Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
സ്ത്രീകള്‍ക്ക് ഏറ്റവും ഭീഷണിയായിരിക്കുന്ന രോഗങ്ങളിലൊന്നാണ് ക്യാന്‍സറെന്നു പറയാം. പ്രത്യേകിച്ച് മെനോപോസ് സമയത്ത് ഈ രോഗം സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യതകള്‍ ഏറെയാണ്.
സ്തനാര്‍ബുദത്തിന് കാരണങ്ങള്‍ ഏറെയുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണ, ജീവിത രീതികള്‍ വരെ ഇതിന് കാരണമായി പറയാം.
ഏതു രോഗങ്ങളെയും പോലെ ചില മുന്‍കരുതലുകളെടുത്താല്‍ സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷ നേടാനാകും. ഇത്തരം വഴികള്‍ എന്തെല്ലാമെന്നു നോക്കൂ.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
വ്യായാമം സ്താര്‍ബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 50 ശതമാനത്തോളം കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അര മണിക്കൂര്‍ നടക്കുന്നത് സ്തനാര്‍ബുദ സാധ്യത 18 ശതമാനം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
തടി കൂടുന്നതും സ്തനാര്‍ബുദ സാധ്യത കൂട്ടുന്ന ഒന്നാണ്. മെനോപോസ് ആകുന്നതിനു മുന്‍പ് ഈസ്ട്രജന് ഹോര്‍മോണ്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെങ്കിലും നാല്പതുകള്ക്ക് ശേഷം തടി സ്തനാര്‍ബുദത്തിന് കാരണമാകും.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
സതനാര്ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ എണ്ണകള്‍ക്ക് പ്രത്യേക പങ്കുണ്ട്. കഴിവതും എണ്ണ ഒഴിവാക്കുക. എണ്ണകള്‍ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ഒലീവ് ഓയില്‍ പോലുള്ളവ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
പഴങ്ങളിലും പച്ചക്കറികളിലുമുള്ള കരോട്ടിനുകള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നുണ്ട്. കരോട്ടിന്റെ അംശം കുറവാണെങ്കില്‍ ഇത് സ്തനാര്‍ബുദ സാധ്യത രണ്ടിരട്ടിയാക്കും.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
സോയ ഉല്പന്നങ്ങള് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നുണ്ട്. ഇവയിലെ ഫൈറ്റോഈസ്ട്രജനുകളാണ് ഈ ഗുണം നല്‍കുന്നത്. സോയ മില്‍ക് കുടിയ്ക്കുന്നതും ടോഫു പോലു്ള്ളവ കഴിയ്ക്കുന്നതും ഗുണം ചെയ്യും.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതില്‍ മുലയൂട്ടലിന് മുഖ്യ പങ്കുണ്ട്. ഇത് ഹോര്മോണുകളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ തന്നെ കാരണം. മുലയൂട്ടുന്ന സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറവെന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
പുകവലിയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ചെറുപ്പം സ്ത്രീകളിലാണ് കൂടുതല്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. പുകവലി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications
