Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഭക്ഷ്യവിഷബാധ തടയൂ
ആരോഗ്യത്തിന് ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഭക്ഷണങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇവ ആരോഗ്യം നശിപ്പിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമായി പറയാവുന്നത്.
ഭക്ഷ്യവിഷബാധ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. വേണ്ട രീതിയില്‍ വേണ്ട സമയത്തു ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന ഒന്നാണിത്.
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് മിക്കവാരും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാറ്. അല്പം ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിയ്ക്കും.
ഭക്ഷ്യവിഷബാധ ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മാംസം
മാംസാഹാരങ്ങളാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് ഇട വരുത്താറ്. ഇവ വാങ്ങുമ്പോള്‍ പഴകിയതല്ലെന്നുറപ്പു വരുത്തണം.

പാലും വെള്ളവും
പാലും വെള്ളവും നല്ലപോലെ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിയ്ക്കുക.

മുട്ട
മുട്ടയും നല്ലപോലെ വേവിയ്ക്കണം. താറാവിന്റെ മുട്ട 10 മിനിറ്റെങ്കിലും വേവിച്ച ശേഷം മാത്രം ഉപയോഗിയ്ക്കുക.

പച്ചക്കറി
പച്ചക്കറികളും ഇറച്ചിയുമെല്ലാം നല്ലപോലെ കഴുകിയ ശേഷം ഉപയോഗിയ്ക്കുക. പച്ചക്കറികളിലെ കീടനാശിനികള്‍ നീക്കം ചെയ്യുവാനും ഇത് നല്ലതാണ്.

ഇറച്ചി നല്ലപോലെ വേവിയ്ക്കുക
ഇറച്ചിയിലും മറ്റും ഭക്ഷ്യവിഷബാധയ്ക്കിട വരുത്തുന്ന സാല്‍മൊണെല്ല വളരാന്‍ സാധ്യത കൂടുതലാണ്. ഇവ നല്ലപോലെ വേവിയ്ക്കുകയെന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു വഴി. ഇവ നല്ലപോലെ വേവിയ്ക്കണം.

അന്നന്നേയ്ക്കുള്ള ഭക്ഷണം
അന്നന്നേയ്ക്കുള്ള ഭക്ഷണം മാത്രം പാചകം ചെയ്യുക. ഭക്ഷണം ഫ്രിഡ്ജില്‍ വച്ചു കഴിയ്ക്കുന്ന ശീലം കഴിവതും ഉപേക്ഷിയ്ക്കുക.

ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം
ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ചൂടാക്കാതെ ഉപയോഗിയ്ക്കരുത്. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം ഫ്രിഡ്ജില്‍ വീണ്ടും വയ്ക്കുകയുമരുത്. മുറിയിലെ ചൂടിലെത്തിയ ശേഷം മാത്രം ഭക്ഷണം ചൂടാക്കുക.

ശുചിത്വം
ഭക്ഷണം വയ്ക്കുന്നവരും വിളമ്പുന്നവരുമെല്ലാം ശുചിത്വം പാലിയ്ക്കണം.

കൈ കഴുകുക
നല്ലപോലെ കൈ കഴുകിയ ശേഷം മാത്രം ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും കഴിയ്ക്കുകയും ചെയ്യുക.



Click it and Unblock the Notifications
