Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍!!
ചില സ്ത്രീകള്‍ മെലിഞ്ഞിരിക്കുന്നതു കാണുമ്പോള്‍ തടിയുള്ളവര്‍ സ്വാഭാവികമായും ശ്രദ്ധിക്കും. ഇവര്‍ എങ്ങനെയാണ് ശരീരം ഇത്ര ഭംഗിയായി സൂക്ഷിക്കുന്നതെന്ന് അദ്ഭുതപ്പെടുകയും ചെയ്യും. ഒരുപക്ഷേ ഇവര്‍ ഭക്ഷണം കഴിയ്ക്കാതെയാണ് ഇങ്ങനെയിരിക്കുന്നതെന്ന് സമാധാനിക്കുകയും ചെയ്യും.
മെലിഞ്ഞിരിക്കുന്നുവെങ്കിലും ഇവര്‍ ആരോഗ്യമുള്ള സ്ത്രീകള്‍ തന്നെയായിരിക്കും. ഭക്ഷണം കഴിയ്ക്കാതെയായിരിക്കില്ല ഇവര്‍ മെലിഞ്ഞിരിക്കുന്നതെന്ന് അര്‍ത്ഥം. ഇത്തരക്കാര്‍ ശരീരം സൂക്ഷിക്കുന്നതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ടാകും. ഇവയെന്തൊക്കെയെന്ന് അറിയൂ. ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതു കൂടിയാണ്.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
ദിവസം മൂന്നു നേരം മാത്രം ഭക്ഷണം കഴിയ്ക്കാതെ ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരായിരിക്കും ഇവര്‍. ഇതുപോലെ വയര്‍ മുഴുവാനായി നിറയുന്നതു വരെ കഴിയ്ക്കുന്ന ശീലവും ഇവര്‍ക്കുണ്ടാകില്ല. അമിത ഭക്ഷണം ഒഴിവാക്കുന്ന വഴികളാണിവ.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
ഇവര്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നവരായിരിക്കും. തടി കൂടാതെ തന്നെ ആരോഗ്യം നില നിര്‍ത്താനും വിശപ്പു മാറ്റാനും ഇത് സഹായിക്കും.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
ദിവസം വ്യായാമം ചെയ്യുന്നതിന് പകരം ആഴ്ചയില്‍ നാലോ അഞ്ചോ തവണ മാത്രമായിരിക്കും ഇവര്‍ വ്യായാമം ചെയ്യുക. ഇതും അധിക സമയവുമില്ല. എന്നാല്‍ ഇവര്‍ മിക്കവാറും രാവിലെയായിരിക്കും വ്യായാമം ചെയ്യുന്നത്. രാവിലെ വ്യായാമം ചെയ്യുന്നത് തടി കൂടുതല്‍ കുറയാന്‍ സഹായിക്കും.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
വെയ്റ്റ് ലിഫ്റ്റിംഗ് വ്യായാമങ്ങളും ക്രഞ്ചസും ചെയ്യാന്‍ ഇവര്‍ ശ്രദ്ധിക്കും. ഇവ രണ്ടും കൊഴുപ്പ് നല്ലപോലെ കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്. അതേ സമയം മസിലുകളെ സഹായിക്കുകയും ചെയ്യും. സ്ത്രൈണത നഷ്ടപ്പെടാതെ തന്നെ മസിലുകള്‍ വളര്‍ത്താന്‍ സഹായിക്കുന്ന രീതിയാണ് ഇവ രണ്ടും.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
ഡയറ്റില്‍ പല ചിട്ടകളും പാലിക്കുന്നവരായിരിക്കും ഇവര്‍. ഭക്ഷണം തീരെ കുറച്ചായിരിക്കില്ല ഈ ഡയറ്റുകളെടുക്കുന്നത്. സോഡ, മധുരം തുടങ്ങിയവ ഒഴിവാക്കുന്നവരായിരിക്കും. എന്നാല്‍ വല്ലപ്പോഴുമൊരിക്കല്‍ ഇഷ്ടഭക്ഷണം കഴിയ്ക്കുകയും ചെയ്യും. ഇത് ഇത്തരം ഭക്ഷണങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാനും ഇവ അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ഭക്ഷണം കഴിച്ചു മാറ്റുന്ന ശീലമുള്ളവരുണ്ട്. ഇവിടെ ഇവര്‍ക്ക് ഇത്തരം ശീലങ്ങളുണ്ടാകില്ല. സ്ട്രെസ് മറ്റു രീതികളില്‍ മാറ്റാനായിരിക്കും ഇവര്‍ ശ്രദ്ധിക്കുക.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലവും ഇവര്‍ക്ക് കാണും. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന മാര്‍ഗം തന്നെയാണ്.

മെലിഞ്ഞ സുന്ദരിമാരുടെ രഹസ്യങ്ങള്‍
ഡയറ്റ് പില്‍സ്, സപ്ലിമെന്റുകള്‍ തുടങ്ങിയവ സമര്‍ത്ഥമായ രീതിയില്‍ ഉപയോഗിക്കുന്ന ശീലവും ഇവര്‍ക്കുണ്ടാകും. അതായത് ഇവ മാത്രം കഴിച്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ശീലമായിരിക്കില്ല ഇവര്‍ക്കെന്നു ചുരുക്കം. ഇവ കൊണ്ടു മാത്രം തടി കുറയില്ലെന്ന കാര്യം മനസിലാക്കിയവരായിരിക്കും ഇവര്‍.



Click it and Unblock the Notifications
