Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഓഫീസിലെ ഉറക്കംതൂങ്ങല്‍ ഒഴിവാക്കൂ
ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ഓഫീസിലിരുന്ന് ഉറക്കം തൂങ്ങുന്നത് പലരുടേയും പതിവാണ്. ഇത് പലരുടേയും ജോലിയെ ബാധിയ്ക്കാറുമുണ്ട്.
പലപ്പോഴും ഭക്ഷണശീലങ്ങളാണ് ഇത്തരം ഓഫീസ് മയക്കത്തിനു കാരണമാകാറ്. രാത്രിയില്‍ ശരിയായി ഉറക്കം ലഭിയ്ക്കാത്തതും ക്ഷീണവുമെല്ലാം ഓഫീസിലിരുന്നു മയങ്ങുന്നതിനുള്ള മറ്റു ചില കാരണങ്ങളാകാം.
ഓഫീസിലെ ഉച്ചമയക്കത്തില്‍ നിന്നും വിടുതല്‍ വേണമെന്നുണ്ടോ, താഴെപ്പറയുന്ന വഴികള്‍ പരീക്ഷിച്ചു നോക്കൂ,

ലഘുവായി ഭക്ഷണം
ലഘുവായി ഭക്ഷണം കഴിയ്ക്കുയെന്നത് ഓഫീസിലെ ഉച്ചയുറക്കം ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്. ആരോഗ്യദായകമായ ഭക്ഷണം കുറഞ്ഞ അളവില്‍ ആരോഗ്യദായകമായ ഭക്ഷണം കഴിയ്ക്കുകയെന്നതാണ് വഴി.

പാട്ടു കേള്‍ക്കുക
ഉറക്കം വരുമ്പോള്‍ അല്പനേരം പാട്ടു കേള്‍ക്കുക. ഉറക്കം വരുത്തുന്ന പാട്ടല്ലാതെ പോപ്പ് മ്യൂസിക് പോലുള്ളവ കേള്‍ക്കുന്നത് ഉറക്കം തൂങ്ങുന്നത് ഒഴിവാക്കും.

സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍
സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക. കൈകളും നടുവും നിവര്‍ത്തുക, ഇരുഭാഗത്തേയ്ക്കും തല തിരിയ്ക്കുക തുടങ്ങിയവ ചെയ്യുന്നത് ആരോഗ്യം നല്‍കും, ഉറക്കം ഒഴിവാക്കുകയും ചെയ്യും.

ച്യൂയിംഗ് ഗം, മിന്റ്
വായില്‍ ച്യൂയിംഗ് ഗം, മിന്റ് തുടങ്ങിയവയിട്ടു ചവയ്ക്കുക. ഇത് ഉറക്കം ഒഴിവാക്കാന്‍ സഹായിക്കും.

നടക്കുക
ഉറക്കം വരുമ്പോള്‍ എഴുന്നേറ്റ് അല്പം നടന്നിട്ടു വരിക. ഇത് ആരോഗ്യം നല്‍കും. ഉറക്കവും ഒഴിവാക്കാം.

സംസാരിയ്ക്കാം
സഹപ്രവര്‍ത്തകരോടു സംസാരിയ്ക്കാം. ഉറക്കം ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

പാട്ടു കേള്‍ക്കുക
കാപ്പി, ചായ ശീലങ്ങളുണ്ടെങ്കില്‍ ഒരു കപ്പാവാം. എന്നാല്‍ ഇത് ശീലമാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

മൊബൈല്‍
ഉറക്കവും ബോറടിയും മാറ്റാന്‍ വേണമെങ്കില്‍ മൊബൈല്‍ ഉപയോഗിക്കാം. മൊബൈലില്‍ ആരോടെങ്കിലും സംസാരിക്കാം. എന്തെങ്കിലും കളിയ്ക്കാം.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്തും. ഇത് ഊര്‍ജം നല്‍കും. ഉറക്കം വരുന്നത് ഒഴിവാക്കുകയും ചെയ്യും.

വെള്ളം
വെള്ളം കുടിയ്ക്കുന്നത് ഉറക്കം കളയാനുള്ള മറ്റൊരു വഴിയാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഉറക്കം കളയുകയും ചെയ്യും.



Click it and Unblock the Notifications
