Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് ഇവ ഒഴിവാക്കൂ
പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ആഹാരങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുക പ്രയാസമാണ്. അതിനാല്‍ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന ആഹാരങ്ങള്‍ ഏതെല്ലാം ആണന്ന് മനസ്സിലാക്കി അവ ഒഴിവാക്കുന്നതാണ് കൂടുതല്‍ ഉചിതം.
താഴെ പറയുന്നവ ആഹാരത്തില്‍ നിന്നും ഒഴിവാക്കുന്നത് പ്രോസ്റ്റേറ്റിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ചുവന്ന ഇറച്ചി
ചുവന്ന ഇറച്ചി അധികം കഴിക്കുന്നത് പല കാരണങ്ങള്‍ കൊണ്ട് ആരോഗ്യത്തിന് ഹാനികരമാണ്. പ്രോസ്റ്റേറ്റ് അര്‍ബുദത്തിന് ഇത് കാരണമായേക്കാം. ചുവന്ന ഇറച്ചി കഴിക്കുന്ന പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദം വരാനുള്ള സാധ്യത 12 ശതമാനം കൂടുതലാണന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ചുവന്ന ഇറച്ചി കഴിക്കാത്തവരേക്കാള്‍ അര്‍ബുദം വികസിക്കാനുള്ള സാധ്യത 33 ശതമാനം കൂടുതലായിരിക്കും ഇത് കഴിക്കുന്നവരില്‍.

അജൈവ മാംസം
വിപണിയില്‍ ലഭിക്കുന്ന മാംസങ്ങളിലേറെയും അജൈവ മാംസമാണ്. മാട്ടിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി, കോഴിയിറച്ചി എന്നിവ ചീത്തയാവാതിരിക്കാന്‍ ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടാവും. ഇത് പ്രോസ്റ്റേറ്റിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ദോഷം ചെയ്യും.

പാലുത്പന്നങ്ങള്‍
പാലുത്പന്നങ്ങളില്‍ നിന്നും പൂരക ഉത്പന്നങ്ങളില്‍ നിന്നും ഉള്ള കാത്സ്യം പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത ഉയര്‍ത്തും. വിവിധ പാലുത്പന്നങ്ങളില്‍ കൊഴുപ്പ് കൂടുതലായിരിക്കും. ഇവയില്‍ ഹോര്‍മോണുകളും അടങ്ങിയിരിക്കും. പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് ഇവ ദോഷം ചെയ്യും.

ടിന് തക്കാളി ഉത്പന്നങ്ങള്‍
തക്കാളിയും തക്കാളി ഉത്പന്നങ്ങളും ലൈകോപീന്‍ ധാരാളം അടങ്ങിയിട്ടള്ളതിനാല്‍ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ടിന്നുകളിലെത്തുന്ന തക്കാളി ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ടിന് പാത്രങ്ങളുടെ റെസിന്‍ ലൈനിങ്ങിലുള്ള ബിസ്ഫിനോള്‍-എ( ബിപിഎ) ഒരു സിന്തറ്റിക് ഈസ്ട്രോജന് ആണ് . ഇവയ്ക്ക് ആസിഡ് ഗുണമുള്ളതിനാല്‍ തക്കാളിയിലേക്ക് അരിച്ചിറങ്ങും.

ചോളം
ചോളം ഫൈബര്‍ നിറഞ്ഞതാണെങ്കിലും മൈക്രോവേവില്‍ തയ്യാറാക്കുന്ന ചോളം ഉപേക്ഷിക്കുന്നതാണ് നല്ലത്. മൈക്രോവേവില്‍ ചോളം വയ്ക്കാനുപയോഗിക്കുന്ന ബാഗിലെ ലൈനിങില് പെര്ഫ്ളൂറോക്ടാനോയിക് ആസിഡ്( പിഎഫ്ഒഎ) ഉള്‍പ്പെടയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് വന്ധ്യതയ്ക്ക് വരെ കാരണമാകുമെന്നാണ് പറയുന്നത്.

ഉരുളക്കിഴങ്ങ് ചിപ്സ്
നന്നായി പൊരിച്ച ഉരുളക്കിഴങ്ങിലും ഉരുളകിഴങ്ങ് ചിപ്സിലും പൂരിത കൊഴുപ്പും ഉപ്പും ധാരളം അടങ്ങിയിരിക്കും. 248 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍ ചൂടാക്കി കഴിയുമ്പോള്‍ ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന അസ്പരാഗിന്‍ എന്ന അമിനോആസിഡ് അര്‍ബുദത്തിന് കാരണമാകുന്ന അക്രിലമൈഡ് എന്ന പദാര്‍ത്ഥം ഉണ്ടാക്കും.

പഞ്ചസാര
അര്‍ബുദ കോശങ്ങള്‍ വളരെ എളുപ്പം പഞ്ചസാരയില്‍ നിന്നും ഇന്ധനം സ്വീകരിക്കും. അതിനാല്‍ മധുര പലഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് ഉചിതം. പകരം പഴങ്ങള്‍ കഴിച്ചു തുടങ്ങിയാല്‍ ശരീരത്തിനാവശ്യമായ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ലഭിക്കും.

ചണം
ചണ വിത്തും അതിന്റെ എണ്ണയും സാധാരണയായി ഓമേഗ -3 യുടെ നല്ല സ്രോതസ്സാണ്. എന്നാല്‍ ട്യൂമറിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ ഇവ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് നല്ലതല്ല.

മൈദ
മൈദയും ധാന്യപൊടികളും കഴിക്കുന്നത് നേരിട്ട് പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് ഹാനികരമാവില്ല. എന്നാല്‍,ഫൈബര്‍ ഏറെയുള്ള ധാന്യങ്ങള്‍ കഴിക്കാനുള്ള അവസരം ഇത് നഷ്ടപ്പെടുത്തും.

കഫീന്‍
മൂത്രസഞ്ചിയ്ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാല്‍ കഫീന്‍ അടങ്ങിയിട്ടുള്ള കാപ്പി പോലുള്ള പാനീയങ്ങള്‍ പ്രോസ്റ്റേറ്റ് വലുതാകുന്നതുള്പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

മദ്യം
കഫീന്‍ പോലെ തന്നെ മദ്യവും മൂത്രത്തിന്റെ ഉത്പാദനം കൂട്ടുകയും മൂത്രം ഒഴിക്കുന്നതില്‍ അസ്വസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിന് പുറമെ മദ്യപിക്കുമ്പോള്‍ ഒരേസമയം ധാരാളം വെള്ളവും അകത്തേക്ക് ചെല്ലും. ഇത് നിലവില്‍ പ്രശ്നങ്ങള്‍ ഉള്ള പ്രോസ്റ്റേറ്റിന് കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കും.



Click it and Unblock the Notifications
