Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സാധാരണമായ 15 ക്യാന്‍സറുകള്‍
ഇന്നത്തെക്കാലത്ത് ആരും കൂടുതല്‍ ഭയക്കുന്ന രോഗമേതെന്നു ചോദിച്ചാല്‍ പലരുടേയും ഉത്തരം ക്യാന്‍സര്‍ എന്നായിരിയ്ക്കും. തിരച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണത്തില്‍ അവസാനിയ്ക്കുന്ന ഈ രോഗം ജീവിത, ഭക്ഷണശൈലികള്‍ കൊണ്ട് ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരികയുമാണ്.
ശരീരത്തിന്റെ പല ഭാഗങ്ങളേയും ക്യാന്‍സര്‍ ബാധിയ്ക്കാം. ഒരോ ഭാഗങ്ങളേയും ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ വ്യത്യസ്തമങ്ങളാണ്. ഇവയുടെ ലക്ഷണങ്ങളും പ്രതിവിധികളും വ്യത്യസ്തമാണ്.
സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന പ്രത്യേക തരം ക്യാന്‍സറുകളുമുണ്ട്. സ്തനാര്‍ബുദം പൊതുവെ സ്ത്രീകളെ ബാധിയ്ക്കുന്നവയാണ്. പുരുഷന്മാരില് ഇത് തീരെ അപൂര്വമല്ലെങ്കില് പോലും. ഇതുപോലെ പുരുഷന്മാരെ മാത്രം ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍.
സാധാരണ ഗതിയില്‍ കണ്ടുവരുന്ന 15 തരം ക്യാന്‍സറുകള്‍ ഏതെല്ലാമെന്നറിയൂ,

ബ്രെസ്റ്റ് ക്യാന്‍സര്‍
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം.

സ്കിന്‍ ക്യാന്‍സര്‍
മെലാനോമ അഥവാ സ്കിന്‍ ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന മറ്റൊരു ക്യാന്‍സറാണ്. അന്തരീക്ഷമലിനീകരണവും ഓസോണ്‍ പാളികള്‍ ദുര്‍ബലമാകുന്നതുമാണ് ഇതിന്റെ പ്രധാന കാരണങ്ങളായി പറയുന്നത്.

ഒവേറിയന്‍ ക്യാന്‍സര്‍
സ്ത്രീകളില്‍ കണ്ടുവരുന്ന മറ്റൊരു ക്യാന്‍സറാണ് ഓവറികളെ ബാധിയ്ക്കുന്ന ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭധാരണവും മുലയൂട്ടലുമെല്ലാം ഒവേറിയന്‍ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കുന്നു.

ഈസോഫാഗസ് ക്യാന്‍സര്‍
പുകവലി ശീലമുള്ളവര്‍ക്ക് കൂടുതലായി വരുന്ന ഒന്നാണ് ഈസോഫാഗസ് ക്യാന്‍സര്‍. ഇത് വളരെ ഗുരുതരമായ ഒന്നാണ്. ഈ ക്യാന്‍സര്‍ ബാധിച്ചവരില്‍ 6 ശതമാനം പേര് മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. വൃഷണത്തെ ബാധിയ്ക്കുന്ന ഒന്ന്.

ബ്ലഡ് ക്യാന്‍സര്‍
ബ്ലഡ് ക്യാന്‍സര്‍ അഥവാ രക്താര്‍ബുദവും സാധാരണമായ ഒരു ക്യാന്‍സറാണ്. രക്തത്തിലെ ശ്വേതാണുക്കളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

സെര്‍വിക്കല്‍ ക്യാന്‍സര്‍
സ്ത്രീകളില്‍ കണ്ടുവരുന്ന മറ്റൊരു ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗളത്തെ ബാധിയ്ക്കുന്ന ക്യാന്‍സര്‍.

ലംഗ്സ് ക്യാന്‍സര്‍
പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറുകളില്‍ പ്രധാനമാണ് ലംഗ്സ് ക്യാന്‍സര്‍.

യൂട്രെയ്ന്
യൂട്രസിനെ ബാധിയ്ക്കുന്ന യൂട്രെയ്ന് ക്യാന്‍സര്‍ സ്ത്രീകളില്‍ കണ്ടുവരുന്ന ഒന്നാണ്.

ബ്ലാഡര്‍ ക്യാന്‍സര്‍
രാസവസ്തുക്കളുമായുള്ള സംസര്‍ഗം, പുകവലി എന്നിവ കാരണമുണ്ടാകുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍.

കോളോ റെക്ടല്‍ ക്യാന്‍സര്‍
കുടല്, റെക്ടം എ്ന്നീ ഭാഗങ്ങളെ ബാധിയ്ക്കുന്ന കോളോ റെക്ടല്‍ ക്യാന്‍സര്‍ 50ന് മേലെയുള്ള പുരുഷന്മാര്ക്കാണ് സാധാരണയായി കണ്ടുവരാറുള്ളത്.

ലിംഫോമ
ലിംഫ് നോഡുകളെ ബാധിയ്ക്കുന്ന ലിംഫോമയും പലരിലും കണ്ടുവരുന്ന ഒരു രോഗമാണ്.

സറ്റൊമക്ക് ക്യാന്‍സര്‍
പുകവലി, അമിത മദ്യോപയോഗം, അമിത ഭക്ഷണം എ്ന്നിവ കാരണമുണ്ടാകുന്ന ഒന്നാണ് വയറിനെ ബാധിയ്ക്കുന്ന സറ്റൊമക്ക് ക്യാന്‍സര്‍ എന്നു പറയാം.

മൗത്ത് ക്യാന്‍സര്‍
ടുബാക്കോ ഉപയോഗമുള്ളവരില്‍ വരാന്‍ സാധ്യതയുള്ള ഒന്നാണ് മൗത്ത് ക്യാന്‍സര്‍.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍
തിരച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളൊരു ക്യാന്‍സറാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. പ്രമേഹരോഗികള്‍ക്കും പച്ചക്കറികള്‍ ഭക്ഷണത്തില്‍ അധികം ഉള്‍പ്പെടുത്താതെ നോണ്‍വെജിറ്റേറിയന്‍ കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്കും വരാന്‍ സാധ്യതയുള്ള ഒന്ന്.



Click it and Unblock the Notifications
