Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
ബിപി അഥവാ രക്തസമ്മര്‍ദം പലപ്പോഴും ഹൃദയാഘാതമടക്കമുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കാറുണ്ട്. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളാകട്ടെ പലരിലും ബിപി കൂട്ടുന്ന അവസ്ഥയിലുമാണ്.
ബിപിയ്ക്ക് മരുന്നുകള്‍ ലഭ്യമാണെങ്കിലും ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുമുണ്ട്. മരുന്നുകള്‍ക്കു പുറമേ ബിപി കുറയ്ക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
മറ്റേതു രോഗങ്ങള്‍ക്കുമെന്ന പോലെ ബിപിയ്ക്കും വ്യായാമം നല്ലൊരു പരിഹാരമാണ്. ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യാം.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
ബിപിയുള്ളവര്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഇതിനു പകരം പൊട്ടാസ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
അമിതവണ്ണം ബിപി പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. അമിത വണ്ണം ഒഴിവാക്കുക. എപ്പോഴും ആരോഗ്യകരമായ തൂക്കം നില നിര്‍ത്തണം.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
ബിപി പലപ്പോഴും ഹൃദയപ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഇതുകൊണ്ട് ഹൃദയത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. നട്സ്, ചീര, ടോഫു തുടങ്ങിവയ ബിപി കുറയ്ക്കാനും അതേ സമയം ഹൃദയാരോഗ്യം നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ്.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
പുകയില ഉല്പന്നങ്ങള് ഉപേക്ഷിക്കുക. ഇത് ബിപി കൂട്ടാനുള്ള ഒരു പ്രധാന കാരണമാണ്.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
സ്ഥിരമായ മദ്യപാനം ബിപി കൂട്ടുമെന്നു മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യും. ഈ ശീലം ഉപേക്ഷിക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
കഫീന്‍ ബിപി കൂട്ടാന്‍ ഇട വരുത്തുന്നൊരു ഭക്ഷണമാണ്. കഫീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
സ്ട്രസും ടെന്‍ഷനുമാണ് ബിപി കൂട്ടാന്‍ ഇട വരുത്തുന്ന ഒരു പ്രധാന ഘടകം. ഇവ രണ്ടും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഹൈ ബിപി കുറയ്ക്കാന്‍ 10 വഴികള്‍
ബിപി സ്ഥിരമായ പരിശോധിക്കുക. വ്യതിയാനങ്ങള്‍ തിരിച്ചറിയാനും പരിഹാരം തേടാനും ഇത് സഹായിക്കും.



Click it and Unblock the Notifications