പൊട്ട്‌ തൊട്ടാല്‍ 10 ഗുണങ്ങള്‍

By Super

കുട്ടിയായിരുന്നപ്പോള്‍ പൊട്ടു തൊടാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചിരുന്നത്‌ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്‌. പരമ്പരാഗത ഹിന്ദു കുടുംബത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ ഇത്തരം ആചാരങ്ങള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കുക സ്വാഭാവികമാണ്‌.

എന്നാല്‍, ശാസ്‌ത്രങ്ങളുടെ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക്‌ ഇത്തരം നിര്‍ബന്ധങ്ങള്‍ പിന്തുടരുന്നതിന്‌ ശാസ്‌ത്രീയമായ തെളുവുകള്‍ ആവശ്യമാണ്‌. ക്രമേണ എന്നെ നിര്‍ബന്ധിക്കുന്നത്‌ അദ്ദേഹവും പരാതി പറയുന്നത്‌ ഞാനും നിര്‍ത്തി.

എങ്കിലും ഇത്തരം ആചാരങ്ങള്‍ പിന്തുടര്‍ന്ന്‌ വരുന്നത്‌ എന്തു കൊണ്ടന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. അതിനാല്‍, പൂര്‍വികര്‍ സ്ഥിരമായി പൊട്ട്‌ തൊട്ടിരുന്നത്‌ എന്തിനാണന്ന്‌ കണ്ടെത്താനൊരു ശ്രമം നടത്തി നോക്കാം.

ജിഞ്ചര്‍ ടീയുടെ 8 ഗുണങ്ങള്‍

പൊട്ട്‌ പരമ്പരാഗതമായി നെറ്റിയില്‍ ഇരു പുരികങ്ങള്‍ക്കും ഇടയിലായാണ്‌ തൊടുന്നത്‌. ചിലര്‍ അല്‍പം മുകളിലായി തൊടാറുണ്ട്‌ , എന്നാലും ഫലം ഒന്നുതന്നെയാണ്‌. പൊട്ടു തൊടുന്ന സ്ഥാനത്തിന്‌ എന്ത്‌ പ്രാധാന്യം എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാ. ഉത്തരമിതാ

1. ഉണര്‍വിന്റെയും ഏകാഗ്രതയുടെയും കേന്ദ്രം

1. ഉണര്‍വിന്റെയും ഏകാഗ്രതയുടെയും കേന്ദ്രം

പുരികങ്ങള്‍ക്കിടയിലായുള്ള നെറ്റിയിലെ ഈ ബിന്ദുവിലാണ്‌ ശരീരത്തിലെ പ്രധാന നാഡികള്‍ സംഗമിക്കുന്നത്‌. ഇതിന്‌ പുറമെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ആറാം സ്ഥാനമെന്ന്‌ അറിയപ്പെടുന്നത്‌ ഈ ബിന്ദുവാണ്‌. ആജ്‌നാ ചക്ര എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ ബിന്ദു ഉണര്‍വിന്റെയും തൃക്കണ്ണിന്റെ സ്ഥാനത്തെയും ആണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ ബിന്ദു ഉത്തേജിപ്പിച്ചാല്‍ ഉത്‌കണ്‌ഠ കുറച്ച്‌ ശാന്തമായിരിക്കാന്‍ നമ്മളെ സഹായിക്കും എന്നാണ്‌ വിശ്വസിക്കുന്നത്‌. ശരീരത്തിലെ ഇരു നേത്രങ്ങള്‍ കൊണ്ടും കാണാന്‍ കഴിയാത്ത ലോകം കാണാന്‍ ഈ ബിന്ദു സഹായിക്കുമെന്നാണ്‌ വിശ്വാസം.

ആത്മീയമായ ഇത്തരം വിശ്വാസങ്ങള്‍ക്ക്‌ പുറമെ ഈ ആചാരത്തിന്‌ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്‌. പൊട്ട്‌ തൊടുന്ന സ്ഥാനം ഉത്തേജിപ്പിക്കുന്നത്‌ താഴെ പറയുന്ന രീതിയില്‍ സഹായകരമാകും.

2. തലവേദനയ്‌ക്ക്‌ ആശ്വാസം

2. തലവേദനയ്‌ക്ക്‌ ആശ്വാസം

അക്യുപ്രഷറിന്റെ തത്ത്വങ്ങള്‍ അനുസരിച്ച്‌ തലവേദനയില്‍ നിന്നും പെട്ടെന്ന്‌ ആശ്വാസം നല്‍കുന്ന സ്ഥാനമാണിത്‌. കാരണം നാഡികളും രക്തധമനികളും കേന്ദ്രീകരിക്കുന്ന ഇവിടെ തടവുന്നതിലൂടെ വളരെ വേഗം ആശ്വാസം ലഭിക്കും.

3. സൈനസിലെ തടസ്സം മാറ്റും

3. സൈനസിലെ തടസ്സം മാറ്റും

ഈ ബിന്ദുവില്‍ അമര്‍ത്തിയാല്‍ മൂക്കിനും ചുറ്റുമുള്ള പ്രദേശത്തും എത്തുന്ന ത്രൈജെമിനല്‍ നാഡിയുടെ ചില പ്രത്യേക ശാഖകള്‍ ഉത്തേജിക്കപ്പെടും പ്രധാനമായും ട്രൈജെമിനല്‍ നാഡിയുടെ സൈഗോമാറ്റിക്‌, ടെമ്പോറല്‍,ബക്കാല്‍ തുടങ്ങിയ ശാഖകള്‍. ഉത്തേജിക്കപ്പെടുന്നതോടെ ഈ നാഡികള്‍ മൂക്കിനും ചുറ്റുമുള്ള പ്രദേശം , മൂക്കിനുള്ളിലെ പാളികള്‍, സൈനസ്‌ എന്നിവിടങ്ങളിലെ രക്തയോട്ടം ഉയര്‍ത്തും. മൂക്കടപ്പിനും സൈനസിലുണ്ടാകുന്ന വീക്കത്തിനും സൈനസൈറ്റിസിനും ആശ്വാസം ലഭിക്കാന്‍ ഇത്‌ സഹായിക്കും.

4. മുഖത്തെ പേശികള്‍ ബലപെടുത്തി പാടുകള്‍ കുറയ്‌ക്കും

4. മുഖത്തെ പേശികള്‍ ബലപെടുത്തി പാടുകള്‍ കുറയ്‌ക്കും

ഈ സ്ഥാനം ഉത്തേജിപ്പിക്കുന്നതിന്റെ പ്രധാന ഗുണങ്ങളിലൊന്ന്‌ മുഖത്തെ പേശികള്‍ ഉത്തേജിപ്പിക്കാനും എല്ലാ പേശികളിലേക്കുമുള്ള രക്തയോട്ടം ഉയര്‍ത്താനും കഴിയും എന്നതാണ്‌. ( സുപ്രട്രോക്ലിയര്‍ ധമനിയും സുപ്രട്രോക്ലിയര്‍ നാഡിയും ഉത്തേജിപ്പിക്കുന്നതിലൂടെയാണിത്‌) . പേശികളുടെ മുറുക്കം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ പുതുമ നിലനിര്‍ത്തി പാടുകള്‍ അകറ്റാനും ഇത്‌ സഹായിക്കും. ഇതിന്‌ പുറമെ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന നാഡി ശാഖകളായ സുപ്രാട്രോക്ലിയര്‍ നാഡികളുടെ കേന്ദ്രം കൂടിയായ ഈ ബിന്ദു ചര്‍മ്മം കൂടുതല്‍ തിളക്കത്തോടെയും ആരോഗ്യത്തോടയും പാടുകളില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കും.

5. ബെല്‍സ്‌ പാള്‍സിയുടെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നല്‍കും

5. ബെല്‍സ്‌ പാള്‍സിയുടെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നല്‍കും

ഈ ബിന്ദുവില്‍ തടവുന്നതിലൂടെ അവശ്വസനീയമായ ഫലമാണ്‌ ബെല്‍സ്‌ പാള്‍സി രോഗത്താല്‍( മുഖത്തിന്റെ ഒരു ഭാഗം മരവിക്കുന്ന അവസ്ഥ) കഷ്ടപ്പെടുന്നവര്‍ക്ക്‌ ലഭിക്കുന്നത്‌. പുരകങ്ങള്‍ക്കിടയിലായി പ്രോസിറസ്‌ എന്ന പേശി സ്ഥിതി ചെയ്യുന്നതിനാല്‍ ഈ ബിന്ദുവില്‍ തടവുന്നത്‌ സഹായിക്കും. ക്രാനിക്കല്‍ പേശി 5 ന്റെ നാഡി ഫൈബറുകള്‍ ഉള്‍ക്കൊള്ളുന്ന ടെംപോറല്‍ നാഡിയുടെ ശാഖകളിലാണ്‌ ഈ പേശി സ്ഥിതി ചെയ്യുന്നത്‌. മുഖത്തെ എല്ലാ പേശികളുടെയും ചലനത്തിന്റെ ഉത്തരവാദിത്തമുള്ള ക്രാനിയല്‍ പേശി 5ന്‌ ബെല്‍സ്‌ പാള്‍സിയുടെ കാര്യത്തില്‍ വലിയ പങ്കുണ്ട്‌.

ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ഈ ബിന്ദുവില്‍ തടവുന്നത്‌ പതിവാണ്‌. ശിരോധാര ചിക്തസ ഈ അവസ്ഥയ്‌ക്ക്‌ ശമനം നല്‍കാനായി ചെയ്യാറുണ്ട്‌. ഈ ചികിത്സയില്‍ ഔഷധ എണ്ണ രോഗിയുടെ നെറ്റിയുടെ കേന്ദ്രത്തിലേക്ക്‌ ( നമ്മള്‍ പൊട്ടു തൊടുന്ന സ്ഥാനത്തേയ്‌ക്ക്‌) 40-60 മിനുട്ട്‌ നേരത്തേക്ക്‌ തുടര്‍ച്ചയായി ഒഴിക്കും. മുഖത്തെ പേശികളെ ഉത്തേജിപ്പിക്കാനും ബെല്‍സ്‌ പാള്‍സിയുടെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നല്‍കാനും ഇത്‌ സഹായിക്കും.

6. കണ്ണിലെ പേശികള്‍ക്ക്‌

6. കണ്ണിലെ പേശികള്‍ക്ക്‌

നെറ്റിയുടെ കേന്ദ്രബിന്ദു സുപ്രാട്രോക്ലിയര്‍ നാഡിയുമായി( നേത്ര,ചര്‍മ്മ പേശികളെ പോഷിപ്പിക്കുന്ന നാഡി ഫൈബറുകള്‍ അടങ്ങിയിട്ടുള്ള നാഡിയാണിത്‌) നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. കണ്ണിന്‌ ചുറ്റുമുള്ള എല്ലാ പേശികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നാഡി വ്യത്യസ്‌ത ദിശകളിലേക്ക്‌ അനായാസം ചലിക്കാന്‍ ഇവയെ സഹായിക്കും. ദൂരെയും അടുത്തുമുള്ള വസ്‌തുക്കളെ കണാന്‍ കഴിയുന്ന തരത്തില്‍ കണ്ണിന്റെ ആകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്‌ ഈ പേശികള്‍ പ്രധാനപ്പെട്ടതാണ്‌.

കണ്ണുകള്‍ക്ക്‌ ആരോഗ്യത്തെ കുറിച്ച്‌ എന്ത്‌ സൂചിപ്പിക്കാന്‍ കഴിയും എന്ന്‌ വായിക്കുക

7. കേള്‍വി ശക്തിയെ ബാധിക്കും

7. കേള്‍വി ശക്തിയെ ബാധിക്കും

മുഖത്തെ പേശികളെ പോഷിപ്പിക്കുന്ന നാഡികളിലൊന്ന്‌ കേഴ്‌വിശക്തിക്ക്‌ ഏറെ ആവശ്യമായ ചെവിയുടെ അന്തര്‍ഭാഗത്തെ പ്രധാന ഭാഗമായ കോക്ലിയറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും.അതു കൊണ്ട്‌ ഈ ബിന്ദു ഉത്തേജിപ്പിക്കുന്നത്‌ ചെവിയുടെ ആരോഗ്യത്തിന്‌ മികച്ചതാണ്‌.

8. പുരികങ്ങള്‍ക്കിടയിലെ വര കുറയ്‌ക്കും

8. പുരികങ്ങള്‍ക്കിടയിലെ വര കുറയ്‌ക്കും

പുരികങ്ങള്‍ക്കിടയിലുണ്ടാകുന്ന വരകള്‍ പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്‌. ഇഴ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദിവസം ഒരു നേരമെങ്കിലും നെറ്റികള്‍ക്കിടയില്‍ തടവുക. പ്രോസെറസ്‌ പേശി സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. ഇവിടം തടവുന്നതിലൂടെ പേശികള്‍ ബലപ്പെടുക മാത്രമല്ല രക്തയോട്ടം ഉയരുകയും ആ പ്രദേശത്തെ ചര്‍മ്മത്തിലെ നാഡികള്‍ ഉത്തേജിക്കപ്പെടുകയും ചെയ്യും.

ഇതിന്റെ ഫലമായി വരകള്‍ പ്രത്യക്ഷപ്പെടുന്നത്‌ തടയാന്‍ കഴിയും.

9. മനസ്സ്‌ ശാന്തമാക്കും

9. മനസ്സ്‌ ശാന്തമാക്കും

അജ്‌നാ ചക്ര അഥവ പുരികങ്ങള്‍ക്കിടയിലുള്ള ബിന്ദു ഉത്‌കണ്‌ഠയും സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന തകരാറുകള്‍ ഏറ്റവും എളുപ്പം സ്വാധീനിക്കുന്ന സ്ഥാനമാണ്‌. പൊട്ട്‌ തൊടുന്നതിന്റെ പ്രാധാന്യം ഇവിടെയാണ്‌ വരുന്നത്‌. ദിവസം ഒരു നേരമെങ്കിലും ഈ സ്ഥാനത്ത്‌ തടവുന്നതിലൂടെ ഈ പ്രദേശത്തെ പേശികളുടെയും നാഡികളുടെയും ആയാസം കുറയുകയും ശരീരത്തിന്‌ മുഴുവന്‍ ശാന്തത നല്‍കുകയും ചെയ്യും. സമ്മര്‍ദ്ദത്തിലാവുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ അമര്‍ത്തുന്ന ഒരു സ്ഥാനമാണിത്‌. ശാന്തവും ഏകാഗ്രവുമായ മനസ്സിനായി എല്ലാ ദിവസവും ഒരു പ്രാവശ്യം ഈ പ്രദേശം ഉത്തേജിപ്പിക്കുക.

10. ഉറക്കമില്ലായ്‌മ തടയും

10. ഉറക്കമില്ലായ്‌മ തടയും

നിങ്ങള്‍ പൊട്ട്‌ തൊടുന്ന സ്ഥാനം ഉറക്കമില്ലായ്‌മയെ ചെറുക്കുന്നതിന്‌ വളരെ ഫലപ്രദമാണ്‌. ഇത്‌ മനസ്സിനെ ശാന്തമാക്കുക മാത്രമല്ല മുഖം, കഴുത്ത്‌, പുറം ഉടല്‍ എന്നിവിടങ്ങളിലെ പേശികളുടെ ആയാസം കുറയ്‌ക്കുകയും ചെയ്യും. ആയുര്‍വേദം പറയുന്നത്‌ ഉറക്കമില്ലായ്‌മയുടെ പ്രധാന കാരണങ്ങള്‍ മാനസിക പിരിമുറുക്കം, തളര്‍ച്ച, അമിതമായി പ്രവര്‍ത്തിക്കുന്ന മനസ്സ്‌ എന്നിവയാണ്‌. ദിവസേന ഈ ബിന്ദുവില്‍ ഏതാനം സെക്കന്‍ഡുകള്‍ അമര്‍ത്തിയാല്‍ ഉറക്കമില്ലായ്‌മയില്‍ നിന്നും ആശ്വാസം ലഭിക്കും. ഇത്‌ പ്രയോജനം നല്‍കുന്നില്ല എങ്കില്‍ ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ശിരോധാര പോലുള്ള ചികിത്സകളുണ്ട്‌.

X
Desktop Bottom Promotion