Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നാല്പതുകളിലെ ആരോഗ്യസംരക്ഷണം
പ്രായമാകുന്തോറും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു പറയും. പ്രത്യേകിച്ച് 40കളിലെത്തുമ്പോള്‍.
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നാല്പതുകളിലെത്തുമ്പോഴാണ് കൂടുതലായും അസുഖങ്ങള്‍ വരുന്നത്. ഇതുകൊണ്ടു തന്നെ ഈ പ്രായത്തിലെ ആരോഗ്യസംരക്ഷണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
ഇത്തരം ആരോഗ്യസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കൂ.

നാല്പതുകളില് മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമായും ചെയ്തിരിക്കണം. കാരണം അസുഖങ്ങള്‍ പലപ്പോഴും തുടക്കത്തില്‍ പ്രത്യക്ഷമായെന്നു വരില്ല. എന്നാല്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ പല അസുഖങ്ങളും പെട്ടെന്നു തന്നെ ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കുകയും ചെയ്യും. അസുഖങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള നല്ലൊരു വഴി മെഡിക്കല്‍ ചെക്കപ്പാണ്.
വ്യായാമം ഒരു പതിവാക്കുക. വലിയ രീതിയിലുള്ള വ്യായാമങ്ങള്‍ വേണമെന്നില്ല. ജിമ്മില്‍ പോകണമെന്നും നിര്‍ബന്ധമില്ല. എന്നാല്‍ ദിവസവും നടക്കാം, അല്പം ഓടാം. നടക്കുന്നതും ഓടുന്നതും നല്ലൊരു വ്യായാമമാണ്.
നടക്കുന്നതും ഓടുന്നതും മാത്രമല്ല, നീന്തുക, ഏറോബിക്സ്, ഡാന്‍സിംഗ് തുടങ്ങിയവയെ്ല്ലാം നല്ല രീതിയിലുള്ള വ്യായാമങ്ങള്‍ തന്നെയാണ്. വിനോദമായും വ്യായാമമായും ഇവ ചെയ്യാമെന്നതാണ് ഏറ്റവും വലിയ ഗുണം.
നല്ല ഭക്ഷണം ഒരു പരിധി വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആരോഗ്യത്തിന് ദോഷം വരുത്താത്ത, ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യം. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, കൊളസ്ട്രോള്‍, പ്രമഹം തുടങ്ങിയവ വരുത്താന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.
നല്ല ആരോഗ്യത്തിന് നല്ല ഉറക്കവും വളരെ പ്രധാനമാണ്. ഇതുകൊണ്ടു തന്നെ ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
ശരീരത്തിനൊപ്പം മനസിന്റെ ആരോഗ്യവും വളരെ പ്രധാനം തന്നെ. യോഗ, മെഡിറ്റേഷന്‍ എന്നിവ അഭ്യസിക്കുകയാണ് പറ്റിയ വഴി. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
നല്ല ചിന്തകള്‍, നല്ല വായന, നല്ല കുടുംബം, കൂട്ടുകാര്‍ തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ മനസിന് സന്തോഷം ലഭിക്കാന്‍ സഹായിക്കും. സന്തോഷം നിറഞ്ഞ മനസ് ആരോഗ്യത്തിനും വളരെ പ്രധാനമാണെന്നു തിരിച്ചറിയുക. നാല്പതുകളില് മാത്രമല്ല, എണ്‍പതുകളിലും ഇത്തരം കാര്യങ്ങള്‍ നിങ്ങളെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
