Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആരോഗ്യത്തോടെ വയസാകണോ?
ജനനവും മരണവും ഒരു മനുഷ്യായുസിന്റെ തുടക്കവും ഒടുക്കവുമാണ്. ഇതിനിടയില്‍ ബാ്ല്യം, കൗമാരം,യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളിലൂടെ കടന്നു പോവുകയും വേണം.
ഇത്തരം അവസ്ഥകളില്‍ ഏറ്റവും കാഠിന്യം പലര്‍ക്കും വാര്ദ്ധക്യമാകും. ആരോഗ്യ സ്ഥിതിയായിരിക്കും പലപ്പോഴും ഇതിന് കാരണമാവുക. പിന്നെ ഒറ്റപ്പെടലും.
ആരോഗ്യത്തൊടെ പ്രായമാകാനുള്ള ചില വഴികളുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ,

ഭക്ഷണം
ആരോഗ്യത്തില്‍ ശ്രദ്ധ വേണമെങ്കില്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ. പ്രായമാകുന്തോറം ഭക്ഷണത്തിന്റെ അളവില്‍ കുറവു വരുത്തുക.

കുറഞ്ഞ അളവില്‍
ആരോഗ്യഗുണമുള്ള ഭക്ഷണങ്ങള്‍ കുറഞ്ഞ അളവില്‍ കഴിയ്ക്കുക.

വ്യായാമം
വ്യായാമം വളരെ പ്രധാനം. ഇത് ദിനചര്യയാക്കുക. പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കും.

പോഷകം
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകാംശങ്ങളും അടങ്ങിയ ഭക്ഷണം കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

ഉപ്പ്
ഉപ്പ് ബിപി തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. ഉപ്പിന്റെ ഉപയോഗം നിയന്ത്രിയ്ക്കുക.

മദ്യപാനം
മദ്യപാനശീലമുള്ളവര്‍ ഈ ശീലം ഒഴിവാക്കുകയോ അളവു കുറയ്ക്കുകയോ ചെയ്യണം.

പുകവലി
പുകവലി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. ഈ ശീലം പൂര്‍ണമായും നിര്‍ത്തണം.

സമൂഹം
സമൂഹവുമായി ഇട പഴകി ജീവിയ്ക്കുക. ഇത് മാനസികോല്ലാസം നല്‍കും. ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനം.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ പറ്റിയ സമയമാണ് റിട്ടയര്‍മെന്റ് ജീവിതം. ഇത് മനസിന് ശാന്തി നല്‍കും. ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കും.

പൊസറ്റീവായ സമീപനം
ജീവിതത്തോട് എപ്പോഴും പൊസറ്റീവായ സമീപനം വച്ചു പുലര്‍ത്തുക. ഇത് പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കും.

പുതിയ ഹോബികള്‍
പുതിയ ഹോബികള്‍ കണ്ടെത്തുക. ആക്ടീവായിരിക്കുന്നത് ആരോഗ്യത്തിന് അത്യാവശ്യം തന്നെ.

ഉള്ള ഹോബി
ഉള്ള ഹോബികളില്‍ ഒഴിവു സമയം ചെലവഴിയ്ക്കുക. ഇത് മടുപ്പൊഴിവാക്കും.

മെഡിക്കല്‍ ചെക്കപ്പ്
കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് വളരെ പ്രധാനം. ഇത് പല ആരോഗ്യപ്രശ്നങ്ങളും നേരത്തെ കണ്ടെത്തി പരിഹരിക്കാന്‍ സഹായിക്കും.

കാഴ്ചപ്രശ്നങ്ങള്‍
കാഴ്ചപ്രശ്നങ്ങള്‍ പ്രായമാകുമ്പോള്‍ പതിവാണ്. ഇതിനായി കണ്ണിന്റെ ചെക്കപ്പ് പതിവാക്കുക.

കടുത്ത സൂര്യപ്രകാശം
വയസേറുന്തോറം ചര്‍മത്തിന് കഠിനമായ ചൂടും വെയിലും നേരിടാനുള്ള കഴിവു കുറയും. കടുത്ത സൂര്യപ്രകാശം ഒഴിവാക്കുക.

കൃത്യമായ പെന്ഷന് പ്ലാനുകളും
കൃത്യമായ പെന്ഷന് പ്ലാനുകളും തയ്യാറാക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിയ്ക്കും.

കുടുംബത്തോടൊപ്പം സമയം
കുടുംബത്തോടൊപ്പം സമയം ചെലവഴിയ്ക്കുക. ഇത് വാര്‍ദ്ധക്യം കൂടുതല്‍ ആരോഗ്യ, സന്തോഷ പ്രദമാക്കും.

കൂട്ടു കൂടുക
ചെറുപ്പക്കാരുമായി കൂട്ടു കൂടുക. ഇത് മനസിന് ചെറുപ്പം നല്‍കും. പ്രായമായിയെന്നുള്ള തോ്ന്നല്‍ ഇല്ലാതാക്കും.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്ക് ആരോഗ്യം പേജ് സന്ദര്‍ശിക്കൂ



Click it and Unblock the Notifications
