Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അനാരോഗ്യകരമായ 5 പാചകരീതികള്‍
ആരോഗ്യത്തിന് ഭക്ഷണം വളരെ പ്രധാനമാണ്. ആരോഗ്യത്തിന് ദോഷം വരുത്തുന്നതും വരുത്താത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്.
ഭക്ഷണം മാത്രമല്ല, ഭക്ഷണം പാകം ചെയ്യുന്ന രീതിയും വളരെ പ്രധാനമാണ്. ആരോഗ്യകരമായും അനാരോഗ്യകരമായും ഭക്ഷണം പാകം ചെയ്യാം.
അനാരോഗ്യകരമായി ഭക്ഷണം പാകം ചെയ്യുന്ന അഞ്ചു വഴികള്‍ ഏതെന്നറിയൂ, ഇവ ഒഴിവാക്കൂ, ആരോഗ്യം നന്നാവും.

ഡീപ് ഫ്രൈ
ഡീപ് ഫ്രൈ അനാരോഗ്യകരമായ ഒരു ഭക്ഷണരീതിയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സാച്വറേറ്റഡ് ഫാറ്റ് കൂടുകയാണ് ചെയ്യുന്നത്. ഇത് കൊളസ്ട്രോള്‍ കൂടാനും തടി കൂടാനും ഇട വരുത്തും. മാത്രമല്ല, വയറിനും ഇത് നല്ലതല്ല.

ചാര്‍ക്കോള്‍ ബാര്‍ബിക്യൂ
ബാര്‍ബിക്യൂ ചെയ്യുന്ന പാചകരീതി സ്വാദിഷ്ടമാണ്. എന്നാല്‍ കരിക്കട്ട ഉപയോഗിച്ച് ബാര്‍ബക്യൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ നിന്നും വരുന്ന പുക കാര്‍സിനോജെനുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണിത്. മാത്രമല്ല, ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കും.

പ്ലാസ്റ്റിക്
മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലോ പ്ലാസ്റ്റിക് കടലാസുകളിലോ പാകം ചെയ്യുന്നതും ചൂടാക്കുന്നതും ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

തൊലി കളഞ്ഞു കഴുകുമ്പോള്‍
തൊലി കളഞ്ഞ പച്ചക്കറികള്‍ കഴുകുന്ന രീതി നല്ലതല്ല. പച്ചക്കറികള്‍ തൊലിയോടെ കഴുകി വൃത്തിയാക്കണം. തൊലി കളഞ്ഞു കഴുകുമ്പോള്‍ ഇവയുടെ പോഷകങ്ങള്‍ നഷ്ടപ്പെടും.

പാന്‍ ഫ്രൈ, ഷാലോ ഫ്രൈ
പാന്‍ ഫ്രൈ, ഷാലോ ഫ്രൈ പാചകരീതികള്‍ പ്രധാനമായും ഹോട്ടലുകളില്‍ ഉപയോഗിയ്ക്കുന്നവയാണ്. ഇതും ആരോഗ്യത്തിന് നല്ലതല്ല. ഇത് സാച്വറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍ എ്ന്നിവ വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
