Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍!
തടി കുറയ്ക്കുകയെന്നത് കേവലം ഭക്ഷണക്രമീകരണത്തിന്റെയോ വ്യായാമത്തിന്റെയോ മാത്രം കാര്യമാണെന്നു കരുതരുത്. ഇവ പ്രധാനമെങ്കിലും ഇവയ്്ക്കു പുറമെ ധാരാളം കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
നാം കാര്യമാക്കി എടുക്കാത്ത, അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത ധാരാളം കാര്യങ്ങളുണ്ട്, തട ി കുറയ്ക്കാന്‍. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
രാത്രി 9 മണിക്കു ശേഷം ഭക്ഷണം കഴിയ്ക്കാതിരിക്കുക. ഇത് ദഹനപ്രക്രിയയെ സഹായിക്കും. പ്രത്യേകിച്ച് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍. അത്താഴം എപ്പോഴും 9ന് മുന്പാക്കുകക.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കുകയെന്ന പഴഞ്ചൊല്ല് പ്രാവര്‍ത്തികമാക്കാം. ഭക്ഷണം കഴിഞ്ഞയുടനെ കിടക്കരുത്.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
പുറത്തു ഭക്ഷണം കഴിയ്ക്കാന്‍ പോകുകയാണോ. ഭക്ഷണത്തിനു മുന്‍പ് എന്തെങ്കിലും, ജ്യൂസ്, പ്രോട്ടീന്‍ സ്മൂത്തി, സൂപ്പ് ഇങ്ങനെയെന്തെങ്കിലും കുടിയ്ക്കുക. ഭക്ഷണത്തിന്റെ അളവില്‍ കാര്യമായ കുറവു വരും.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
കഴിവതും വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഹോട്ടല്‍ ഭക്ഷണം എങ്ങനെ നോക്കിയാലും തടി കൂട്ടാനേ ഉപകരിക്കൂ.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ഭക്ഷണത്തില്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. മസാലകള്‍ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. സോസുകള്‍ പോലുള്ളവ കഴിവതും കുറയ്ക്കുക.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ഭക്ഷണത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുത്തുക. വിശപ്പു കുറയ്ക്കാനും ഭക്ഷണം കുറവു കഴിയ്ക്കാനുമുള്ള മറ്റൊരു മാര്‍ഗമാണിത്.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ലിഫ്റ്റിനു പകരം കോണിപ്പടികള്‍ ഉപയോഗിക്കുക. ശരീരത്തിലെ കൊഴുപ്പു കളയാനുള്ള നല്ലൊരു വഴിയാണിത്.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
അവധി ദിവസങ്ങളില്‍ പതിവു വ്യായാമത്തിനും അവധി നല്കുന്നവരുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. ഇത്തരം ദിവസങ്ങളില്‍ അല്പം കൂടുതല്‍ വ്യായാമം ചെയ്യുന്നതിലും തെറ്റില്ല.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
തടി കുറയ്ക്കുന്നതിനെ പറ്റി കൃത്യമായ ചാര്‍ട്ടുണ്ടാക്കി എവിടെയെങ്കിലും തൂക്കിയിടുക. ഇത് കാണുമ്പോള്‍ ലക്ഷ്യം നേടാനുള്ള തോന്നലുണ്ടാകും.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
തടി കുറയ്ക്കുന്നതില്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പാര്‍ട്നര്‍, ഇത് സുഹൃത്തുമാവാം, കണ്ടെത്തുക. ഒരാള്‍ കൂടെയുണ്ടെന്നുള്ള തോന്നല്‍ ചിട്ടകള്‍ പാലിക്കാന്‍ സഹായിക്കും.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
അവധി ദിവസങ്ങളിലെങ്കിലും വീട് വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കുക. അടിക്കലോ തുടയ്ക്കലോ ആകാം. വീട്ടുജോലികളും നല്ലൊരു വ്യായാമമാണ്.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ആഴ്ചയില്‍ ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ മടിക്കേണ്ട. അല്ലെങ്കില്‍ ആര്‍ത്തി എന്ന അവസ്ഥയുണ്ടാകും. കൂടുതല്‍ കഴിയ്ക്കാന്‍ തോന്നും.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ഭക്ഷണത്തിന് മുന്‍പും ഭക്ഷണത്തിനൊപ്പവും വെള്ളം പതിവാക്കുക. വയര്‍ നിറയും, ശരീരത്തിലെ കൊഴുപ്പു നീങ്ങുകയും ചെയ്യും.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ജങ്ക് ഫുഡ് വീട്ടില്‍ വാങ്ങി സൂക്ഷിക്കാതിരിക്കുക. ഇവ കാണുമ്പോള്‍ കഴിയ്ക്കുവാനും തോന്നും. പകരം പഴവര്‍ഗങ്ങളും ആരോഗ്യകരമായ ഭക്ഷണവും സൂക്ഷിക്കുക.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
നല്ല ഉറക്കവും പ്രധാനം. ഉറക്കക്കുറവ് അസുഖങ്ങള്‍ക്കും തടി കൂട്ടാനും കാരണമാകും.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ജോലി ചെയ്യുമ്പോള്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ ഇരിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, തടി കൂട്ടാനും കാരണമാകും. ഇടയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ ശ്രദ്ധിക്കുക.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ഇടയ്ക്ക് സ്നാക്സ് കഴിയ്ക്കണമെന്നുണ്ടെങ്കില്‍ ആരോഗ്യകരമായവ ആകാം. പഴങ്ങള്‍, ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ സ്നാക്സ് ബാറുകള്‍ എന്നിവ. മധുരം,വറവ് എന്നിവ വേണ്ട.

തടി കുറയ്ക്കും വലിയ കൊച്ചു കാര്യങ്ങള്‍
ഇഷ്ടമുള്ള ഒരു ഹോബി, അല്പം ശാരീരിക അധ്വാനം നല്‍കുന്നത് ശീലമാക്കുക.



Click it and Unblock the Notifications