Latest Updates
-
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ!
ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിപ്പിക്കാന്‍
പുരുഷ ശരീരത്തിലെ പേശീവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍. മഗ്നീഷ്യം,സിങ്ക് തുടങ്ങിയ ലോഹങ്ങള്‍
ഈ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ലോഹങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധന ഉറപ്പാക്കാം. ഹോര്‍മോണ്‍ കുറവ് കൂടിയ തോതിലുള്ള പക്ഷം മിനറല്‍ സപ്ളിമെന്റുകള്‍ കഴിക്കണം. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയാതെ കാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഭാരം കുറക്കുക
ശരീരത്തില്‍ കൊഴുപ്പ് അമിതമാകുന്നത് ഈ ഹോര്‍മോണിന്‍െറ അളവിനെ ബാധിക്കും. ഭാരം കുറക്കുന്നതിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിപ്പിക്കാം.

ഭക്ഷണം
മഗ്നീഷ്യവും സിങ്കും ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ധാതുക്കളാണ്. ഇവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ ഉയര്‍ന്ന തോതിലാക്കാം. ഹോര്‍മോണ്‍ അളവ് കുറയുന്ന പക്ഷം മിനറല്‍ സപ്ളിമെന്റുകള്‍ കഴിക്കുക.

മാനസിക സമ്മര്‍ദം
ജോലി സംബന്ധമോ സ്വകാര്യമോ ആയ മാനസിക സമ്മര്‍ദങ്ങള്‍ ശരീരത്തെ ഒന്നിലധികം തലങ്ങളിലാണ് ബാധിക്കുക. കടുത്ത മാനസിക സമ്മര്‍ദമുണ്ടാകുന്ന സമയങ്ങളില്‍ ശരീരം സ്ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ശരീരത്തിലെ ടെസ്റ്റോസ്റ്റേിറോണിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു. മെഡിറ്റേഷന്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ മാനസിക സമ്മര്‍ദം അകറ്റാം.

പഞ്ചസാരയുടെ അളവ് കുറക്കുക
കഴിക്കുന്ന പഞ്ചസാരയുടെ അളവ് കൂടിയാല്‍ രക്തത്തില്‍ ഇന്‍സുലിന്‍ ഉയര്‍ന്ന തോതിലാകും. ഇന്‍സുലിന്‍ വര്‍ധിക്കുന്നതോടെ

ആരോഗ്യകരമായ ഭക്ഷണശീലം
പുതിയതും പോഷക സമ്പന്നവും ആരോഗ്യപൂര്‍ണവുമായ ഭക്ഷണ ശീലത്തിന് ഏതാണ്ടെല്ലാ ആരോഗ്യ പ്രശ്നങ്ങളെയും അകറ്റാന്‍ കഴിവുണ്ട്. പച്ചനിറത്തോടെയുള്ള പച്ചക്കറികള്‍,പഴങ്ങള്‍,ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.

വിശ്രമം
ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ഉറപ്പാക്കുക. 70 ശതമാനം ഹോര്‍മോണും ഉറക്കത്തിലാണ് ഉല്പ്പാദിപ്പിക്കപ്പെടുന്നതെന്നാണ് പഠനങ്ങള്‍.

മദ്യപാനം അമിതമാകരുത്
മദ്യപാനം അമിതമാകുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും. പതിവ് മദ്യപാനികളുടെ ശരീരത്തില്‍ 50 ശതമാനത്തില്‍ താഴെ ഹോര്‍മോണ്‍ മാത്രമാണ് ഉല്പ്പാദിപ്പിക്കപ്പെടുന്നതെന്നാണ് പഠനങ്ങള്‍.

പ്രകൃതിദത്ത വഴികള്‍
ഹോര്‍മോണ്‍ വളര്‍ച്ചക്ക് പ്രകൃതിദത്ത വഴികള്‍ ശീലിക്കുക. ഇതുവഴി വൈദ്യസഹായം തേടുന്നതില്‍ നിന്ന് രക്ഷപ്പെടാം.



Click it and Unblock the Notifications
