For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വിരാമം തടി കൂട്ടാതിരിക്കാന്‍....

|

ആര്‍ത്തവവിരാമം സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ ധാരാളം പ്രശ്‌നങ്ങളുണ്ടാക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ശരീരം തടിയ്ക്കുന്നതാണ് ഒരു പ്രശ്‌നം. സാധാരണ ഗതിയില്‍ സ്ത്രീകള്‍ നാലഞ്ചു കിലോയെങ്കിലും ഈ സമയത്തു കൂടുകയും ചെയ്യും.

മെനോപോസ് സമയത്ത് ശരീരം തടിയ്ക്കാതിരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇവയെന്തെന്നറിയൂ,

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

മെനോപോസ് സമയത്ത് ആകെയൊരു അലസത തോന്നുന്നത് സ്വാഭാവികം. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം. എന്നാല്‍ മടിച്ചിരിയ്ക്കാതെ വ്യായാമങ്ങള്‍ ശീലമാക്കുക. തടി കൂടുന്നതു തടയാനുള്ളൊരു വഴിയാണിത്.

കൂടുതല്‍ സമയം വ്യയാമം

കൂടുതല്‍ സമയം വ്യയാമം

വ്യായാമം ചെയ്യുന്ന ശീലമുള്ളവര്‍ കൂടുതല്‍ സമയം വ്യയാമം ചെയ്യുക. അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നവര്‍ ഇത് മുക്കാല്‍ മണിക്കൂര്‍ ചെയ്യുക.

വയറും അരക്കെട്ടും ശ്രദ്ധിയ്ക്കുക

വയറും അരക്കെട്ടും ശ്രദ്ധിയ്ക്കുക

മെനോപോസ് സമയത്ത് കൂടുതല്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് വയറ്റിലും അരക്കെട്ടിലുമായിരിക്കും. ഇതു രണ്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.ഇതിനുള്ള വ്യായാമങ്ങളും പതിവാക്കണം.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മെനോപോസ് സമയത്തു ഭാരം കൂടുന്നതു തടയാന്‍ സഹായിക്കും. പഴം, ടര്‍ക്കി, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ വൈറ്റമിന്‍ ബിയാല്‍ സമ്പുഷ്ടമാണ്. ഇവ മെനോപോസ് സമയത്തെ വേദനകളും അസ്വസ്ഥതകളും അകറ്റാനും സഹായിക്കും.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. ഇത് മെനോപോസ് സമയത്ത് തടി പെട്ടെന്നു കൂടാന്‍ കാരണമാകും.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക. ഇവയില്‍ നിന്നും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കും. തടി കൂടുകയുമില്ല. സാലഡ്, സൂപ്പ്, ആവിയില്‍ വേവിച്ചവ, ഗ്രില്‍ ചെയ്തവ തുടങ്ങിയ വിധങ്ങളില്‍ പച്ചക്കറികള്‍ കഴിയ്ക്കാം.

സോയ

സോയ

തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുമെന്നതു കൊണ്ടുതന്നെ സോയ കഴിയ്ക്കുന്നത് ഒഴിവാക്കുക.

മരുന്നുകള്‍

മരുന്നുകള്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിയ്ക്കരുത്. പല മരുന്നുകളും തടി കൂട്ടുന്നവയാണ്.

മദ്യം

മദ്യം

മദ്യപാന ശീലവും ഒഴിവാക്കുക. മദ്യം മെനോപോസ് സമയത്ത് തടി കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കും.

English summary

Tips To Avoid Menopause Weight Gain

Menopause is yet another phase in a woman's life that is very difficult to deal with. As women approach menopause they endure many symptoms, but one that proves the most difficult for many women to accept is menopausal weight gain.
Story first published: Tuesday, September 3, 2013, 12:51 [IST]
X
Desktop Bottom Promotion