Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിരശല്യം കണ്ണിനെ ബാധിക്കുമ്പോള്‍....
അധികം മധുരം കഴിച്ചാല്‍ വിര വരുമെന്നു പറഞ്ഞ് കുട്ടികളെ നാം ഭയപ്പെടുത്താറുണ്ട്. വിരകള്‍ പൊതുവെ വയറിനെ ബാധിക്കുന്നവയാണെന്നാണ് വിശ്വാസം.
എന്നാല്‍ കണ്ണിനേയും വിര ബാധിച്ചാലോ. ഇതും 20 സെന്റീമീറ്റര്‍ നീളമുള്ള വിര.
പ്രമുഖ നേത്രരോഗവിദഗ്ധനായ ഡോക്ടര്‍ ആഷ്ലി തോമസ് മുളമൂട്ടിലാണ് 20 സെന്റീമീറ്റര്‍ നീളമുള്ള ഈ വിരയെ അടുത്തിടെ ഒരാളുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത്. ലോവ ലോവ ഫിലറിയാസിസ് എന്നതാണ് ഈ വിരയുടെ പേര്.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡോ. ആഷ്ലി തോമസ് നീക്കം ചെയ്യുന്ന ഇത്തരം വിരകളില്‍ ഏഴാമത്തേതാണിത്. അതും ഏറ്റവും നീളം കൂടിയ വിര.
ആഫ്രിക്കയിലാണ് സാധാരണ ഇതു കണ്ടു വരുന്നതെങ്കിലും ഏഷ്യയില്‍ ചിലയിനം പ്രാണികളിലൂടെയാണ് ഇത് പടരുന്നത്. ഇത്തരം പ്രാണികള്‍ മനുഷ്യനെ കടിക്കുമ്പോഴുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ഈ വിര മനുഷ്യശരീരത്തിലേക്കു കടക്കുകയാണ് ചെയ്യുന്നത്.
ഇത്തരം വിരകള്‍ ശരീരത്തിനുള്ളില്‍ വച്ചു തന്നെ ചത്താല്‍ ഇത് ശരീരത്തിലാകമാനം വ്യാപരിക്കും. ഇത് മൈക്രോഫിലറിയാസിസ് എന്നാണ് അറിയപ്പെടുന്നത്.
ഇത്തരം രോഗത്തിന് ഇതുവരെ മരുന്നുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. രോഗിയെ കീമോതെറാപ്പിക്കു വിധേയമാക്കുകയോ സര്‍ജറി നടത്തുകയോ ആണ് സാധാരണ ചെയ്യാറ്.
ഈ വിരയെ നീക്കം ചെയ്യുന്ന വീഡിയോ കാണൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
