Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വജൈനയിലെ ദുര്‍ഗന്ധം ഒഴിവാക്കാം
സ്ത്രീകള്‍ക്കു മാത്രമായും ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകും ചിലപ്പോള്‍ മറ്റുള്ളവരോട് പറയാന്‍ പോലും മടിയ്ക്കുന്ന ചില പ്രശ്നങ്ങള്‍.
ഇത്തരം പ്രശ്നങ്ങളിലൊന്നാണ് വജൈനയിലെ ദുര്‍ഗന്ധം. ഇതിന് ചിലപ്പോള്‍ അണുബാധ പോലുള്ള അസുഖങ്ങള്‍ ഒരു കാരണമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ ഉപദേശം തേടുന്നതായിരിക്കും സ്വയംചികിത്സയേക്കാള് എന്തുകൊണ്ടും നല്ലത്.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ പിഎച്ച് തോതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടും മാസമുറ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ടും വജൈനയില്‍ ദുര്‍ഗന്ധമുണ്ടാകാം.
വൃത്തിക്കുറവും ഇതിനൊരു കാരണമായിരിക്കും. ഇതുകൊണ്ടുതന്നെ വജൈന നല്ലപോലെ കഴുകി വൃത്തിയാക്കി സൂക്ഷിക്കണം. പ്രത്യേകിച്ച് ഓരോ തവണ ബാത്റൂമില്‍ പോകുമ്പോഴും ലൈംഗികബന്ധത്തിനു ശേഷവും.
മാസമുറ സമയത്തും ഈ ഭാഗം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെ. കാരണം ഈ സമയത്താണ് അണുബാധ കൂടുതലുണ്ടാകാന്‍ സാധ്യത.
അമിതമായി കഴുകുന്നതും വീര്യം കൂടിയ സോപ്പുപയോഗിക്കുന്നതും വജൈനയിലെ ദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണമാണ്. ഇതുകൊണ്ട് പിഎച്ച് തോതിനു വ്യത്യാസം വരികയും ഇതുവഴി അണുബാധയുണ്ടാവുകയും ചെയ്യും.
കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രമുപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വജൈനയിലെ ദുര്‍ഗന്ധമൊഴിവാക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, അണുബാധ പോലുള്ള പ്രശ്നങ്ങളൊഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.
വെള്ളത്തില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ചേര്‍ക്കുന്നത് വജൈനയിലെ ദുര്‍ഗന്ധമൊഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.
തൈരു കഴിയ്ക്കുന്നത് നല്ലൊരു വഴിയാണ്. ഇതിലെ ലാക്ടോബാസില്ലസ് ബാക്ടീരിയയെ കൊല്ലാനുള്ള നല്ലൊരു വഴിയാണ്.
നെല്ലിക്കയ്്ക്കയും അണുബാധയൊഴിവാക്കാനുള്ള നല്ലൊരു വഴി തന്നെയാണ്. ഇത് അണുബാധകളൊഴിവാക്കാനും വജൈനയിലെ ദുര്ഗന്ധമൊഴിവാക്കാനുമുള്ള നല്ലൊരു വഴിയാണ്. പ്രത്യേകിച്ചും ലൂക്കോറിയ പോലുള്ള അസുഖമുള്ളവര്‍ക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
