Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നിങ്ങള്‍ക്കുണ്ടാകുന്ന ഉദാസീനത മാറ്റാം
നിങ്ങള്‍ക്ക് മാനസിക സമ്മര്ദ്ധമുണ്ടെങ്കില് അത് ആദ്യം പ്രകടമാവുക ശരീരത്തിലാണ്. പഠനങ്ങളനുസരിച്ച് 65 ശതമാനത്തിലേറെ സ്ത്രീകളും മാനസികസമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ടെങ്കിലും അത് എല്ലാവര്ക്കും ഒരു ദുരിതമായി കാണാറില്ല. പകരം അലസത, ഉച്ചകഴിഞ്ഞുള്ള മയക്കം, അമിതഭക്ഷണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളാണ് കാണപ്പെടുക.
വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം ഇത്തരത്തിലുള്ള രണ്ടോ അതിലധികമോ ലക്ഷണങ്ങള്‍ കാണുന്നത് മാനസിക സമ്മര്‍ദ്ധത്തിന്റെ ലക്ഷണമാണ്. അതിനാല്‍ തന്നെ ഇത് നിങ്ങളെ കീഴടക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പിന്തുടരുക വഴി അതിനെ അതിജീവിക്കാം. മാനസികസമ്മര്‍ദ്ധം തടയാനുള്ള പത്തുവഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വിറ്റാമിന്‍ ഡി
സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റാമിന്‍ ഡി മാനസികസമ്മര്‍ദ്ധത്തെ ചെറുക്കുന്ന ഹോര്‍മോണുകളായ സെറോട്ടോണിന്‍, ഓക്സിടോസിന്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും മാനസികനില 30 ശതമാനമെങ്കിലും മെച്ചപ്പെടുത്തുകയും ചെയ്യും. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം പ്രഭാതത്തിലാണ് പോഷകങ്ങള്‍ ലഭ്യമാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. അതിനാല്‍ രാവിലെ വിറ്റാമിന്‍ ഡി ലഭ്യമാക്കുന്നത് മാനസിക സമ്മര്‍ദ്ധത്തെ പകുതിയായി കുറയ്ക്കാന്‍ സഹായിക്കും.

വൃത്തി
ജീവിത സാഹചര്യങ്ങളില്‍ വൃത്തി കാത്തുസൂക്ഷിക്കുന്നത് മാനസികമായി ആശ്വാസം നല്കാന് സഹായിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സമ്മര്‍ദ്ധമുണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഘടകം ഉത്പാദിപ്പിക്കുന്നത് തടയാന്‍ സഹായിക്കും. കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുന്നത് സമ്മര്‍ദ്ധം കൂട്ടാനിടയാകും.

വെളിച്ചം
കണ്ണുകളും ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്കും തമ്മില്‍ ദൃഡമായ ബന്ധമാണുള്ളത്. വീടും ജോലിസ്ഥലവുമൊക്കെ നല്ല വെളിച്ചം ലഭിക്കുന്ന തരത്തിലുള്ള വിളക്കുകള്‍ സ്ഥാപിക്കുകയും, കര്‍ട്ടനുകള്‍ വെളിച്ചം ലഭിക്കുന്നതിനനുസരിച്ച് തുറന്ന നിലയില്‍ ക്രമീകരിക്കുകയും ചെയ്യുക. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലൈറ്റുകള്‍ ഡിം ചെയ്യുകയും, കംപ്യൂട്ടര്‍ ഓഫ് ചെയ്യുകയും, മറ്റ് വെളിച്ചങ്ങള്‍ കുറയ്ക്കുകയും ചെയ്യുക.

നൃത്തം
നൃത്തം വ്യായാമവും, താളവും ചേര്‍ന്നതാണ്. ഇത് മാനസിക നില സ്ഥിരമായി നിര്‍ത്തുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. നല്ല ഫലം ലഭിക്കാന്‍ ആഴ്ചയില്‍ നാല് തവണയെങ്കിലും 30 മിനുട്ട് വീതം നൃത്തം ചെയ്യുക.

പാട്ട്
നൃത്തം ചെയ്യുമ്പോള്‍ സ്വയം പാട്ട് പാടുക. ഇത് വഴി തലച്ചോറിന്റെ തരംഗങ്ങളെ ഉദ്ദീപിപ്പിച്ച് മാനസികമായ സ്വാസ്ഥ്യം നേടാനാവും. അനുദിന ജീവിതത്തില്‍ പാട്ട് ഉള്‍പ്പെടുത്തുന്ന - 10-15 മിനുട്ട് പാട്ടുകള്‍ പാടുന്ന സ്ത്രീകള്‍ക്ക് 55 ശതമാനത്തോളം വേഗത്തില്‍ മാനസിക സമ്മര്‍ദ്ധങ്ങളില്‍ നിന്ന് കരകയറാനാകും.

വെണ്ണപ്പഴം
ദിവസേന പകുതി വീതം വെണ്ണപ്പഴം കഴിക്കുന്നത് മാനസിക സമ്മര്ദ്ധത്തേയും, അതിന്റെ ലക്ഷണങ്ങളും 25 ശതമാനത്തോളം തടയാനാകും. വെണ്ണപ്പഴത്തിലെ മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ തലച്ചോറിലെ സംഘര്‍ഷം ചെറുക്കും.

അന്നജം
തലച്ചോറിലെ ട്രിപ്റ്റോഫാന്‍ എന്ന ഘടകത്തിന്റെ അളവ് കൂട്ടാന്‍ കഴിവുള്ളതാണ് ഉരുളക്കിഴങ്ങ്. ഇത് സമ്മര്‍ദ്ധം തടയുന്ന സെറോട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ് 54 ശതമാനം വര്‍ദ്ധിപ്പിക്കും. എന്നാല്‍ തടികൂടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ കൊഴുപ്പ് കുറഞ്ഞ അന്നജം നിറഞ്ഞ വെണ്ണ ചേര്‍ക്കാത്ത പോപ്കോണോ, ഒരു പാത്രം സെറിയലോ കഴിക്കുന്നത് ഫലം നല്‍കും.

ക്ലബ്ബുകള്‍
ഒഴിവ് സമയങ്ങളില്‍ ക്ലബ്ബുകളില്‍ സമയം ചെലവഴിക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ ഇത്തരം കൂട്ടായ്മകളില്‍ ചെലവഴിച്ചാല്‍ ഒരു മാസത്തിനകം ആഹ്ലാദവും, ആരോഗ്യവും വീണ്ടെടുക്കാനാവും.

കിടപ്പ് സമയം
നേരത്തെ എഴുന്നേല്‍ക്കുന്നവരേക്കാള്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് നാല് മടങ്ങ് മാനസികസമ്മര്‍ദ്ധത്തിന് സാധ്യതയുണ്ട്. രാത്രി വൈകി കിടക്കുന്നതും, വൈകിയുണരുന്നതും ശരീരത്തിന്റെ സമയക്രമത്തെ ബാധിക്കുകയും മാനസികസമ്മര്‍ദ്ധത്തെ തടയാനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുകയും ചെയ്യും. രാത്രി 11 മണിയോടെയെങ്കിലും കിടക്കുന്നത് ശീലമാക്കിയാല്‍ മാനസികസമ്മര്ദ്ധസാധ്യത കുറയ്ക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

മസാജ്
പതിവായി മസാജ് ചെയ്യുന്നത് തലച്ചോറിലെ തരംഗങ്ങളെ ശരിയായ വിധത്തിലാക്കുകയും, ദോഷകരമായ വികാരങ്ങളെ തടഞ്ഞ് പോസീറ്റീവായ ചിന്തകളെ ജനിപ്പിക്കുകയും ചെയ്യും. ഒരാഴ്ച 20 മിനുട്ട് മസാജ് ചെയ്യുന്നത് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടുകയും, ശാരീരിക വേദനകളും, മറ്റ് പ്രശ്നങ്ങളും 25 ശതമാനം കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
