Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹോമിയോ മരുന്നു കഴിയ്ക്കുമ്പോള്‍...
അലോപ്പതിയ്ക്കൊപ്പമോ അതിലേക്കാളേറെയോ പലരും വിശ്വാസമര്പ്പിയ്ക്കുന്ന ഒരു ചികിത്സാ ശാഖയാണ് ഹോമിയോപ്പതി. പാര്‍ശ്വഫലങ്ങളില്ലാത്തതും ഉപയോഗിക്കുവാന്‍ എളുപ്പമുള്ളതുമാണ് ഈ ചികിത്സാശാഖയെ കൂടുതല്‍ ജനകീയമാക്കുന്നത്.
ഹോമിയോ മരുന്നുകള്‍ കഴിയ്ക്കുവാന്‍ താരതമ്യേന എളുപ്പമാണെങ്കിലും ഇത് പൂര്‍ണഫലം നല്കാന് ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

പുകവലി, മദ്യപാനം,
പുകവലി, മദ്യപാനം, പാന്‍മസാല തുടങ്ങിയവയൊന്നും ഹോമിയോ മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഉപയോഗിക്കരുത്. ഇത് മരുന്നിന്റെ ഉപയോഗം ഇല്ലാതാക്കും.

തുറന്നു വയ്ക്കരുത്
ഹോമിയോ മരുന്നുകള്‍ ഒരിക്കലും തുറന്നു വയ്ക്കരുത്. ഇത് ഗുളികയായാലും മരുന്നായാലും ഉപയോഗം കഴിഞ്ഞാല്‍ അടച്ചു വയ്ക്കേണ്ടത് വളരെ പ്രധാനം.

കയ്യില്‍ വയ്ക്കുമ്പോള്‍
ഹോമിയോ ഗുളികകള്‍ എടുത്ത് കൈത്തലത്തില് വയ്ക്കാതെ നേരെ വായിലേക്കിടുകയാണ്. വേണ്ടത്. വെളുത്ത നിറത്തിലുള്ള ഗുളികകള്‍ ഇട്ടു വയ്ക്കുന്ന മരുന്ന് പോയാല്‍ കാര്യമില്ലാതെയാകും. ഇത് കയ്യില്‍ വയ്ക്കുമ്പോള്‍ മരുന്നിന്റെ അളവ് കുറയും.

എണ്ണമയമുള്ളവ
ഭക്ഷണകാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. എണ്ണമയമുള്ള സാധനങ്ങളും ഒഴിവാക്കുക.

അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം
ഹോമിയോ മരുന്നുകള്‍ അലോപ്പതി, ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം കഴിയ്ക്കരുത്. ഫലമില്ലാതാകുമെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും.

ഭക്ഷണം
ഇവ കഴിയ്ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പും ശേഷവും ഭക്ഷണം കഴിയ്ക്കരുത്. മരുന്നിന്റെ ഗുണം ലഭിയ്ക്കണമെങ്കില്‍ ഈ കാര്യം പൂര്‍ണമായും പിന്തുടരുക.

അലോപ്പതി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍
പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് സ്ഥിരമായി അലോപ്പതി മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ ഹോമിയോ മരുന്നുകള്‍ കഴിയ്ക്കും മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടണം.

പുളിയുള്ള ഭക്ഷണസാധനങ്ങള്‍
പുളിയുള്ള ഭക്ഷണസാധനങ്ങള്‍ ഹോമിയോ മരുന്നിനൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
