Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷ വന്ധ്യത അകറ്റാന്‍ പച്ചക്കറികള്‍
നാഗരിക ജീവിതത്തില്‍ യുവാക്കള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമായി വന്ധ്യത മാറിക്കഴിഞ്ഞു. അനാരോഗ്യകരമായ ജീവിതശൈലികളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. അമിതമായ ജോലിഭാരവും, ഭക്ഷണത്തിലെ പോരായ്മകളും മാനസിക സമ്മര്‍ദ്ധത്തിന് കാരണമാവുകയും അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. മത്സരബുദ്ധി നിറഞ്ഞ സമകാലീന സാഹചര്യങ്ങളില്‍ ആരോഗ്യത്തെ അവഗണിച്ചുള്ള ജോലി പ്രത്യുത്പാദനശേഷിയെ ദോഷകരമായി ബാധിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമവും, ജീവിത ശൈലിയും വഴി ഇത് പരിഹരിക്കാനാവും. പതിവായുള്ള വ്യായാമങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യും. വന്ധ്യതക്ക് പുറമേ ഉത്കണ്ഠക്കും കാരണമാകുന്നതാണ് പുകവലി. ഇതിനൊപ്പം തന്നെയാണ് മദ്യപാനത്തിന്റെ സ്ഥാനവും. ഭക്ഷണത്തിന്റെ പോഷകക്കുറവ് മൂലം ബീജത്തിന്റെ ഗുണനിലവാരമില്ലായ്മ വന്ധ്യതക്ക് കാരണമാകും.
വിറ്റാമിന്‍ സിയും സിങ്ക് പോലുള്ള ധാതുക്കളും പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ് എന്നിവ ബീജത്തിന്റെ ഗുണനിലവാരവും അളവും ഉയര്‍ത്താന്‍ സഹായിക്കുന്നവയാണ്. ഇലക്കറികളിലും, ഓറഞ്ച്, തക്കാളി, ബീന്‍സ് എന്നിവയിലുമൊക്കെ ഈ പറഞ്ഞ പോഷകഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കൂടിയ അളവില്‍ കഴിച്ചാല്‍ പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാം. വന്ധ്യതയെ ചെറുക്കാന്‍ കരുത്ത് നല്കുന്ന ചില പച്ചക്കറിയിനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഇലക്കറികള്‍
അടിസ്ഥാന പോഷകങ്ങളും, വിറ്റാമിനുകളും, ധാതുക്കളും സമൃദ്ധമായി അടങ്ങിയതാണ് ഇലക്കറികള്‍. ചീര, കടുക്, കാബേജ് തുടങ്ങിയവയൊക്കെ പോഷകസമ്പന്നവും ബീജത്തിന്റെ കരുത്ത് കൂട്ടുന്നവയുമാണ്.

2. കാരറ്റ്
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ കാരറ്റ് ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ കണ്ടെത്തലനുസരിച്ച് കാരറ്റിന് ബീജത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ മികച്ച കഴിവുണ്ട്.

3. ഓറഞ്ച്
തെളിഞ്ഞ നിറമുള്ള പച്ചക്കറികളും പഴങ്ങളും പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ്. ഓരോ നിറമുള്ള പഴങ്ങള്‍ക്കും അവയുടേതായ ആരോഗ്യമേന്മകളുണ്ട്. വിറ്റാമിന്‍ സി യാല്‍ സമ്പന്നമായ ഓറഞ്ച് ആന്റി ഓക്സിഡന്റിനാല്‍ സമ്പന്നമാണ്. അത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

4. ധാന്യങ്ങള്‍
തവിട് നീക്കിയ ധാന്യങ്ങള്‍ക്ക് പകരം ധാന്യങ്ങള്‍ മുഴുവനുമായും ഉപയോഗിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. ഇത് വഴി രക്തസമ്മര്‍ദ്ധവും ഇന്‍സുലിന്‍ നിലയും നിയന്ത്രണവിധേയമാക്കാനാവും. ഇന്‍സുലിന്‍ സാധാരണ നിലയിലാണെങ്കില്‍ ഹോര്‍മോണ്‍ നിലയും സാധാരണമായിരിക്കും. ഇത് പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

5. ബട്ടര്‍ ഫ്രൂട്ട്, ബദാം
അവൊക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടും ബദാമും ഏറെ ഫലം നല്കുന്നവയാണ്. ഇവയിലടങ്ങിയ കൊഴുപ്പ് ആരോഗ്യകരമാണ്. ട്രാന്‍സ്ഫാറ്റില്‍ നിന്ന് വ്യത്യസ്ഥമായി മോണോസാച്ചുറേറ്റഡ് ഫാറ്റാണ് ഇതിലുള്ളത്. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കും. ഇത് വഴി ഹോര്‍മോണ്‍ നിലയും പാലിക്കപ്പെടുകയും പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

6. പയര്‍, ചീര
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന ഫോളിക് ആസിഡ് സമൃദ്ധമായി അടങ്ങിയവയാണ് പയറും ചീരയും. ബീജസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഫോളിക് ആസിഡ് ആവശ്യമാണ്. പ്രകൃതിദത്തമായി ഫോളിക് ആസിഡ് അടങ്ങിയ സാധനങ്ങള്‍ കഴിക്കുന്നത് വഴി പ്രത്യുദ്പാദന ശേഷിയും വര്‍ദ്ധിക്കും.

7. മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളും, പച്ചക്കറികളും
വേവിക്കാത്ത പച്ചക്കറികളിലും പയര്‍ വര്ഗ്ഗങ്ങളിലുമുള്ളതിനേക്കാള് 100 ഇരട്ടി എന്‍സൈമുകള്‍ അടങ്ങിയതാണ് മുളപ്പിച്ചവ. ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും സമൃദ്ധമായി അടങ്ങിയ ഇവ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമാണ്.

8. സ്ട്രോബെറി
വിറ്റാമിന്‍ സി യാല്‍ സമ്പുഷ്ടമായ ഈ പഴം പുരുഷന്മാരിലെ പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് പുരുഷന് പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കാന്‍ ദിവസം 90 മില്ലിഗ്രാമെങ്കിലും വിറ്റാമിന്‍ സി ആവശ്യമാണ്.



Click it and Unblock the Notifications
