Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ആര്‍ക്കാണ് ചോക്കലേറ്റ് ഇഷ്ടമല്ലാത്തത്. പ്രകൃതിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ചോക്കലേറ്റ്. എന്നാല്‍ ഇവ കലോറി നിറഞ്ഞവയും, ശരീരവണ്ണം കൂട്ടുന്നവയുമാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. എന്നാല്‍ അമിതോപയോഗം അതിനിടയാക്കുകയും ചെയ്യും.
നിയന്ത്രിതമായി ചോക്കലേറ്റ് കഴിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകില്ല. തലേന്ന് കഴിച്ച ചോക്കലേറ്റിനെ വിചാരിച്ച് ആശങ്കപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ ചോക്കലേറ്റിന്റെ ആരോഗ്യപരമായ ഗുണവശങ്ങള്‍ നിങ്ങള്‍ മനസിലാക്കുന്നത് നന്നായിരിക്കും.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമമാക്കുന്ന രാസഘടകങ്ങള്‍ ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ഹൃദയാരോഗ്യത്തിന് സഹായകരമാണ്. പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്കലേറ്റ് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 50 ശതമാനവും, കൊറോണറി തകരാറുകള്‍ 10 ശതമാനവും കുറയ്ക്കാന്‍ സഹായിക്കും. ദിവസം ഓരോ ബാര്‍ ചോക്കലേറ്റ് കഴിക്കുന്നത് നല്ലത് തന്നെയാണ്.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ആന്റിഓക്സിഡന്റുകളായ ഫ്ലാവനോയ്ഡ്സ് ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്നു. ഇവ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നത് വഴി ബ്ലഡ് പ്രഷര്‍ കുറയാന്‍ സഹായിക്കും. അതോടൊപ്പം ശരീരത്തിലെ ഹോര്‍മോണുകളുടെ നില സമതുതിലമാക്കാനും ഇവ സഹായിക്കും.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
കൊളസ്ട്രോള്‍ കുറയ്ക്കാനും ചോക്കലേറ്റ് കഴിക്കുന്നത് വഴി സാധിക്കും. ശരീരത്തിലുദ്പാദിപ്പിക്കപ്പെടുന്ന ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ കുറയ്ക്കാന്‍ ചോക്കലേറ്റ് അനുയോജ്യമാണ്. കൊളസ്ട്രോള്‍ വര്‍ദ്ധിച്ചതുമൂലം കഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ ധൈര്യമായി ചോക്കലേറ്റ് കഴിക്കാം. ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിക്കാനും ചോക്കലേറ്റ് സഹായിക്കും.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ചോക്കലേറ്റിന് നിങ്ങളുടെ മൂഡിനെ സ്വാധീനിക്കാന്‍ കഴിവുണ്ട്. ചോക്കലേറ്റിലടങ്ങിയിരിക്കുന്ന സെറോട്ടോണിന്‍ എന്ന ഘടകമാണ് ഇതിന് കാരണം.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ചോക്കലേറ്റിലെ പ്രധാന ഘടകമായ കൊക്കോ പൗഡര്‍ കൊഴുപ്പ് കുറഞ്ഞ ഒന്നാണ്. അതുകൊണ്ട് തന്നെ ധൈര്യമായി ചോക്കലേറ്റ് കഴിക്കാം. പക്ഷേ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മാത്രം. കൂടാതെ കഴിക്കുന്ന ചോക്കലേറ്റില്‍ 60 ശതമാനത്തില്‍ കൂടുതല്‍ കൊക്കോ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ചോക്കലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡ്സ് ബ്ലഡ് സര്‍ക്കുലേഷനെ സുഗമമാക്കാന്‍ സഹായിക്കും. ഇത് ചോക്കലേറ്റ് കഴിച്ച് 2-3 മൂന്ന് മണിക്കൂറിനകം നടക്കും. തലച്ചോറിലെ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഫ്ലേവനോയ്ഡ്സ് സഹായകരമാണ്. ഇതുകൊണ്ടൊക്കെ തന്നെ ധൈര്യമായി ഓരോ പീസ് ചോക്കലേറ്റ് കഴിക്കാം.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നത് ആരോഗ്യത്തിന് ഭിഷണിയാണ്. തലവേദന, ശരീരവേദന, ഹദയസംബന്ധമായ തകരാറുകള്‍, ശ്വാസോച്ഛ്വാസസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഇതിന് കാരണമാകാം. ദിവസേന 50 ഗ്രാം ചോക്കലേറ്റ് കഴിക്കുന്നത് വഴി വിട്ടുമാറാത്ത ക്ഷീണത്തിന് ശമനമുണ്ടാകും.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
പ്രായത്തിന്റെ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ ചോക്കലേറ്റ് കഴിക്കുന്നത് വഴി സാധിക്കും. അകാലത്തിലുണ്ടാകുന്ന ചര്‍മ്മത്തിലെ ചുളിവുകളും, മുഖത്തുണ്ടാകുന്ന വരകളും ഇത് വഴി തടയാം. ചോക്കലേറ്റിലെ ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ചോക്കലേറ്റിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ഒരു പഠനം രസകരമായ ഒരു കാര്യം വെളിവാക്കുന്നു. ഗര്‍ഭകാലത്ത് ചോക്കലേറ്റ് കഴിച്ചിരുന്ന സ്ത്രീകളുടെ കുട്ടികള്‍ കഴിക്കാത്തവരുടെ കുട്ടികളേക്കാള്‍ ഉത്സാഹഭരിതരാണെന്നാണ് ആ കണ്ടെത്തല്‍.. അതുപോലെ തന്നെ ചോക്കലേറ്റ് കഴിച്ചിരുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് പുതിയ സാഹചര്യങ്ങളോടുള്ള ഭയം, അല്ലാത്ത കുട്ടികളേക്കാള്‍ കുറവാണെന്നും കണ്ടെത്തുകയുണ്ടായി.

ചോക്കലേറ്റ് കഴിച്ച് അസുഖങ്ങള്‍ അകറ്റാം
ഈ കാരണം തന്നെ കൂടുതല്‍ ചോക്കലേറ്റ് കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ജിവിതകാലത്ത് സ്ഥിരമായി ചോക്കലേറ്റ് കഴിക്കുന്നവര്‍ക്ക്, കഴിക്കാത്തവരേക്കാള്‍ ഒരു വര്‍ഷത്തോളം ആയുസ് കൂടുതലാണെന്നാണ് കണ്ടെത്തല്‍.. പല ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്. അകാലമരണം 8 ശതമാനത്തോളം കുറയ്ക്കാനും ചോക്കലേറ്റ് ഉപയോഗം സഹായിക്കുമെന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications
