Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
സ്വയം പരിചരണത്തിന്റെ പ്രാധാന്യം
മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്കുന്ന നിങ്ങള്‍ക്ക് സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല. നിങ്ങളുടെ നിസ്വാര്‍ത്ഥത ആരാധ്യമാണെങ്കിലും അത് അത്ര ബുദ്ധിപരമായ കാര്യമല്ല. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സ്വയവും, ചുറ്റുപാടുമുള്ളവരും പതിവായി സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടാവും.
നിങ്ങള്‍ സ്വയം സ്നേഹിക്കുന്ന ഒരു നാര്‍സിസ്റ്റ് ആവേണ്ടതില്ല. എന്നാല്‍ സ്വയം പരിചരണം നല്‍കേണ്ടത് അനിവാര്യമായ കാര്യമാണ്. അതുകൊണ്ടുള്ള ചില ഗുണഫലങ്ങളാണ് ഇവിടെ പറയുന്നത്.

രോഗപ്രതിരോധ ശേഷി കൂട്ടുന്നു
മസാജ് ചെയ്യുന്നത് ഏറെ സംതൃപ്തി നല്‍കുന്നതാണ്. എന്നാല്‍ ഇവയുടെ ഇന്ദ്രിയപരമായ സുഖത്തിനപ്പുറം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നേടാനും സാധിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. മസാജ് ചെയ്യുമ്പോളുള്ള മൃദുവായ മര്‍ദ്ദം ശരീരത്തിലെ മാലിന്യങ്ങളെയും, ബാക്ടീരിയകളെയും പുറന്തള്ളാന്‍ ലിംഫാറ്റിക് വ്യവസ്ഥയെ പ്രേരിപ്പിക്കും. ഇത് വഴി ജലദോഷം, പനി തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കും.

മികച്ച ഉറക്കം
വേഗത്തില്‍ ഉറക്കത്തിലേക്ക് വീഴുന്നുവെങ്കിലും വേഗത്തില്‍ ഉണരുന്നുണ്ടെങ്കില്‍ നിങ്ങളെ സ്വയം പരിചരണം വഴി മികച്ച ഉറക്കം നേടാനാവും. പേശികളിലെ സമ്മര്‍ദ്ധം ഒഴിവാക്കുന്നതിന് പുറമേ, ഹോര്‍മോണ്‍ നിലയില്‍ മാറ്റം വരുത്താനും, അത് വഴി ആഴത്തില്‍ റിലാക്സ് ചെയ്യാനുമാകും. തലച്ചോറിലെ ഡെല്‍റ്റ തരംഗങ്ങളുമായും മസാജിങ്ങ് ബന്ധപ്പെട്ടിരിക്കുന്നു. നവോന്മേഷത്തോടെയും, ഉത്സാഹത്തോടെയും ഉറക്കമുണര്ന്നെഴുന്നേല്ക്കാന് സഹായിക്കും വിധം ഗാഡമായ ഉറക്കം കിട്ടാന്‍ ഡെല്‍റ്റ തരംഗങ്ങള്‍ സഹായിക്കും.

ചര്‍മ്മകാന്തി
മുഖക്കുരുവിന്റെ പ്രശ്നം നിങ്ങള്‍ നേരിടുന്നുണ്ടോ? വൈദഗ്ദ്യമുള്ള ഒരു ചര്മ്മചികിത്സാ വിദഗ്ദന്റെ സഹായത്തോടെ ഫേഷ്യല്‍ ചെയ്യുന്നത് ചര്‍മ്മകാന്തി നേടാന്‍ സഹായിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, സുഷിരങ്ങള്‍ തുറക്കുകയും ചെയ്ത് മുഖക്കുരു തടയാന്‍ ഫേഷ്യല്‍ ചെയ്യുന്നത് ഫലപ്രദമാണ്. ഫേഷ്യലിനൊപ്പം ഡെമാബ്രേഷന്, കെമിക്കല്‍ പീലിങ്ങ്, ലേസര്‍ ചികിത്സ എന്നിവ ചെയ്യുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ഭംഗി നല്കാന് സഹായിക്കും. എന്നാല്‍ ഫേഷ്യല്‍, ഡെര്‍മാബ്രേഷന്‍ എന്നിവ സ്വയം ചെയ്യാനായി ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ പ്രൊഫഷണല്‍ ചികിത്സകര്‍ ഉപയോഗിക്കുന്നതിന്റെയത്രയും ഫലപ്രദമല്ല എന്നൊരു വസ്തുതയുമുണ്ട്.

കഠിനജോലികളില്‍ നിന്ന് വിശ്രമം
നിങ്ങള്‍ക്ക് ശരീരവേദനയോ, ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടാകില്ല. എന്നാല്‍ ഊര്‍ജ്ജം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടാവും. ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രം വിശ്രമിക്കുന്നവരല്ല മനുഷ്യര്‍. സ്വയംപരിചരണത്തിനായി സമയം കണ്ടെത്താതിരിക്കുന്നത് സാധാരണ നിങ്ങള്‍ വരുത്താത്ത തെറ്റുകള്‍ വരുന്നതിന് കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ അല്പം സമയം വിശ്രമം ആവശ്യമാണ്. അത് വഴി നിങ്ങളുടെ ജോലിയുടെ മികവ് കൂടുകയും ചെയ്യും.

തിരിച്ചറിവും വെല്ലുവിളികളെ നേരിടലും
സുഖപ്രദമായ ഇടത്തില്‍ നിന്ന് പുറത്ത് കടക്കുന്നത് നിങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്നതാവും. ഒരു മോശം ബന്ധത്തില്‍ നിന്ന് പുറത്ത് കടക്കാനും, മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ നിന്ന് മുക്തി നേടാനുമുള്ള ഇഛാശക്തി നിങ്ങള്‍ നേടിയാലും, ചെയ്യുന്നത് ശരിയായ കാര്യമാണെന്ന ബോധ്യമുണ്ടാകുമെങ്കിലും ആശങ്കയും ഭയവും അനുഭവപ്പെടാം. നിങ്ങള്‍ സ്വയം ബോധ്യപ്പെടുന്നത് വഴി ഭയം കുറയ്ക്കാനും ആശങ്കയുണര്‍ത്തുന്ന അടുത്ത കാര്യങ്ങള്‍ ചെയ്യാനുമാകും.

ആത്മവിശ്വാസമുയര്ത്താം
'കാഴ്ചയ്ക്ക് നന്നായിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് സൗഖ്യവുമുണ്ടായിരിക്കും' എന്ന വാചകം ഏറെ യാഥാര്ത്ഥ്യമുള്ളതാണ്. ഒരു പ്രൊഫഷനല്‍ മാനിക്യൂര്‍, ആകര്‍ഷകമായ കേശാലങ്കാരം, ഇഷ്ടപ്പെട്ട റസ്റ്റോറന്റിലെ നല്ലൊരു ഡിന്നര്‍ എന്നിവ നിങ്ങള്‍ക്ക് സന്തോഷം നല്‍കും. മെച്ചപ്പെടുത്തിയ നിങ്ങളുടെ രൂപം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, അതുവഴി അര്‍ഹിക്കുന്നവ ആവശ്യപ്പെടാനോ, പങ്കാളിയോട് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യാനോ ആവശ്യപ്പെടുകയും ചെയ്യാനാവും.

സമ്മര്‍ദ്ധം കുറയ്ക്കാം
ഗുരുതരമായ മാനസികസമ്മര്ദ്ധമോ, അല്ലെങ്കില്‍ സ്വയം ദ്രോഹിക്കാനോ തോന്നുന്നുവെങ്കില്‍ ഒരു തെറാപ്പിസ്റ്റിന്റെയോ, സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടണം. ചെറിയ പ്രശ്നമാണെങ്കില്‍ മസാജ് തെറാപ്പി വഴി ഇത് ഭേദമാക്കാനാവും. എന്നാല്‍ ഉപദ്രവകരമായ വയറിലെ കൊഴുപ്പ്, കോര്‍ട്ടിസോളിന്റെ കൂടിയ തോത് എന്നിവയും മാനസികസമ്മര്ദ്ധമുണ്ടാക്കും. ശാരീരികമായ സ്പര്‍ശനം സമ്മര്‍ദ്ധവും, കോര്‍ട്ടിസോള്‍ തോതും കുറയ്ക്കാനും മാനസികസമ്മര്‍ദ്ധത്തിന്റെ ലക്ഷണങ്ങളെ അകറ്റാനും സഹായിക്കും.

കഠിനവേദനകള്ക്ക് ശമനം
നടുവ് വേദന, തോള് വേദന തുടങ്ങിയവക്ക് ശമനം കിട്ടാന്‍ ദിവസവും ഗുളിക കഴിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ മസാജ് വഴി ഗുളികയുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. പേശികളുടെ വേദനകുറയ്ക്കാന്‍ സ്വീഡീഷ് മസാജ്, സ്പോര്‍ട്സ് മസാജ് എന്നിവ സഹായിക്കും. സ്വീഡിഷ് മസാജ് വേദനയകറ്റുമ്പോള് സ്പോര്‍ട്സ് മസാജ് ശരീരത്തില്‍ പ്രശ്നങ്ങളുള്ള ഭാഗത്ത് ശ്രദ്ധ നല്കുന്നു. ചില കേസുകളില്‍ മസാജ് വഴി തുടര്‍ന്ന് ഗുളിക കഴിക്കേണ്ടാത്ത തരത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.



Click it and Unblock the Notifications