത്തിന് കാരണമാകുന്നതായി ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അകത്താക്കുന്ന മദ്യത്തിന്റെ അളവില്‍ കണ്ണുവയ്ക്കുക. കഴിയുമെങ്കില്‍ മദ്യപാനം നിര്‍ത്തുക. മദ്യം ഒരു ആരോഗ്യപാനീയമല്ല. അതിനാല്‍ മദ്യം ഉപേക്ഷിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഒരുദോഷവും വരില്ല. മദ്യത്തിന് പകരം ജ്യൂസുകള്‍ പോലുള്ളവ കഴിക്കുക.

3. മുലയൂട്ടുക
മുലയൂട്ടുന്ന അമ്മമാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത അഞ്ച് ശതമാനം കുറവാണ്. കൂടുതല്‍ കാലം മുലയൂട്ടിയാല്‍ അതിനനുസരിച്ച് ക്യാന്‍സര്‍ സാധ്യത കുറയുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മൂലയൂട്ടുമ്പോള്‍ ശരീരത്തില്‍ ഓസ്ട്രോജന്റെ അളവ് കുറയും. സ്തനാര്‍ബുദത്തിന് കാരണമാകുന്ന ഹോര്‍മോണാണ് ഓസ്ട്രോജന്.

4. അമിതഭാരം വേണ്ട
അമിതഭാരം അഥവാ പൊണ്ണത്തടിയാണ് സ്തനാര്‍ബുദത്തിന് മറ്റൊരു കാരണം, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിന് ശേഷം. അതുകൊണ്ട് ശരീരഭാരം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

5. ആരോഗ്യകരമായ ഭക്ഷണം
പഴവും പച്ചക്കറിയും ധാരാളമടങ്ങിയ സമീകൃത ആഹാരം കഴിക്കുക. കൊഴുപ്പും അന്നജവും ധാരാളമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.

6. ടിന്നിലടച്ച അപകടം
ടിന്നിലടച്ച ഭക്ഷണപദാര്‍ത്ഥങ്ങളും പാനീയങ്ങളും കുറയ്ക്കുക, കഴിയുമെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഈസ്ട്രജന് പോലുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ ഇത്തരം ഭക്ഷണസാധനങ്ങളിലും പാനീയങ്ങളിലും അടങ്ങിയിട്ടുണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന രാസവസ്തുവാണ് ഈസ്ട്രജന്. ആഹാരസാധനങ്ങള്‍ വറുക്കുമ്പോഴും ബാര്‍ബിക്യൂ ചെയ്യുമ്പോഴും ക്യാന്‍സറിന് കാരണമാകുന്ന അക്രൈല് അമൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടും. അതിനാല്‍ അത്തരം ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക.

7. വെയില് കൊള്ളുക
സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഡി ക്യാന്‍സറിനെ ചെറുക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം ത്വരിപ്പെടുത്തുകയും അതുവഴി സ്തനാര്‍ബുദ സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് സ്കിന്‍ ക്യാന്‍സറിന് കാരണമാകാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications
