Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാം
ദഹനപ്രശ്നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഭക്ഷണം ദഹിക്കാതിരുന്നാല്‍ വയറിളക്കം, ഛര്‍ദി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുകയെന്നത് വളരെ പ്രധാനമാണ്. കാരണം മിക്കവാറും ഭക്ഷണങ്ങള്‍ ശരിയാകാതെ വരുമ്പോഴാണ് ദഹന പ്രക്രിയയും നേരെ നടക്കാത്തത്. ചില ഭക്ഷണങ്ങള്‍ എളുപ്പം ദഹിയ്ക്കും. ചില ഭക്ഷണങ്ങളാകട്ടെ, ദഹിക്കാന്‍ ഏറെ സമയം പിടിക്കുകയും ചെയ്യും.

ദഹനപ്രശ്നങ്ങളകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്.
തവിടു കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറി എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.
ചെറുനാരങ്ങ ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ദിവസവും ചെറുനാരങ്ങാവെള്ളം കുടിയ്ക്കുക. ചെറുനാരങ്ങാനീര് ഭക്ഷണങ്ങളില്‍ ചേര്‍ത്തു കഴിയ്ക്കാം. പച്ചക്കറികളുടെ സാലഡ് തയ്യാറാക്കി ഇതില്‍ അല്പം ചെറുനാരങ്ങാനീരൊഴിച്ചു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും.
കരിക്കിന് വെള്ളം കുടിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ദഹനം നന്നാകും. വെള്ളം കുടിയ്ക്കുന്നത് പതിവാക്കുക. ദഹനപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇതിന് കഴിയും.
പൈനാപ്പിള്‍, പപ്പായ എന്നിവ ദഹനപ്രക്രിയയെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
വറുത്ത ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ കഴിയ്ക്കാതിരിക്കുക. ഇവ ദഹനപ്രക്രിയക്ക് തടസം വരുത്തുന്ന ഭക്ഷണങ്ങളാണ്.
ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ദഹനപ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കും. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും വെളുത്തുള്ളി നല്ലതാണ്.
നടക്കുന്നതു പോലുള്ള ലഘു വ്യായാമങ്ങള്‍ ചെയ്യുന്നത് ദഹനത്തെ സഹായിക്കുന്ന പ്രക്രിയകളാണ്.
സമയാസമയത്തു ഭക്ഷണം കഴിയ്ക്കുന്നതും ദഹനത്തെ സഹായിക്കും. പ്രത്യേകിച്ച് രാത്രിയില്‍. ഉറങ്ങുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തെ സഹായിക്കുന്ന ഒന്നാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
