Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാം
പ്രത്യുല്പാദനശേഷി നിലനിര്‍ത്തേണ്ടത് സ്ത്രീ,പുരുഷ ആരോഗ്യകാര്യങ്ങളില്‍ വളരെ പ്രധാനമാണ്. ശരീരത്തിന്റെ മുഴുവനുമായുള്ള ആരോഗ്യം വന്ധ്യത വരുത്താതിരിക്കുന്നതിനും പ്രധാനം തന്നെ.
ആരോഗ്യമുള്ള അണ്ഡവും ബീജവുമാണ് പ്രത്യുല്പാദനത്തിന് വേണ്ടുന്ന പ്രധാന കാര്യങ്ങള്‍. എന്നാല്‍ പലവിധ കാരണങ്ങളാലും ഇതിന് തടസം നേരിടാം. ഭക്ഷണങ്ങളുടെ അപര്യാപ്തതയും അനാരോഗ്യകരമായ ശീലങ്ങളും ചിലപ്പോള്‍ ചിലതരം രോഗങ്ങളുമെല്ലാം ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യത്തെ ബാധിയ്ക്കാം.
നല്ല പ്രത്യുല്പാദനശേഷി നില നിര്‍ത്താനും ആരോഗ്യമുള്ള ബീജവും അണ്ഡവും ഉല്പാദിപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ. ഒരു കുഞ്ഞിക്കാല് കാണാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമാകും.

ഡയറ്റ്
ഡയറ്റ് നല്ല പ്രത്യുല്പാദന ശേഷി നില നിര്‍ത്താന്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഫാസ്റ്റ് ഫുഡുകളും വാങ്ങുന്ന ഭക്ഷണങ്ങളിലെ കൃത്രിമ ഘടകങ്ങളും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ മാത്രമല്ല, പ്രത്യുല്പാദന ശേഷിയേയും ബാധിയ്ക്കുന്ന ഒന്നാണ്. പ്രകൃതിദത്തമായ, കലര്‍പ്പില്ലാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

നട്സ്
പച്ചക്കറികള്‍, മീന്‍, കൊഴുപ്പില്ലാത്ത ഇറച്ചി, നട്സ് എന്നിവ ഭക്ഷണക്രത്തിന്റെ ഭാഗമാക്കുക.

വൈദ്യസഹായം
പ്രത്യുല്പാദനപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നു സംശയം തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ഏതു പ്രശ്നവും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് പരിഹാരം എളുപ്പമാക്കും.

ആരോഗ്യപരമായ പ്രശ്നങ്ങള്‍
ആരോഗ്യപരമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്നു കണ്ടെത്തുക. തൈറോയ്ഡ്, പ്രമേഹം, സിസ്റ്റുകള്‍, അമിത വണ്ണം തുടങ്ങിയവയെല്ലാം വന്ധ്യതയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇവ കണ്ടത്തി വേണ്ട രീതിയിലുള്ള ചികിത്സയും തേടുക.

പുകവലി
പുകവലി സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും പ്രത്യുല്പാദനപരമായ പ്രശ്നങ്ങളുണ്ടാക്കും. ഇതിലെ നിക്കോട്ടിനാണ് വില്ലന്‍. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

മദ്യം
മദ്യവും പ്രത്യുല്‍പാദനക്ഷമതയെ ബാധിയ്ക്കുന്ന ഒന്നു തന്നെ. ഇത് ഹൈപ്പോതലാമസ്, പിറ്റിയൂറ്ററി ഗ്ലാന്റ്, വൃഷണങ്ങള്‍, ഓവറി എന്നിവയെയെല്ലാം ബാധിയ്ക്കും. പ്രത്യുല്പാദനപരമായ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

അമിതവണ്ണം
അമിതവണ്ണം, ഇത് സ്ത്രിയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും പ്രത്യുല്പാദനപരമായ പ്രശ്നങ്ങളുണ്ടാക്കും. ഇതുപോലെ തൂക്കം വല്ലാതെ കുറയുന്നതും പ്രശ്നമുണ്ടാക്കും. വ്യായാമം ചെയ്ത് കൃത്യമായ തൂക്കം നിലനിര്‍ത്താന്‍ ശ്രമിയ്ക്കുക. ഇത് ഒരുവിധം ആരോഗ്യപ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

യോഗ
യോഗ പോലുള്ളവ മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നല്കുന്ന ഒന്നാണ്. സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയില്‍ നിന്നും വിടുതല്‍ നേടാമെന്നതാണ് ഒരു പ്രധാന പ്രയോജനം. ഈ രണ്ടു ഘടകങ്ങളും പ്രത്യുല്പാദനപരമായ ആരോഗ്യത്തെ ബാധിയ്ക്കും. പല അസുഖങ്ങള്‍ക്കും ഇട വരുത്തുകയും ചെയ്യും.

ജീവിത രീതി
പ്രത്യുല്പാദനശേഷിയെ നിങ്ങളുടെ ജീവിതരീതികളും ബാധിയ്ക്കും. അനാരോഗ്യകരമായ ശീലങ്ങളും ജീവിത രീതിയും ഉപേക്ഷിയ്ക്കുക.

കെമിക്കലുകള്‍
റേഡിയേഷന്, കെമിക്കലുകള്‍,രാസവസ്തുക്കള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം പലപ്പോഴും പ്രത്യുല്പാദന ശേഷിയ്ക്കു തടസം നില്ക്കും. ബീജങ്ങളുയേടും അണ്ഡങ്ങളുടേയും ആരോഗ്യത്തെ ബാധിയ്ക്കും.

ജോലി
ജോലി ഇപ്പോള്‍ പലരിലും വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ജോലി കാരണമുള്ള ടെന്‍ഷന്‍, സ്ട്രെസ്, ചിട്ടയില്ലാത്ത ജീവിതരീതികള്‍, ഉറക്കക്കുറവ് ഇവയെല്ലാം പ്രത്യുല്പാദനപരമായ പ്രശ്നങ്ങളുണ്ടാക്കും. ഇവ കഴിവതും ഒഴിവാക്കുക.

ലാപ്ടോപ്പ്
ടെക്നോളജിയും ഒരു പരിധി വരെ പ്രത്യുല്പാദനപരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നു പറയാം. മൊബൈല്‍, ലാപ്ടോപ്പ് എന്നിവ പോക്കറ്റിലും മടിയിലും വച്ചുള്ള ഉപയോഗങ്ങള്‍ പുരുഷന്മാരില് വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വേണം.

പാല്
പാല്, നെയ്യ് ധാരാളമായി കഴിച്ചാല്‍ വന്ധ്യതക്കുള്ള സാധ്യത വന്‍തോതില്‍ കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അണ്ഡങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കുന്നു.

വെള്ളം
ജലം ആവശ്യത്തിന് ശരീരത്തില്ലെങ്കില് അവ ആദ്യം ബാധിക്കുക പ്രത്യുല്പാദന അവയവങ്ങളെയാണ്. മറ്റു പ്രധാന അവയവങ്ങള്‍ പരമാവധി ജലം വലിച്ചെടുക്കുമ്പോള്‍ പ്രത്യുല്പാദനാവയവങ്ങള്ക്ക് ആവശ്യത്തിനുള്ള ജലം കിട്ടില്ല. ഗര്‍ഭപാത്രത്തിലേക്ക് അണ്ഡങ്ങളെയും രക്തത്തെയും വഹിക്കാന്‍ ആവശ്യത്തിന് ജലം ശരീരത്തില്‍ വേണ്ടതുണ്ട്. ബീജത്തെ അണ്ഡവുമായി സംയോജിപ്പിക്കുന്ന സര്‍വിക്കല്‍ ദ്രവം നിര്‍ജ്ജലീകരണം വഴി നിഷ്ക്രിയമാവും.

മരുന്നുകള്‍
അനാവശ്യമായി മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക. മരുന്നുകള്‍ ചിലപ്പോള്‍ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ആരോഗ്യത്തെ ബാധിയ്ക്കും.



Click it and Unblock the Notifications