Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
യോനിയിലെ ദുര്‍ഗന്ധം അകറ്റാം
സ്ത്രീകളില്‍ കാണപ്പെടുന്ന പൊതുവായ പ്രശ്നമാണ് യോനിയിലെ ദുര്‍ഗന്ധം. ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റ് ഇന്ഫെക്ഷന് മൂലമാണ് പ്രധാനമായും ഈ പ്രശ്നം ഉണ്ടാകുന്നത്. ലൈംഗിക രോഗങ്ങള്‍ മൂലവും രഹസ്യഭാഗങ്ങള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കിയില്ലെങ്കിലും ഇത് ഉണ്ടാകും. ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായതിനാല്‍ എത്രയും പെട്ടന്ന് ചികില്‍സ തേടേണ്ട ഒന്നാണ് ഈ പ്രശ്നം. താഴെ പറയുന്ന പ്രശ്നങ്ങളാകും ഈ അവസ്ഥക്ക് കാരണം.
1. യീസ്റ്റ് ബാധ 2. ഗൊണോറിയ 3. പഞ്ചാസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കല്‍ 4. ബാക്ടീരിയ ബാധ 5. പെല്‍വിക്ക് രോഗങ്ങള്‍ 6. ലൈംഗിക രോഗങ്ങള്‍ 7. ശുചിത്വത്തിലെ പോരായ്മ 8. ലൈംഗികാവയവങ്ങളിലെ പുഴുക്കടി 9. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കല്‍ 10. വെള്ളം ചീറ്റി കഴുകല്‍ 11. ചിലതരം സോപ്പുകള്‍ ഉപയോഗിക്കല്‍.
യോനിയിലെ ചൊറിച്ചില്‍, ചുവപ്പ്, മണം എന്നിവയാണ് ലക്ഷണങ്ങള്‍.
താഴെ പറയുന്ന പ്രകൃതിദത്ത വഴികളിലൂടെ ഈ പ്രശ്നം പരിഹരിക്കാം.

1. കൂടുതല്‍ വെള്ളം കുടിക്കുക
വെള്ളമാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നല്ല മാര്‍ഗം. ദിവസം എട്ടു മുതല്‍ പത്തുവരെ ഗ്ളാസ് വെള്ളം കുടിക്കാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന് ദോഷകരമായ വിഷവസ്തുക്കളെയും ബാക്ടീരിയകളെയും കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ നീക്കാന്‍ കഴിയും. യോനിയിലെ ദുര്‍ഗന്ധത്തിന് കാരണമായ ശരീരത്തില്‍ അധികമുള്ള പഞ്ചസാരയും അധികം വെള്ളം കുടിക്കുന്നതിലൂടെ നീക്കം ചെയ്യാന്‍ കഴിയും.

2. കട്ടിത്തൈര്
കട്ടിത്തൈര് യോനിയുടെ ദുര്‍ഗനധം അകറ്റാന്‍ ഏറെ നല്ലതാണ്. ഉയര്‍ന്ന തോതില്‍ ലാക്ടോ ബാസിലസ് അടങ്ങിയതിനാല്‍ യോനിയിലെ പി.എച്ച് നിലവാരം നിലനിര്‍ത്താനാകും. യോനിയില്‍ തൈര് നേരിട്ടും പുരട്ടാവുന്നതാണ്. കട്ടിത്തൈര് വെള്ളത്തില്‍ കലര്‍ത്തിയ ശേഷം ആര്‍ത്തവകാലത്ത് രക്തം ഒപ്പിയെടുക്കാന്‍ ഉപയോഗിക്കുന്ന കോട്ടണ്‍ റോള്‍ ഇതില്‍ മുക്കിയ ശേഷം യോനീഭാഗത്ത് അഞ്ച് മിനിറ്റ് വെച്ചാല്‍ മതി. ഇതിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് യോനി കഴുകുക.

3. ടീ ട്രീ ഓയില്‍
ഫംഗസ്,ബാക്ടീരിയ ബാധകളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പ്രകൃതി ദത്ത മാര്‍ഗമാണ് ടീ ട്രീ ഓയില്‍. രണ്ട് ടീസ്പൂണ്‍ ഓയില്‍ എടുത്ത ശേഷം അതില്‍ കുറച്ച് വെള്ളം ചേര്‍ക്കുക. ഇതില്‍ കോട്ടണ്റോള് മുക്കിയ ശേഷം കുളിക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യോനിയില്‍ കുറച്ച് നേരം വെക്കുക. ഒരാഴ്ച ഇത് ആവര്‍ത്തിക്കുക. ഇതുവഴി യോനീദുര്‍ഗന്ധത്തിന് പരിഹാരമാകും.

4. ഉലുവ
രണ്ട് ടീസ്പൂണ്‍ ഒരു ഗ്ളാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടുവെക്കുക. പിറ്റേദിവസം രാവിലെ എഴുന്നേറ്റയുടന്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ഈ വെള്ളം കുടിക്കുക. രണ്ട് ആഴ്ച ഇത് തുടരുക. ഫലപ്രദമായ ഈ പ്രകൃതിദത്ത രീതി ശീലമാക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവം ക്രമമാക്കുന്നതിനൊപ്പം ഹോര്‍മോണ്‍ നില ഉയര്‍ത്തുകയും ചെയ്യുന്നു.

5. വെളുത്തുള്ളി
വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം കുളിക്കാന്‍ പോകുന്നതിന് എട്ട്, പത്ത് മിനിറ്റ് മുമ്പ് യോനീഭിത്തിയില്‍ പുരട്ടുക. യോനിയിലെ ഫംഗസ്, ബാക്ടീരിയ ബാധകളെ നല്ലരീതിയില്‍ പ്രതിരോധിക്കുന്നതാണ് വത്തെുള്ളി.

6. വേപ്പിന് വെള്ളം
കുറച്ച് ആര്യവേപ്പിലകള്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച ശേഷം തണുപ്പിക്കുക. തുടര്‍ന്ന് യോനീഭാഗം കഴുകുക. ആര്യവേപ്പ് ഓയിലും ഉപയോഗിക്കാം.

7. വൈറ്റ് വിനാഗിരി
അരക്കപ്പ് വൈറ്റ് വിനാഗിരിയില്‍ കുറച്ച് ഉപ്പുചേര്‍ത്ത ശേഷം ഇളംചൂടുള്ള വെള്ളത്തില്‍ ഒഴിക്കുക. തുടര്‍ന്ന് യോനി അതില്‍ മുക്കിവെക്കുക. പി.എച്ച് ലെവല്‍ നിലനിര്‍ത്തുന്നതിനാല്‍ യോനിയിലെ ദുര്‍ഗന്ധം അകലും.

8.ആപ്പിള്‍ സൈഡര്‍ വിനാഗര്
ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സൈഡര്‍ വിനാഗര് കലര്‍ത്തിയ വെള്ളത്തില്‍ യോനീ ഭാഗം മുക്കിവെക്കുക. ഇത് യോനിയുടെ അസിഡിക്ക് സ്വഭാവം നിലനിര്‍ത്തുന്നതിനാല്‍ ദുര്‍ഗന്ധത്തെ അകറ്റും.

9. ഇരുന്നുകുളി
ഇളംചൂടുള്ള വെള്ളത്തില്‍ കുറച്ച് എപ്സം സാള്‍ട്ട് കലര്‍ത്തിയ ശേഷം ഇരുന്ന് കുളിക്കുന്നതിനുള്ള ടബില്‍ നിറച്ച ശേഷം 10 മിനിറ്റ് യോനീ ഭാഗം അതില്‍ മുക്കിവെക്കുക.

10. നെല്ലിക്ക
നെല്ലിക്ക പച്ചക്കോ അച്ചാറിട്ടോ കഴിക്കുക. രക്തത്തെ പ്രകൃതിദത്തമായി ശുചീകരിക്കുന്ന ഇത് യോനീ ദുര്‍ഗന്ധത്തിന് കാരണമാകുന്ന രോഗാണുബാധയെയും ഒഴിവാക്കും.

11. ബേക്കിംഗ് സോഡ
അണുബാധ ഒഴിവാക്കുന്നതിനൊപ്പം ശരീരത്തിന്‍െറ പി.എച്ച് നിലനിര്‍ത്തുന്നതാണ് ബേക്കിംഗ്സോഡ. ഇളം ചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത ശേഷം കുടിക്കുകയോ ബാത്ത്ടബ്ബിലെ വെളളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത ശേഷം യോനി മുക്കിവെക്കുക. ഇത് വൃത്തിയുള്ള ടൗവ്വല് ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ മണം പോകും.

12. നാരങ്ങാ വര്‍ഗത്തിലുള്ള പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, ചെറുമധുരനാരങ്ങ, മുന്തിരി,പൈനാപ്പിള്‍ എന്നിവ ധാരാളം കഴിക്കുക. വൈറ്റമിന്‍ സിയാല്‍ സമ്പന്നമായ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനം ശക്തിയുള്ളതാക്കുകയും ശരീരത്തിലെ വിഷാംശങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.

13. മരുന്ന് ഉപയോഗിച്ച്
ഡോക്ടറുടെ കുറിപ്പടി ഇല്ലാത്ത നിരവധി മരുന്നുകള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വിപണിയില്‍ ലഭ്യമാണ്. ലിക്വിഡ്ക്ളോറോഫില് ഇത്തരം മരുന്നിന് ഉദാഹരണമാണ്. അഞ്ച്, ആറ് ടീസ്പൂണ്‍ ലിക്വിഡ് ക്ളോറോഫില്‍ രണ്ടാഴ്ച കഴിക്കുക. ഇതിന് ശേഷം വെള്ളം കുടിക്കുകയും വേണം.

14. പൗഡര്‍
യോനിയിലെ ദുര്‍ഗന്ധം അകറ്റാന്‍ നിരവധി പൗഡറുകള്‍ വിപണിയില്‍ ലഭ്യമാണ്. ‘വാജിസില് ഫെമിനിന്‍ പൗഡര്‍' ഇതില്‍ ഒന്നാണ്. ഇത് യോനിയിലെ ഈര്‍പ്പവും ദുര്‍ഗന്ധവും ആഗീരണം ചെയ്യുന്നു. ടാല്‍ക്കം അല്ലാത്തതിനാല്‍ യോനിയിലെ തൊലി ഇത് സംരക്ഷിക്കുകയും അധിക ഈര്‍പ്പത്തില്‍ നിന്നുള്ള സംരക്ഷണ കവചമായി നില്‍ക്കുകയും ചെയ്യുന്നു.

15. പെര്‍ഫ്യൂം
ഉള്ത്തുടയുടെയും യോനിയുടെയും ഭാഗത്ത് പെര്‍ഫ്യൂമുകള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ഇത് മോശം മണം ഒഴിവാക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications
