Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കരുത്, കാരണം
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം വളരെ പ്രധാനമാണ്. ശരീരത്തിന് ആരോഗ്യത്തിനു മാത്രമല്ല, മനസിന്റെ ആരോഗ്യത്തിനും ഇത് വളരെ പ്രധാനം തന്നെ. കാരണം ശരീരം തളര്‍ന്നാല്‍ മനസും തളരും.
പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയാണ് സാധാരണ ഭക്ഷണക്രമം. ഇതിനും ഓരോ ചിട്ടകളുണ്ട്. പ്രാതല്‍ രാജാവിനെപ്പോലെ കഴിയ്ക്കണമെന്നും പറയും. ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം ഇതിനു തന്നെയാണ.് രാത്രിയിലെ നീണ്ട ഇടവേള കഴിഞ്ഞു കഴിയ്ക്കുന്ന ഭക്ഷണം, ഒരു ദിവസത്തെ ഊര്‍ജം മുഴുവനും ശരീരത്തിന് പ്രദാനം ചെയ്യുന്ന ഭക്ഷണം എന്നിങ്ങനെ പോകുന്നു ഇതിന്റെ പ്രാധാന്യം.
തിരിക്കിനിടയില്‍ പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് നല്ല ശീലമല്ല. പ്രാതല്‍ യാതൊരു കാരണവശാലും ഉപേക്ഷിയ്ക്കരുതെന്നെു പറയുവാന്‍ ചില കാരണമങ്ങളുമുണ്ട്,

ഊര്‍ജം
ശരീരത്തിന് ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജം നല്കുന്ന ഭക്ഷണമാണ് പ്രാതല്‍. ഇതില്ലെങ്കില്‍ ശരീരം തളരും. ദിവസം മുഴുവന്‍ തളര്ന്നിരിയ്ക്കുകയും ചെയ്യേണ്ടിവരും.

ശ്രദ്ധ, ഏകാഗ്രത
ജോലികളിലും പഠനത്തിലുമെല്ലാം ശ്രദ്ധയും ഏകാഗ്രതയും നല്കാന് പ്രാതല്‍ അത്യാവശ്യമാണ്.

തടി കുറയ്ക്കാന്‍
ബ്രേക്ഫാസ്റ്റ് തടി കുറയ്ക്കാനും സഹായകമാണ്. ബ്രേക്ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വിശപ്പു വര്‍ദ്ധിയ്ക്കും. ഇത് കയ്യില്‍ കിട്ടുന്നതെന്തും വലിച്ചു വാരി കഴിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

പ്രമേഹം
പ്രാതല്‍ ഒഴിവാക്കുന്നത് പ്രമേഹം വരുവാനും ഉള്ളവര്‍ക്ക് ഇത് വര്‍ദ്ധിപ്പിയ്ക്കുവാനും ഇട വരുത്തും. കാരണം ഭക്ഷണമില്ലാത്തത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കും.

ബ്ലഡ് പ്രഷര്‍
ശരീരത്തിലെ ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് കാരണമാകും.

ഹാരട്ട് അറ്റാക്
ഹാരട്ട് അറ്റാക് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും പ്രാതല്‍ അത്യാവശ്യമാണ്. കാരണം ഹൃദയമടക്കമുള്ള അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഊര്‍ജം അത്യാവശ്യമാണ്. ഊര്‍ജം ലഭിയ്ക്കാതെ വരുമ്പോള്‍ പല അവയവങ്ങളും പണി മുടക്കും.

ഡിപ്രഷന്
ഡിപ്രഷന്, മൂഡോഫ് തുടങ്ങിയ അവസ്ഥകളിലേയ്ക്കും പ്രാതലിന്റെ കുറവ് വഴിയൊരുക്കും. ഭക്ഷണം ലഭിയ്ക്കാത്തത് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിനാനങ്ങളുണ്ടാക്കുന്നതാണ് ഇതിന് കാരണം.



Click it and Unblock the Notifications
