For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

|

വണ്ണം കൂടിയാല്‍ ഇത്കുറയ്ക്കുന്നതെങ്ങനെയെന്നതായിരിക്കും പലരുടേയും ചിന്ത. ഇതിനായി ഡയറ്റെന്ന പേരില്‍ ഭക്ഷണനിയന്ത്രണം തന്നെയായിരിക്കും പലരും കണ്ടെത്തുന്ന മാര്‍ഗവും.

വെറുതേ ഡയറ്റെടുത്ത് തടി കുറയ്ക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. ആരോഗ്യകരമായ രീതിയില്‍ വേണം ഡയറ്റെടുക്കാന്‍.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഡയറ്റുകളുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ. ഏതു ഡയറ്റാണ് നിങ്ങള്‍ക്കു ചേരുകയെന്നു കണ്ടെത്താന്‍ ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഗ്രീന്‍ വെജിറ്റബിള്‍ ഡയറ്റെന്ന ഒന്നുണ്ട്. പച്ച നിറത്തിലുള്ള ഇലക്കറികളും പച്ചക്കറികളും അടങ്ങിയ ഡയറ്റ്. ഇത് കൊഴുപ്പു തീരെ കുറഞ്ഞതാണെന്നു മാത്രമല്ല, ശരീരത്തിനാവശ്യമായ മിക്കവാറും എല്ലാ വൈറ്റമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ചീര, ബ്രൊക്കോളി, കുക്കുമ്പര്‍, ശതാവരി തുടങ്ങിയവ ഈ ഡയറ്റില്‍ പെടുന്ന ചിലതു മാത്രം.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ജിഇആര്‍ഡി എന്നൊരു ഡയറ്റുണ്ട്. ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫഌക്‌സ് ഡിസീസ് എന്നതാണ് മുഴുവന്‍ പേര്. ആസിഡ് റിഫഌക്‌സ് ഉള്ളവര്‍ക്ക് തടി കൂടുന്ന പ്രവണതയുണ്ടാകും. ഇവര്‍ക്കു ചേര്‍ന്ന ഡയറ്റാണിത്. കൊഴുപ്പു കുറഞ്ഞ ഇറച്ചി. പച്ചക്കറികള്‍, ധാന്യങ്ങള്‍, മുട്ടവെള്ള, പഴവര്‍ഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

മെഡിറ്ററേനിയന്‍ ഡയറ്റ് എന്ന ഒരു ഡയറ്റുണ്ട്. ഇത് തടി കുറയ്ക്കാന്‍ മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. ഇതില്‍ പഴങ്ങള്‍, പച്ചക്കറികള്‍, നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഡാഷ് ഡയറ്റ് അഥവാ ഡയെറ്ററി അപ്രോച്ചസ് ടു സ്‌റ്റോപ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നൊരു ഡയറ്റുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കും. കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ് എന്നിവ അടങ്ങിയ ഡയറ്റാണിത്.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

പ്ലാന്‍ഡ് മെനു ഡയറ്റ് എന്ന ഒരു ഡയറ്റുണ്ട്. ഇതു പ്രകാരം നമ്മുടെ ഭക്ഷണത്തില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ വേണമെന്നു തീരുമാനിക്കാം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കാനും അങ്ങനെ തടി കൂടാതിരിക്കാനും ഈ ഡയറ്റ് സഹായിക്കും.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കുന്ന കുരുമുളക്, ഗാര്‍ലിക്, കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡയറ്റാണ് ഫാറ്റ് ബേണിംഗ് ഡയറ്റ്.സിട്രസ് അടങ്ങിയ പഴവര്‍ഗങ്ങളും ഇൗ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ചു തടി കുറയ്ക്കുന്ന രീതിയാണ് വെജന്‍ ഡയറ്റിലുള്ളത്. ഇതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഡീടോക്‌സ് ഡയറ്റെന്ന ഒന്നുണ്ട്. ശരീരത്തിലെ വിഷാംശം പുറത്തു കളയാന്‍ സഹായിക്കുന്ന തരം ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറ്റ്. ഇതുവഴി ശരീരത്തില്‍ അധികമുള്ള കൊഴുപ്പും പുറന്തള്ളപ്പെടും.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വോള്‍ഗ്രെയ്ന്‍ ഡയറ്റും ആരോഗ്യവശങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ്. ധാന്യമാണെങ്കിലും ഇത് പൊതുവെ കൊഴുപ്പു കുറഞ്ഞതാണ്.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ഉള്ള വിവിധ ഡയറ്റുകളുടെ കൂട്ടത്തില്‍ ചെറുനാരങ്ങയ്ക്കും സ്ഥാനമുണ്ട്. ലെമണ്‍ ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.ഇത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു കളയാനും സഹായിക്കുന്ന ഡയറ്റാണ്. ഭക്ഷണമൊന്നും ഈ ഡയറ്റെടുക്കുമ്പോള്‍ കഴിയ്കക്ാന്‍ പാടില്ല. ദിവസവും പ്രത്യേക രീതിയിലുണ്ടാക്കിയ എട്ട് ഗ്ലാസ് ലെമണൈഡും വേണമെങ്കില്‍ വെള്ളവും കുടിയ്ക്കാം.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഷാംപെയ്ന്‍ ഡയറ്റ് വണ്ണം കുറയ്ക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ്. എന്നാല്‍ ദിവസം ഒന്നോ രണ്ടോ തവണ ഷാംപെയ്ന്‍ കുടിക്കാനും അനുവാദമുണ്ടെന്നു മാത്രം. ഇതില്‍ ഭക്ഷണനിയന്ത്രണമില്ലെങ്കിലും കഴിയ്ക്കുന്ന ഭക്ഷണം പോഷകങ്ങള്‍ നിറഞ്ഞതായിരിക്കണമെന്നും മാത്രം.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ക്യാരറ്റിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. വേവിച്ചും വേവിക്കാതെയും കഴിയ്ക്കാവുന്ന കുറച്ച് ഭക്ഷണങ്ങളില്‍ ഒന്നാണ് ഇതിന്റെ സ്ഥാനവും. ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകമായ ഒരു ഭക്ഷണമാണിത്. കണ്ണിന് കാഴ്ചശക്തി നല്‍കുന്ന ഒരു പച്ചക്കറി. സ്വാഭാവികമായി തടി കുറയ്ക്കാന്‍ ക്യാരറ്റ് ഡയറ്റ് സഹായിക്കുമെന്നു കൂടിയറിയൂ.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഡയററുകളുടെ കൂട്ടത്തില്‍ ഒന്നാണ് ജിഐ ഡയറ്റ് അഥവാ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഡയറ്റ്. വിവിധ തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ എപ്രകാരം ബാധിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ ഡയറ്റ്.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഡയറ്റുകള്‍ മാറി മാറി പരീക്ഷിച്ചു മടുത്തോ? എങ്കില്‍ കുക്കുമ്പര്‍ ഡയറ്റ് പരീക്ഷിച്ചു നോക്കൂ. വണ്ണം കുറയുമോയെന്ന് കാണാം. കുക്കുമ്പര്‍ ആരോഗ്യകാര്യങ്ങളില്‍ നല്‍കുന്ന പങ്ക് ചില്ലറയല്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ പ്രധാനി. ദഹനം ശരിയായി നടക്കാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനും കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി സഹായിക്കുന്നുണ്ട്. .

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ഗര്‍ഭകാലത്ത് പുറപ്പെടുവിക്കുന്ന ഒരു ഹോര്‍മോണ്‍ കൃത്രിമമായി കുത്തിവയ്ച്ചാല്‍ തടികുറയ്ക്കാമെന്നറിയാമോ. എച്ച്‌സിജി ഡയറ്റ് എന്നാല്‍ ഹ്യുമന്‍ കൊറിയോണിക് ഗൊണാഡോട്രോഫിന്‍. ഗര്‍ഭകാലത്ത് പ്ലാസന്റയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഹോര്‍മോണാണ് ഇത്. ഈ ഹോര്‍മോണാണ് അമ്മയുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നും കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത്.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

റോ ഫുഡ് ഡയറ്റില്‍ പേരു സൂചിപ്പിക്കുന്നതു പോലെ വേവിക്കാത്ത ഭക്ഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നത് ഇതിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് റോ ഫുഡ് ഡയറ്റ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും പച്ചക്കറികള്‍ പാചകം ചെയ്യുന്നത് ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുമെന്നു പറയും.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

യോഗര്‍ട്ട് ഇഷ്ടമാണോ? എങ്കില്‍ വണ്ണം കുറയുവാന്‍ യോഗര്‍ട്ട് ഡയറ്റ് പരീക്ഷിക്കാം. കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം ലഭിക്കുമെന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. യോഗര്‍ട്ട് ഒരു പാലുല്‍പ്പന്നമാണെങ്കിലും ഇതിലെ ലാക്ടോസ് കൊഴുപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത്.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

സാലഡ് ആരോഗ്യത്തിന് ഉത്തമഭക്ഷണമാണ്. സാലഡ് ഡയറ്റിലൂടെയും വണ്ണം കുറയ്ക്കാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം തന്നെ കിട്ടുമെന്നുള്ളതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. ബ്രേക് ഫാസ്റ്റിന് സാലഡ് കഴിയ്ക്കുക. പച്ചക്കറികള്‍ അരിയാന്‍ നേരമില്ലെങ്കില്‍ പകരം പഴങ്ങളും നട്‌സും കഴിയ്ക്കാം. അല്ലാത്തവര്‍ക്ക് പച്ചക്കറികള്‍ മാത്രമായി രാവിലെ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ വെജിറ്റബിള്‍ സാന്റ്‌വിച്ചാകാം.

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കുമെന്നായിരിക്കും. തടി കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതും വേണ്ടി വരും. ഇത് വാട്ടര്‍ ഡയറ്റ്.ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചക്കറി തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും വാട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടും. വീട്ടില്‍ തന്നെ ഇരിക്കുന്നവര്‍ക്ക് ഇത് എളുപ്പവുമാണ്. ചൂടുള്ള വെള്ളവും പച്ചക്കറി തിളപ്പിച്ച വെള്ളവും ഈ ഡയറ്റില്‍ കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ പച്ചക്കറി തിളപ്പിച്ച വെള്ളത്തില്‍ നിന്ന് ലഭിക്കും.

 തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

ജനറല്‍ മോട്ടേഴ്‌സ് അവരുടെ ജോലിക്കാര്‍ക്ക് വേണ്ടി കണ്ടുപിടിച്ച ഡയറ്റാണ് ജിഎം ഡയറ്റ്. വണ്ണം കുറയാന്‍ വളരെ സഹായകമായ ഒരു ഡയറ്റാണിത്. ഈ ഡയറ്റ് പ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ തരം ഭക്ഷണക്രമമാണ് പിന്‍തുടരേണ്ടത്.

 തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തടി കുറയ്ക്കാന്‍ ചില ഡയറ്റുകള്‍

തേന്‍ മധുരമാണെങ്കിലും ഇത് എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനും സഹായിക്കും. പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഡയറ്റാണ് ഹണി ഡയറ്റ്‌. ഈ ഡയറ്റില്‍ ഭക്ഷണനിയന്ത്രണങ്ങളൊന്നും തന്നെയില്ല എന്നതും എടുത്തുപറയേണ്ടതാണ്.

English summary

Weight, Diet, Health, Body, Fat, Heart, Diabetes, തടി, ഡയറ്റ്, ആരോഗ്യം, ശരീരം, കൊഴുപ്പ്, ഹൃദയം, പ്രമേഹം

So, if you want to lose weight, you need to opt for a weight loss diet that is effective in shedding pounds and also meet daily requirements of the body. There are many types of diets that are effective and healthy too. These healthy types of diet can be followed for a lifetime and is not limited to short span of time. So, if you are planning to go on a diet, check these healthy types of diets.
X
Desktop Bottom Promotion