Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സെര്‍വികല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിന് വിനെഗര്‍
ഒരു ലക്ഷം സ്ത്രീകളില്‍ 11 പേരുടെ മരണം സംഭവിക്കുന്നത് സെര്‍വികല്‍ ക്യാന്‍സര്‍ കാരണമാണെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഒരു പ്രത്യേക തരം വൈറസാണ് ഈ രോഗമുണ്ടാക്കുന്നത്. സെര്‍വികല്‍ ക്യാന്‍സര്‍ പെട്ടെന്നു തന്നെ മറ്റു ശരീരഭാഗങ്ങളിലേക്കു പടരുമെന്നതാണ് മറ്റൊരു കാര്യം.

തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്തതാണ് സെര്വികള് ക്യാന്‍സര്‍ ഗുരുതരമാക്കുന്നത്. പാപ്സ്മിയര്‍ ടെസ്റ്റും കൃത്യമായ പരിശോധകളുമാണ് സെര്‍വികല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായകമാകുന്നതും.
എന്നാല്‍ പാപ്സ്മിയര്‍ ടെസ്റ്റ് താരതമ്യേന ചെലവേറിയതു കൊണ്ട് പലരും ഇതിനു പോകാറില്ല. ഇതിനൊരു പരിഹാരമായാണ് വിനെഗര്‍ ഉപയോഗിച്ചുള്ള സെര്വികള് ക്യാന്‍സര്‍ ടെസ്റ്റ്.
പാപ്സ്മിയര്‍ ടെസ്റ്റിന്റെ പരിശോധനാ ഫലത്തിന് കാത്തിരിക്കേണ്ടി വരും. എന്നാല്‍ വിനെഗര്‍ ടെസ്റ്റ് താരതമ്യേന വളരെ ലളിതമാണ്.
വജൈനയില്‍ പരിശോധനയ്ക്കുപയോഗിക്കുന്ന വിനെഗര്‍ കൊണ്ട് തുടയ്ക്കുകയാണ് ആദ്യം ചെയ്യുക. ഇതിനു ശേഷം ഒരു ലൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ ക്യാന്‍സര്‍ സാധ്യതയുള്ള കോശങ്ങള്‍ വെളുത്ത നിറത്തില്‍ കണ്ടെത്താം. വിനെഗറുമായ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇത്തരം കോശങ്ങള്‍ വെളുത്ത നിറത്തില്‍ വരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വിനെഗര്‍ പരിശോധന സെര്‍വികല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നതാണ് കരുതുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
