For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍പോക്സിന്‍റെ ലക്ഷണങ്ങള്‍

By Super
|

വേരിസെല്ല സോസ്റ്റര്‍ വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ചിക്കന്‍ പോക്സ്. വേഗത്തില്‍ വ്യാപിക്കുന്ന ഈ സാംക്രമികരോഗം രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കം വഴിയാണ് പകരുന്നത്. ചിക്കന്‍പോക്സ് പിടിപെട്ട ആളുടെ ചുമയും തുമ്മലും വഴി പുറത്ത് വരുന്ന വൈറസുകള്‍ വഴിയാണ് രോഗം പകരുക.

വൈറസ് ബാധിച്ച് 15-16 ദിവസമാകുമ്പോളാണ് ആദ്യ രോഗലക്ഷണം പ്രത്യക്ഷപ്പെടുക. തുടക്കത്തില്‍ പനിക്ക് സമാനമായ രോഗലക്ഷണങ്ങളായിരിക്കുമെന്നതിനാല്‍ രോഗനിര്‍ണ്ണയവും ചികിത്സയും വൈകുന്നത് സാധാരണമാണ്. ഇനി പറയുന്ന ലക്ഷണങ്ങളുണ്ടോയെന്ന് നോക്കി നിങ്ങളുടെ കുട്ടിക്ക് ചിക്കന്‍പോക്സാണോ എന്ന് തിരിച്ചറിയാനാകും.

കടുത്ത പനി

കടുത്ത പനി

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നതോടെ അതിനെ തുരത്താനായി ശരീരത്തിന്‍റെ താപനില വര്‍ദ്ധിപ്പിച്ച് തുടങ്ങും. 100.4 ഡിഗ്രിയും അതിന് മേലേക്കും താപനില ഉയരാം. പനിക്കൊപ്പമുള്ള ഇന്‍ഫ്ലുവെന്‍സയുടെ ലക്ഷണങ്ങള്‍ കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലാകും പ്രശ്നമാകുക.

തലവേദന

തലവേദന

ചിക്കന്‍പോക്സിന്‍റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പേ ചെറിയ തലവേദന ആരംഭിക്കും. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ഇവ കൂടിവരുകയും ശരീരമാകെ രോഗം ബാധിക്കുകയും ചെയ്യും.

ചൊറിച്ചിലും ചുവന്ന പാടുകളും

ചൊറിച്ചിലും ചുവന്ന പാടുകളും

തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ചിക്കന്‍പോക്സിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. ഇക്കാരണത്താല്‍ തന്നെ ഇത് ഇന്‍ഫ്ലുവെന്‍സയായി തെറ്റിദ്ധരിക്കപ്പെടാം. എന്നാല്‍ ചൊറിച്ചിലും, ചുവന്ന പാടുകളും കാണപ്പെടുന്നത് ചിക്കന്‍പോക്സിന്‍റെ ലക്ഷണമാണ്. ചൊറിച്ചില്‍ ക്രമേണ രൂക്ഷമാകും. കുട്ടികളില്‍ ചൊറിച്ചില്‍ ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്കും കാരണമാകാം.

പാടുകളും മുറിവുകളും

പാടുകളും മുറിവുകളും

ചൊറിച്ചില്‍ തുടങ്ങി 12-14 മണിക്കൂറിനകം ചുവന്ന തിണര്‍പ്പുകള്‍ ചുവന്ന കുരുക്കളോ പാടുകളോ ആയി മാറും. ഇവയുടെ മുകള്‍ഭാഗം തീപ്പൊള്ളലേറ്റത് പോലെയാകും. ആദ്യം വയര്‍, മുഖം, പുറം, നെഞ്ച് എന്നിവിടങ്ങളിലാകും ഇവ പ്രത്യക്ഷപ്പെടുക. തുടര്‍ന്ന് കൈകള്‍, കാല്‍, തലയോട്ടി, നാക്ക്, വായ എന്നിവിടങ്ങളിലുമുണ്ടാകും. ഇതിന്‍റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. ശരാശരി 200-250 കുരുക്കള്‍ ഇത്തരത്തില്‍ ശരീരത്തിലുണ്ടാകാം.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

കുട്ടികളില്‍ പനിയും ചുവന്ന തിണര്‍പ്പുകളും കാണുന്നതിനൊപ്പം വയര്‍ വേദനയും അനുഭവപ്പെടാം. ക്ഷീണവും ഛര്‍ദ്ദിയും മൂലം വിശപ്പ് കുറയും. ഇത് ശരീരഭാരം കുറയാനിടയാക്കും.

ക്ഷീണം

ക്ഷീണം

രോഗപ്രതിരോധ ശേഷിക്കുറവും, ഛര്‍ദ്ദിയും, വിശപ്പില്ലായ്മയും മൂലം രോഗിക്ക് കാര്യമായ ക്ഷീണം അനുഭവപ്പെടും.

English summary

Classic Chicken Pox Symptoms

Chicken pox is caused by the varicella zoster virus. It is highly contagious and usually acquired through direct contact with an infected person. Here are few classic chicken pox symptoms you should know about.
Story first published: Wednesday, May 14, 2014, 16:19 [IST]
X
Desktop Bottom Promotion