Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
പേശീവലിവ് ഒഴിക്കാന്‍ ചില വഴികള്‍
പേശീവലിവ് പോലെ ബുദ്ധിമുട്ടുള്ള അവസ്ഥ വേറൊന്നില്ല. എന്തെങ്കിലും ജോലിക്കിടയിലാണ് ഇതുവരുന്നതെങ്കിലത്തെ അവസ്ഥ പറയുകയും വേണ്ട. പേശീവലിവിന് കാരണങ്ങള്‍ പലതാണ്, അതുപോലെ അത് ഒഴിവാക്കാനും നിരവധി വഴികളുണ്ടെങ്കിലും പലരും അതേകുറിച്ച് അജ്ഞരാണ്.
പേശികളുടെ പെട്ടന്നുള്ള സങ്കോചമാണ് പേശീവലിവിന് കാരണം. ഏതാനും സെക്കന്റുകള്‍ മാത്രം നീളുന്നതാകും പലപ്പോഴും ഈ വേദന. താഴെ കൊടുത്തിരിക്കുന്ന 23 വഴികള്‍ പരീക്ഷിച്ചാല്‍ ഈ പേശീവലിവില്‍ നിന്ന് മുന്‍കരുതല്‍ എടുക്കാം.

മസാജ്
പതിവായി വേദന ഉണ്ടാകുന്ന സ്ഥലം കണ്ടുപിടിക്കുക. ഇവിടെ വിരല്‍ കൊണ്ട് അമര്‍ത്തിയ ശേഷം അയക്കുക,പിന്നീട് ബലമായി അമര്‍ത്തുക. ഇത് ആവര്‍ത്തിച്ചാല്‍ ഇവിടെ പേശീവലിവ് ഉണ്ടാകാന്‍ സാധ്യത കുറയും.

ചൂടുവെക്കുക
പേശീവലിവ് ഉണ്ടാകുന്ന ഭാഗത്ത് ചൂടുവെള്ളം നിറച്ച വാട്ടര്ബാഗോ ഹീറ്റിംഗ് പാഡോ ഉപയോഗിച്ച് ചൂടു പിടിച്ചാല്‍ നല്ല ആശ്വാസ്യം ലഭിക്കും. ആഴ്ചയില്‍ ഒരിക്കല്‍ 20 മിനിറ്റ് മാത്രം ചൂടുവെച്ചാല്‍ മതി.

എപ്സം സാള്‍ട്ട്
പേശീവലിവിന് എപ്സം സാള്‍ട്ട് പോലൊരു മരുന്ന് ഇല്ല. ചൂടാറിയ വെള്ളത്തില്‍ എപ്സം സാള്‍ട്ട് ലയിപ്പിച്ച ശേഷം അതില്‍ കാല് മുക്കിവെച്ചാല്‍ നല്ല തോതില്‍ ആശ്വാസ്യം ലഭിക്കും.

വെജിറ്റബിള്‍ ഓയില്‍
പതിവായി പേശീ വലിവ് ഉണ്ടാകുന്ന ഭാഗത്ത് വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. ഈ എണ്ണ ചൂട് ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ ഭാവിയില്‍ അവിടെ പേശീ വലിവിനുള്ള സാധ്യത കുറയുന്നു.

വിന്റര്‍ഗ്രീന്‍ ഓയില്‍
ഇതില്‍ അടങ്ങിയിരിക്കുന്ന മീതൈല്‍ സാലിസ്ലേറ്റ് പേശീവലിവ് മൂലമുള്ള വേദനയില്‍ നിന്ന് ആശ്വാസ്യം തരുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും നിരവധി തവണ ഇത് ശരീരത്തില്‍ പുരട്ടാമെങ്കിലും അതിന് ശേഷം ഒരിക്കലും ചൂടുസഞ്ചി ഉപയോഗിച്ച് ചൂട് പിടിക്കരുത്. ചൂടു പിടിച്ചാല്‍ തൊലിക്ക് പൊള്ളലേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.

ടോണിക്ക് വാട്ടര്‍ കഴിക്കുക
പകര്‍ച്ചവ്യാധി പ്രതിരോധാര്ഥമുള്ള ടോണിക്ക് വാട്ടറുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ക്വിനീന്‍ കാലുകളിലെ പേശീവലിവിന് ആശ്വാസ്യം നല്‍കും.

ഉറക്കത്തിലെ കിടപ്പ്
ഉറക്കത്തിലെ കിടപ്പും പേശീവലിവിന് കാരണമാകും. കാല്‍ക്കുഴ കുത്തിയോ താങ്ങില്ലാതെ കട്ടിലിന് പുറത്തേക്ക് നീട്ടിവെച്ചോ കിടക്കരുത്. പുതപ്പുകള്‍ ഒരിക്കലും ശരീരത്തില്‍ മുറുകരുത്. ഇതും കാല്‍ക്കുഴകള്‍ക്ക് ആയാസമുണ്ടാക്കുകയും പേശീവലിവിന് കാരണമാവുകയും ചെയ്യും.

വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ അടങങിയ ഭക്ഷണം രാത്രി ഉണ്ടാകുന്ന പേശീവലിവില്‍ നിന്ന് സംരക്ഷണം നല്‍കും. ബദാം വൈറ്റമിന്‍ ഇയാല്‍ സമ്പന്നമാണ്.

പൊട്ടാസ്യം
ശരീരത്തില്‍ സന്തുലിതമായ അളവില്‍ പൊട്ടാസ്യം ഉണ്ടായാല്‍ പേശീവലിവില്‍ നിന്ന് ആശ്വാസ്യം ലഭിക്കും. ഏത്തപ്പഴം, ഓറഞ്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും പൊട്ടാസ്യത്താല്‍ സമ്പന്നമാണ്.

പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍ പതിവായി മെനുവില്‍ ഉള്‍പ്പെടുത്തണം. കാല്‍സ്യത്താല്‍ സമ്പന്നമായ പാലും വെണ്ണയുമെല്ലാം കഴിക്കുന്നതിലൂടെ രാത്രി സമയങ്ങളിലെ പേശിവലില് നിന്ന് സംരക്ഷണമൊരുക്കാം.

വെള്ളം ധാരാളം കുടിക്കുക
നിര്‍ജലീകരണമാണ് പേശീവലിവിന് പ്രധാന കാരണം. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക.

എനര്‍ജി ഡ്രിങ്കുകള്‍
ധാരാളം വിയര്‍ക്കുന്ന ഒരാളാണെങ്കില്‍ വിയര്‍പ്പിലൂടെ നഷ്ടപ്പെട്ട സോഡിയത്തിനും മറ്റ് ഇലക്ട്രോലൈറ്റുകള്ക്കും പകരം വെക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുക.

മാനസിക പിരിമുറുക്കം
ശരീരത്തിനും മനസിനും അധികം മുറുക്കം നല്‍കരുത്. രാത്രി ആവശ്യത്തിന് വിശ്രമം നല്‍കുക. പേശികള്‍ക്ക് വിശ്രമം ലഭിക്കുന്നതിലൂടെ പേശീവലിവിനുള്ള സാധ്യത അകറ്റാം.

സോഡിയം
പതിവായി പേശീവലിവ് അനുഭവപ്പെടുന്നവരുടെ ശരീരത്തില്‍ ആവശ്യത്തിന് സോഡിയം അടങ്ങിയിരിക്കണം. സോഡിയത്തിന്‍െറ അളവ് സന്തുലിതമായിരിക്കണം. മസിലുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഇലക്ട്രോലൈറ്റുകള്‍ ലഭിക്കുന്നതിനായി ഉപ്പ് അടങ്ങിയ ഭക്ഷണം നല്ല തോതില്‍ കഴിക്കുക.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞാലും പേശീവലിവ് അനുഭവപ്പെടാം. നാരങ്ങാ വര്‍ഗത്തില്‍ പെടുന്ന പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് വേണ്ട വൈറ്റമിന്‍ ഡി ലഭിക്കും.

ശരീരത്തെ വഴക്കമൂള്ളതാക്കുക
ദിവസത്തില്‍ കൂടുതല്‍ സമയവും ഇരിക്കുന്നവര്‍ അത് ഒഴിവാക്കണം. ശരീരത്തിന് വഴക്കം വരുത്തുന്നതിലൂടെ പേശീവലിവിനുള്ള സാധ്യത കുറയും.

കാര്‍ബോഹൈഡ്രേറ്റ്സ്
ശരീരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞാല്‍ പേശീവലിവുണ്ടാകാം. ചെമ്പന്‍ അരിയടക്കം കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുക.

ശരീരം ചൂടുള്ളതാക്കുക -
വ്യായാമത്തിലൂടെയും മറ്റും പേശികള്‍ ചൂടുള്ളതാക്കി നിലനിര്‍ത്തുക. തണുത്ത പേശികള്‍ സങ്കോചിക്കാന്‍ സാധ്യത കൂടുതലാണ്.

ശരിയായ ചെരുപ്പുകള്‍ ഉപയോഗിക്കുക -
ശരിയായ ചെരുപ്പുകള്‍ ഉപയോഗിക്കുക. പേശീ വലിവ് ഒഴിവാക്കാന്‍ ഇത് സഹായകരമാണ്.

നീന്തല്‍
കാലിലെ പേശികളുടെ സങ്കോചം ഒഴിവാക്കാന്‍ നീന്തല്‍ നല്ല വഴിയാണ്. ഇത് മസിലുകളുടെ ആകാര ഭംഗിക്കും സഹായകരമാണ്.

വ്യായാമം
വ്യായാമം പതിവാക്കുക. കൈകാലുകള്‍ രാത്രിയും പകലും അകത്തുകയും നിവര്‍ത്തുകയും ചെയ്യുക.

പുറം വ്യായാമം
ദിവസം കുറച്ചുസമയം സൈക്കിള്‍ ചവിട്ടുന്നത് കാലുകളിലെ പേശികളുടെ ആരോഗത്തിന് നല്ലതാണ്. .



Click it and Unblock the Notifications
