For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദന ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍

|

നടുവേദന പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലരില്‍ ഇത് നീണ്ട ചികിത്സ നേടത്തക്ക വിധം ശക്തമാവുകയും ചെയ്യും.

നടുവേദനയ്ക്കു പലതരം കാരണങ്ങളുമുണ്ടാകാം. എല്ലിനെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍ നടുവേദനയ്ക്കു കാരണമാകാം. ഇതല്ലാതെ നമ്മുടെ ചില ശീലങ്ങളും നടുവേദനയ്ക്കു കാരണമാകും.

നടുവേദന ഒഴിവാക്കാനുള്ള ചില ശീലങ്ങളെക്കുറിച്ചറിയൂ,

കിടപ്പ്‌

കിടപ്പ്‌

കിടക്കുന്നതിലുള്ള അപാകതയാണ് പലപ്പോഴും നടുവേദനയ്ക്കു കാരണമാകുന്നത്. ഉറങ്ങുമ്പോള്‍ നിവര്‍ന്നു കിടക്കുവാന്‍ എപ്പോഴും ശ്രദ്ധിയ്ക്കണം. വളഞ്ഞു കിടക്കുന്നതും മറ്റും ചിലപ്പോള്‍ നടുവേദനയ്ക്കിട വരുത്തും.

 കിടയ്ക്ക

കിടയ്ക്ക

മൃദുവായ കിടയ്ക്ക കിടക്കാന്‍ സുഖം നല്‍കുമെങ്കിലും നടുവേദനയ്ക്കുള്ള കാരണമാണ്. ഉറപ്പുള്ള, നട്ടെല്ലിനു താങ്ങു നല്‍കുന്ന തരം ഉറപ്പുള്ള കിടയ്ക്കകള്‍ വാങ്ങുന്നതാണ് നല്ലത്.

ജോലികള്‍ ഇരുന്നു ചെയ്യുക

ജോലികള്‍ ഇരുന്നു ചെയ്യുക

തുണി കഴുകുക, തറ തുടയ്ക്കുക. തുടങ്ങിയ ജോലികള്‍ ഇരുന്നു ചെയ്യുക. കുനിഞ്ഞു നിന്ന് ഇത്തരം ജോലികള്‍ ചെയ്യുന്നത നടുവേദയുണ്ടാക്കും.

വളഞ്ഞിരിയ്ക്കരുത്

വളഞ്ഞിരിയ്ക്കരുത്

കസേരയില്‍ ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം വളഞ്ഞിരിയ്ക്കരുത്. ഇത് നടുവേദന ഉണ്ടാക്കുന്ന ഒരു പ്രധാന കാരണമാണ്.

എഴുന്നേറ്റു നടക്കുക

എഴുന്നേറ്റു നടക്കുക

ഏറെ നേരം ഒരേ ഇരിപ്പിരിയ്ക്കുന്നതും നടുവേദനയുണ്ടാക്കും. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുകയും ലഘുവ്യായാമങ്ങള്‍ ചെയ്യുകയും വേണം.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം പലപ്പോഴും നടുവേദയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. അമിത വണ്ണം കുറയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം നടുവേദനയില്‍ നിന്നും ഒരു പരിധി വരെ ആശ്വാസം നല്‍കും. വ്യായാമം ഒരു ശീലമാക്കുക.

Read more about: backpain നടുവേദന
English summary

Tips Avoid Back Pain

Backpain is a major problem for many people. Some of our habits also contribute contribute to this problem,
Story first published: Saturday, August 3, 2013, 15:10 [IST]
X
Desktop Bottom Promotion