Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഈസ്ട്രജന് സ്ത്രീകള്‍ക്ക് നല്കുന്ന എട്ട് ഗുണങ്ങള്‍
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സ്ത്രീകളുടെ വൈകാരിക അവസ്ഥയില്‍ വിഭിന്നമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ആര്‍ത്തവ കാലയളവിലും അതിന് മുമ്പും മാനസിക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാത്ത സ്ത്രീകള്‍ ഇല്ല. ഇതിന് കാരണമാകുന്നത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ്. കുട്ടികള്‍ ഉണ്ടാകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈ ഹോര്‍മോണ്‍ സ്ത്രീകള്‍ക്ക് അവരുടേത് മാത്രമായ നിരവധി സവിശേഷതകളും നല്‍കുന്നുണ്ട്
ഈസ്ട്രജനും സ്ത്രീകളും തമ്മിലുള്ള അടുപ്പത്തിന്റെ 8 കാരണങ്ങള്‍

മാനസിക സമ്മര്‍ദ്ദങ്ങളെ തരണം ചെയ്യാന്‍
ഈസ്ട്രജന് ഉള്ളതിനാല്‍ സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദകളെ ഫലപ്രദമായി തരണം ചെയ്യാന്‍ കഴിയും . ഈസ്ട്രജന് കുറവുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങള്‍ വളരെ വേഗം കൈകാര്യം ചെയ്യാന്‍ കഴിയും.

സ്ത്രീകളുടെ ഹൃദയത്തെ സംരക്ഷിക്കും
കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടഞ്ഞ് ഹൃദയത്തിലേക്കുള്ള രക്ത ധമനികളെ ഈസ്ട്രജന് സംരക്ഷിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ഹൃദയത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതും കുറയ്ക്കും. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുന്നത് കുറയാന്‍ കാരണം ഈസ്ട്രജനാണ്.

അണുബാധയില്‍ നിന്നും സംരക്ഷിക്കും
മുറിവുകളും മറ്റുമുണ്ടാകുമ്പോള്‍ അണുബാധയും പഴുപ്പുമുണ്ടാകാതെ സ്ത്രീകള്‍ക്ക് ഈസ്ട്രജന് സംരക്ഷണം നല്‍കുന്നുണ്ട്. മുറിവുണ്ടാകുമ്പോള്‍ ഈസ്ട്രജന് രക്ത ധമനികളില്‍ നിന്നും കൂടുതല്‍ ശ്വേതരക്താണുക്കള്‍ പുറത്ത് പോകുന്നത് കുറയ്ക്കും. ഇത് വഴി അണുബാധയോട് ശരീരം ശക്തമായി പ്രതിരോധിക്കും.

ലൈംഗിക ശേഷി
സ്ത്രീകള്‍ക്ക് ആകാരഭംഗി നല്കുന്ന ഈസ്ട്രജന് അവരില്‍ ലൈംഗിക തൃഷ്ണ നിലനിര്‍ത്തുന്നതിലും പങ്കുണ്ട്. മനുഷ്യന്റെ ലൈംഗിക ശേഷി തിട്ടപെടുത്തുന്നത് ശരീരത്തിലെ ആന്‍ഡ്രോജന്റെ അളവനുസരിച്ചാണെങ്കിലും ഈസ്ട്രജന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ ഇവ പ്രവര്ത്തിയ്ക്കുകയുള്ളു.

എല്ലുകള്‍ക്ക് ബലം നല്‍കും
സ്ത്രീകളുടെ എല്ലിന്റെ ബലം സംരക്ഷിക്കുന്നതില്‍ ഈസ്ട്രജന് പങ്കുണ്ട്. കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ നിന്നു കുറഞ്ഞു പോകുന്നത് ഇത് തടയുകയും അസ്ഥിക്ഷതത്തില്‍ നിന്നും സംരക്ഷിക്കുകയു ചെയ്യും. .

നാഡികളുടെ പ്രവര്‍ത്തനം
സ്ത്രീ ശരീരത്തില്‍ സെറോടോണിന്റെ അളവ് കൂട്ടാന്‍ ഈസ്ട്രജന് സഹായിക്കും. ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തലച്ചോറില്‍ എളുപ്പമെത്തിച്ച് നാഡികളുടെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കാന്‍ സഹായിക്കും.

യുവത്വം നിലനിര്‍ത്തും
ഈസ്ട്രജന്റെ തോത് കൂടുതലുള്ള സ്ത്രീകള്‍ക്ക് പ്രായം കുറവ് തോന്നിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈസ്ട്രജന് ചര്‍മ്മത്തെ കട്ടിയാക്കുകയും കൊളാജന്റെ തോത് കൂട്ടുകയും ചെയ്യുന്നതാണ് ഇതിന് കാരണം . ശരീരത്തിലെ പാടുകള്‍ കുറയാന്‍ ഇത് സഹായിക്കും. കൂടാതെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ ചര്‍മ്മം തിളങ്ങുകയും ആകര്‍ഷകമാവുകയും ചെയ്യും.

സന്തോഷം നിലനിര്‍ത്തും
സ്ത്രീ ഹോര്‍മോണ്‍ ഫീല്‍-ഗുഡ് കെമിക്കല്‍ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍സിന്റെ ഉത്പാദനം കൂട്ടും . മനുഷ്യര്‍ക്ക് സന്തോഷത്തിന്റെ തോന്നല്‍ നല്‍കുന്നത് എന്‍ഡോര്‍ഫിനുകളാണ്.



Click it and Unblock the Notifications
