Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒഴിവാക്കാം,ബ്രേക്ഫാസ്റ്റ് തെറ്റുകള്‍!!
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രാതല്‍. എന്നാല്‍ ഇത് മനസ്സിലാക്കാതെ പലരും പ്രാതല്‍ ഒഴിവാക്കാറുണ്ട്. പതിവായി പ്രാതല്‍ ഒഴിവാക്കുന്നവരില്‍ ഭാരനഷ്ടം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രാതലിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രാതലുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെ കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ. ആരോഗ്യകരമായ പ്രാതല്‍ ആസ്വദിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

1. പ്രാതലിന് ജ്യൂസ് വേണ്ട
പ്രാതലിന് ഓറഞ്ച് ജ്യൂസ് തയ്യാറാക്കാന്‍ വരട്ടെ. ജ്യൂസ് അടിക്കുമ്പോള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, നാരുകള്‍ എന്നിവ നഷ്ടമാകും. അതുകൊണ്ട് ജ്യൂസിന് പകരം ഓറഞ്ചിനോടൊപ്പം ഒരു ഗ്ലാസ് വെള്ളം പ്രാതലില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഉത്തമം. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും പ്രധാനം ചെയ്യും.

2. കുഞ്ഞന്‍ പ്രാതല്‍ അപകടം
ആഗ്രഹിക്കുന്നതെന്തും കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. നീണ്ട ഇടവേളകള്‍ക്ക് ശേഷം വലിച്ചുവാരി കഴിച്ചാല്‍ പൊണ്ണത്തടി ഉണ്ടാകില്ലെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. എണ്ണ അടങ്ങിയിട്ടുള്ള പറാത്ത, വാഫല് പോലുള്ള കേക്കുകള്‍, അത്താഴത്തിന്റെ ബാക്കി മുതലായവ ഭാരവര്ദ്ധനവിന് ഇടയാക്കും.

3. പ്രാതല്‍ ആഘോഷമാക്കരുത്
കൊതിയൂറുന്ന വട, നെയ്യപ്പം മുതലായവ, മഫന്‍ പോലുള്ള കേക്കുകള്‍ എന്നിവ വളരെയധികം ഊര്‍ജ്ജം ശരീരത്തിലെത്തിക്കും. ഇവ വളരെയധികം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇത്തരം ആഹാരസാധനങ്ങള്‍ മുന്നില്‍ നിരന്നിരിക്കുമ്പോള്‍ ആരോഗ്യകരമായ ആഹാരശീലങ്ങളെ കുറിച്ച് ഒരു നിമിഷം ഓര്‍മ്മിക്കുക. സ്നേഹത്തോടെ അവ നിരസിക്കുക.

4. അധികമായാല്‍ കോഫിയും ആപത്ത്
ഒരു ഗ്ലാസ് കോഫിയോ ചായയോ കുടിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിന് ഉന്മേഷം പ്രദാനാനം ചെയ്യുകയും ദഹനപ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യും. എന്നാല്‍ ഒന്നില്‍ കൂടുതല്‍ കോഫി ഒഴിവാക്കുന്നതാണ് നല്ലത്. കോഫി അധികം കുടിയ്ക്കുന്നത് ഉറക്കം കുറയ്ക്കും. മാത്രമല്ല ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

5. അനാരോഗ്യകരമായ പ്രാതല്‍ ഒഴിവാക്കുക
ഒരുപിടി പരിപ്പ്, ഒരു ചെറിയ കിണ്ണം ഭക്ഷ്യധാന്യങ്ങള്‍, ഒരു പഴം എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്തുക. ചോക്ലേറ്റ് പാന്‍കേക്കുകള്‍, മഫന്‍, മായോ സാന്ഡ്വിച്ച് മുതലായവ ഒഴിവാക്കുക. വളരെയധികം ഊര്‍ജ്ജവും കൊഴുപ്പും അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് അടിയ്ക്കടി ഉയരുന്നത് രോഗങ്ങള്‍ക്ക് കാരണമാകാം.

6. പ്രാതലിന്റെ പ്രാധാന്യം അറിയുക
രാവിലെ വിശപ്പ് തോന്നുന്നില്ലെങ്കിലും തിരക്കുണ്ടെങ്കിലും പ്രാതല്‍ ഒഴിവാക്കരുത്. രാവിലത്തെ ഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഒരു കഷണം ഹോള്‍ വീറ്റ് ടോസ്റ്റ്, പഴങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ പ്രാതലിന് ഉത്തമമാണ്.

7. രാവിലെ ബൊഫേ നല്ലതല്ല
ബൊഫേ, വിഭവസമൃദ്ധമായ പ്രാതല്‍ എന്നിവ ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. മധുരം പൊതിഞ്ഞ ധാന്യങ്ങള്‍, ഡോനട്സ്, ഫ്രൂട്ട് കോക്ക്ടൈല്സ് എന്നിവ ഒരു നിയന്ത്രണവുമില്ലാതെ കഴിക്കരുത്. മുട്ട വിഭവങ്ങള്‍, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, ഓട്സ്, വീറ്റ് ഫ്ളേക്സ്, പാല് എന്നിവ ഇവയ്ക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.

8. വലിച്ചുവാരി കഴിക്കരുത്
രാവിലെ എഴുന്നേറ്റുടന്‍ ഒരു ഗ്ലാസ് ഇളംചൂട് വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ജലാശം നിലനിര്‍ത്താനും ദഹനം എളുപ്പമാക്കാനും ഉദരസംബന്ധിയായ പ്രശ്നങ്ങള്‍ ശമിപ്പിക്കാനും സഹായിക്കും. ഇത് വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കാകുകയും ചെയ്യും.

9. ആരോഗ്യകരമായ പ്രാതല്‍ ശീലമാക്കുക
ആരോഗ്യകരമായ പ്രാതല്‍ ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നാരങ്ങ കഷണത്തോടൊപ്പമുള്ള ഗ്രീന്‍ ടീ, പകുതി പഴം, ഓട്സ് അല്ലെങ്കില്‍ മുട്ട, ഓറഞ്ച്, ഹോള്‍വീറ്റ് ടോസ്റ്റ് എന്നിവ ആരോഗ്യകരമായ പ്രാതലിന് ഉദാഹരണങ്ങളാണ്.



Click it and Unblock the Notifications
