For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മഹത്യാ വാസന തിരിച്ചറിയൂ

|

ആത്മഹത്യ പ്രശ്‌നപരിഹാരമല്ലെന്നു തിരിച്ചറിയുവാന്‍ വൈകുന്നവരുണ്ട്. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ആത്മഹത്യയിലേക്കു തിരിയുന്നതവരുമുണ്ട്.

ആത്മഹത്യാ വാസനയുള്ളവരുണ്ട്. മരണത്തോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു വിശ്വസിക്കുന്നവര്‍. ഇങ്ങനെയുള്ളവരെ ചിലപ്പോള്‍ നേരത്തെ തിരിച്ചറിയാനാകും. ആത്മഹത്യ വാസനയുള്ളവരെ തിരിച്ചറിയാന്‍ സാധിയ്ക്കുന്നതെങ്ങനെയന്നറിയൂ.

ഡിപ്രഷന്‍ ഇത്തരക്കാരുടെ മുഖലക്ഷണമായിരിക്കും. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലുമുള്ള താല്‍പര്യം കുറയും. മരണ സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാനും കാണാനും ചര്‍ച്ച ചെയ്യാനുമെല്ലാം ഇത്തരക്കാര്‍ക്ക് താല്‍പര്യം കൂടും.

എഴുതുന്ന ശീലമുള്ളവരെങ്കില്‍ മരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ ഇവര്‍ എഴുതിയേക്കും. ഒറ്റക്കിരിക്കാന്‍ താല്‍പര്യം കൂടും. ഇഷ്ടമുള്ള കാര്യങ്ങളില്‍ പോലും വിമുഖരായേക്കും.

വിശപ്പു കുറയുക, ഭക്ഷണം കഴിയ്ക്കാതിരിക്കുക, പ്രസരിപ്പുകുറവ്, പെട്ടെന്ന് ശരീരം തടിക്കുകയോ മെലിയുകയോ ചെയ്യുക, സംസാരം കുറയുക, ഉറക്കക്കുറവ്, തനിച്ചിരുന്നു ചിന്തിയ്ക്കുക എന്നിവയെല്ലാം ആത്മഹത്യാ വാസനയുള്ളവരില്‍ കാണാവുന്ന പൊതുവായ കാര്യങ്ങളാണ്.

ഉത്കണ്ഠ, നിസഹായത, ആത്മവിശ്വാസം നഷ്ടപ്പെടുക, പെട്ടെന്ന് ദേഷ്യവും സങ്കടവുമെല്ലാം വരിക, കാര്യമില്ലാതെ കയര്‍ക്കുക. ആക്രമണോത്സുകത തുടങ്ങിയവയും ചിലപ്പോള്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവര്‍ പ്രകടിപ്പിച്ചേക്കാം.

ആത്മഹത്യയില്‍ നിന്നും ഒരാളെ പിന്‍തിരിപ്പിക്കാന്‍ സാധിക്കുന്നത് ദൈവിക കര്‍മമാണ്. ഒരാള്‍ അസ്വഭാവികമായി ഇത്തരം ലക്ഷണങ്ങള്‍ കാണിയ്ക്കുകയാണെങ്കില്‍ ഒന്നു ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിയ്ക്കും.

English summary

Warning Signs Suicide

Committing suicide is not the solution to all the problems. These days we hear a lot of suicide stories where young as well as adults are opting for this way to end their beautiful lives. Recently, Bollywood actress Jiah Khan committed suicide by hanging herself on the fan
 
 
X
Desktop Bottom Promotion