For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ തലയെ ബാധിയ്ക്കും ശീലങ്ങള്‍

|

ഗര്‍ഭകാലത്ത് പല കാര്യങ്ങളിലും ശ്രദ്ധ വേണമെന്നു പറയും. ഇതിന് കാരണം അമ്മയ്‌ക്കൊപ്പം കുഞ്ഞിന്റെയും ആരോഗ്യം അമ്മയെ ആശ്രയിച്ചിരിയ്ക്കുമെന്നു തന്നെയാണ്.

ഗര്‍ഭകാലത്ത് വിവിധ ഘട്ടങ്ങളിലായാണ് കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയാവുക. ഇത്തരം ഘട്ടങ്ങളില്‍ അമ്മ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ കുഞ്ഞിനേയും ബാധിച്ചേക്കും.

കുഞ്ഞിന്റെ തലച്ചോറിന്റെ വികാസം കുഞ്ഞിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന ഘടകമാണ്. ഇതിനെ വിപരീതമായി ബാധിയ്ക്കുന്ന ചില ശീലങ്ങള്‍ ഏതെന്നറിയൂ, ഇവ ഉപേക്ഷിയ്ക്കൂ,

പുകവലി

പുകവലി

പുകവലി കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയേയും വികാസത്തേയും ബാധിയ്ക്കും. ഇതിനു പുറമെ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്കു കാരണമാകുകയും ചെയ്യും.

മദ്യം

മദ്യം

ഗര്‍ഭകാലത്ത് അമ്മ മദ്യം കഴിയ്ക്കുന്നതും കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

വ്യായാമക്കുറവ്

വ്യായാമക്കുറവ്

വ്യായാമക്കുറവ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ വിബരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. വ്യായാമം മാനസികമായും ശാരീരികമായും അമ്മയ്ക്ക് ഉന്മേഷം നല്‍കും. ഇത് കുഞ്ഞിനെയും സഹായിക്കും.

Read more about: baby കുഞ്ഞ്
English summary

Habits That Affect Your Baby's Brain

Here are some habits that affect your babies brain.
Story first published: Saturday, September 6, 2014, 15:04 [IST]
X
Desktop Bottom Promotion