Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഉദരശുചീകരണത്തിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
പാരസൈറ്റുകള്‍ അഥവാ പരാദ ജീവികള്‍ നമ്മുടെ ശരീരത്തില്‍ കടന്നുകൂടി പോഷകങ്ങളും രക്തവും ആഗിരണം ചെയ്ത് നിലനില്ക്കുന്നവയാണ്. പുറമേ യുള്ളവയെ നഗ്നനേത്രങ്ങള്‍ ഉപയോഗിച്ച് കാണാനും, പല മാര്‍ഗ്ഗങ്ങളുപയോഗിച്ച് നീക്കം ചെയ്യാനുമാകും. എന്നാല്‍ ഉള്ളിലുള്ളവയെ തിരിച്ചറിയാനും, നീക്കം ചെയ്യാനും പ്രയാസമാണ്. മനുഷ്യരുടെ പുറമേ കാണുന്ന പരാന്നജീവികളില് തലയിലും ശരീരത്തിലും കാണപ്പെടുന്ന പേന്‍ സാധാരണമാണ്.
പുളിച്ചു തികട്ടല്‍ ഒഴിവാക്കാം
പുറമേയുള്ള പരാദങ്ങള്‍ വേഗത്തില്‍ വ്യാപിക്കുന്നവയാണ്. വസ്ത്രങ്ങള്‍, ഷീറ്റുകള്‍ എന്നിവയൊക്കെ വഴി ഇവ എളുപ്പത്തില്‍ പകരും. ഇവയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടുന്നതിന് ഏറെ ശ്രദ്ധ ആവശ്യമാണ്. ഇവ ശരീരത്തിലുള്ളവര്‍ വീട്ടില്‍ പ്രവേശിക്കുന്നത് തടയേണ്ടിയും വരും. ശരീരത്തിനുള്ളിലെ പരാദങ്ങളെ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടി വരും.
വീട്ടില്‍ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും ഇവയില്‍ നിന്ന് മുക്തി നേടാനാവും. അവയില്‍ ചിലത് പരിചയപ്പെടാം.

1. കാരറ്റ്
കുടലിലെ പരാദ ജീവികളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് കാരറ്റ്. രണ്ട് കാരറ്റ് അരിഞ്ഞെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. പതിവായി ഇത് കഴിക്കുന്നത് പരാദങ്ങളെ നീക്കം ചെയ്യുക മാത്രമല്ല ഭാവിയില്‍ ഇവയുടെ ആക്രമണം തടയാനുമാകും. അതിനൊപ്പം കണ്ണിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും.

2. നാരങ്ങയും പുതിനയും
ഒരു കപ്പ് പുതിനയില നീരെടുത്ത് അതില്‍ അല്പം ഇന്തുപ്പും നാരങ്ങനീരും ചേര്‍ക്കുക. എല്ലാ ദിവസവും ഇത് കഴിക്കുന്നത് വയറ്റിലെ പരാദങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. പോഷകങ്ങളുടെ കുറവും, മറ്റ് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിനാല്‍ അവയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

3. പച്ചതേങ്ങ
ചിരവിയ തേങ്ങ കഴിക്കുന്നത് ഉദരത്തിലെ പരാദങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഉദരത്തില്‍ പരാദങ്ങളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ ഇത് ഒരാഴ്ച കഴിക്കുക. തേങ്ങവെള്ളം കുടിച്ചാലും ഫലം ലഭിക്കും. തേങ്ങയും, തേങ്ങാവെള്ളവും വേഗത്തില്‍ തന്നെ പ്രശ്നപരിഹാരം നല്കാന് സഹായിക്കുന്നവയാണ്.

4. ആവണക്കെണ്ണയും പാലും
ചുടുള്ള ഒരു ഗ്ലാസ്സ് പാലില്‍ രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് കഴിക്കുന്നത് വഴി മലത്തിലൂടെ പരാദങ്ങളെ പുറന്തള്ളാനാവും. പതിവായി ഒരാഴ്ച ഇത് ചെയ്യുന്നത് പൂര്‍ണ്ണമായും രോഗശമനം നല്‍കും.

5. നാരങ്ങക്കുരു
ചതച്ച നാരങ്ങക്കുരു കഴിക്കുന്നത് വഴി പരാന്നജീവികളെ വയറ്റില്‍ നിന്ന് പുറന്തള്ളാനാവും. നാരങ്ങക്കുരു അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തിലോ പാലിലോ ചേര്‍ത്ത് കഴിക്കാം. നാരങ്ങനീരും ഇതില്‍ ചേര്‍ക്കാവുന്നതാണ്. സാധിക്കുമെങ്കില്‍ നാരങ്ങക്കുരു ചവച്ചരച്ച് കഴിക്കുക.

6. മാതളനാരങ്ങ ജ്യൂസ്
മികച്ച ഫലം നല്‍കുന്നതാണ് മാതളനാരങ്ങയുടെ നീര്.ഇത് നേരിട്ടും കഴിക്കാവുന്നതാണ്. പതിവായി മാതളനാരങ്ങ കഴിക്കുന്നത് പരാദങ്ങളെ അകറ്റി നിര്‍ത്താനും, ഉദരം വൃത്തിയായും ആരോഗ്യപൂര്ണ്ണമായുമിരിക്കാന് സഹായിക്കും.

7. പപ്പായക്കുരു
സാധാരണയായി പപ്പായ കഴിച്ച് അതിലെ കുരു നമ്മള് കളയാറാണ് പതിവ്. ഇവ ശരീരത്തിലെ പരാദങ്ങളെ നീക്കാന്‍ കഴിവുള്ളതാണ്. അടുത്ത തവണ പപ്പായ കഴിക്കുമ്പോള്‍ കുരു എറിഞ്ഞ് കളയാതെ ചതച്ച് പേസ്റ്റ് രൂപത്തിലാക്കി പപ്പായക്കൊപ്പം തന്നെ കഴിക്കുക. പപ്പായക്കുരു ഉദരം ശുചീകരിക്കുകയും വിരകളെയും മറ്റ് പരാദങ്ങളെയും പുറന്തള്ളുകയും ചെയ്യും.

8. തക്കാളി
രണ്ട് തക്കാളി അരിഞ്ഞ് അതില്‍ ഇന്തുപ്പും, കുരുമുളകും ചേര്‍ക്കുക. പതിവായി ഇത് കഴിക്കുന്നത് ശരീരത്തിലെയും, ഉദരത്തിലെയും പരാദങ്ങളെയും, ഫംഗസിനെയും നീക്കം ചെയ്യാന്‍ സഹായിക്കും.

9. വെളുത്തുള്ളി
വെളുത്തുള്ളിയുടെ അരോചകമായ ഗന്ധം പരാദങ്ങളെ നീക്കാന്‍ സഹായിക്കും. ആന്റി ബാക്ടീരീയല്, ആന്റി ഫംഗല്‍ ഘടകങ്ങളടങ്ങിയ വെളുത്തുള്ളി രോഗാണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും. ദിവസവും ഏതാനും ഇതള്‍ വെളുത്തുള്ളി ചവയ്ക്കുക.

10. മോരും, തൈരും
പരാദങ്ങളെ ഇല്ലാതാക്കാനും, ഫംഗസ് ബാധ തടയാനും സഹായിക്കുന്നവയാണ് സൂക്ഷ്മജൈവാണുക്കള് അഥവാ പ്രോബയോട്ടിക്സ്. ഇവ ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുകയും പരാദങ്ങളും, ഫംഗസും പടരുന്നത് തടയുകയും ചെയ്യും.
എല്ലാ ദിവസവും ഒരു കപ്പ് മോരോ, തൈരോ കഴിക്കുന്നത് ഉദരത്തിലെ അണുബാധയും, ചീത്ത ബാക്ടീരിയകളുടെ പെരുകലും തടയും.

11. പച്ചക്കറി ജ്യൂസുകള്‍
ശരീരത്തിന് ഏറെ ഗുണകരമാണ് പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ജ്യൂസുകള്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ശരീരത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും. അതിനൊപ്പം ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ രക്തകോശങ്ങളെ ശുചീകരിക്കുകയും, പരാദങ്ങളെയും വിഷാംശങ്ങളെയും പുറന്തള്ളുകയും ചെയ്യും.
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഉദരത്തിലെ പരാദങ്ങളെയും, ഫംഗസുകളെയും നീക്കം ചെയ്യും. കാരറ്റ്, ചീര, സെലെറി, വെള്ളരിക്ക എന്നിവയൊക്കെ പരസ്പരം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

12. അരി വിനാഗിരി
പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്നതാണ് വിനാഗിരി. അരിയില്‍ നിന്നുണ്ടാക്കുന്ന വിനാഗിരി ഒരു ടേബിള്‍ സ്പൂണ്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ക്കുക. വിനാഗിരിയില്‍ എത്രത്തോളം ആസിഡുണ്ടോ അത്രത്തോളം നല്ലതാണ്. ഇത് പതിവായി കഴിച്ച് വയറ്റിലെ പരാദങ്ങളെ ഇല്ലാതാക്കാം. അഥവാ ശക്തമായ അണുബാധയുണ്ടെങ്കില്‍ ഇത്തരത്തില്‍ 3-4 ഗ്ലാസ്സ് കുടിക്കുക.

13. ഗ്രാമ്പൂ
ആന്റി മൈക്രോബയല്‍ ഘടകങ്ങളുള്ള ഗ്രാമ്പൂ ഉദരത്തിലെ പരാദങ്ങളെ നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. ഗ്രാമ്പൂ പരാദങ്ങളെയും അവയുടെ മുട്ടയും നീക്കം ചെയ്യും. ദിവസവും 1-2 ഗ്രാമ്പൂ കഴിക്കുക.

14. മഞ്ഞള്‍
നിരവധി ഔഷധഗുണങ്ങളുള്ള മഞ്ഞള്‍ വയറ്റിലെ പരാദങ്ങളെ തുരത്താന്‍ ഫലപ്രദമാണ്. ഭക്ഷണത്തില്‍ ചേര്‍ത്തോ, വെള്ളത്തില്‍ നേരിട്ട് ചേര്‍ത്തോ കഴിക്കുന്നത് വേഗത്തില്‍ ഫലം കിട്ടാന്‍ സഹായിക്കും.



Click it and Unblock the Notifications