Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അസിഡിറ്റി കുറയ്ക്കാം
വയറ്റിലെ ഗ്യാസും അസിഡിറ്റിയുമെല്ലാം മിക്കവാറും പേര് നേരിടേണ്ടി വരുന്ന പ്രശ്നമാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള അസ്വസ്ഥതയ്ക്കും വഴിയൊരുക്കും.
പലപ്പോഴും ഗ്യാസിനും അസിഡിറ്റിയിക്കുമെല്ലാം ഇടയാക്കുന്നത് ജീവിതരീതികളും ഭക്ഷണശൈലികളുമാണ്. ഇതിനു പുറമെ ചില മരുന്നകളുടെ ഉപയോഗവും അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും.
വയറ്റിലുണ്ടാകുന്ന ആസിഡാണ് അസിഡിറ്റിയ്ക്ക്് ഇട വരുത്തുന്നത്. വയറ്റിലെ ആസിഡുണ്ടാകുന്നത് തടയുന്നതാണ് അസിഡിറ്റി തടയാനുള്ള വഴി. ഇതിനുള്ള ചില വഴികള്‍ എന്തെന്നറിയൂ,

ഭക്ഷണശീലം
ഭക്ഷണശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് ഇട വരുത്തുന്നത്. അധിക ഭക്ഷണവും സമയത്തിന് ഭക്ഷണം കഴിയ്ക്കാത്തതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും അസിഡിറ്റിയ്ക്ക് ഇട വരുത്തും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

വെള്ളം
വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് വയറ്റിലെ ആസിഡിനെ കുറയ്ക്കുന്നു.

ദഹനം
ദഹിയ്ക്കുവാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളാണ് പലപ്പോഴും അസിഡിറ്റിയ്ക്ക് കാരണമാകാറ്. ഇത്തരം ഭക്ഷണശീലങ്ങള്‍ കുറയ്ക്കുക.

മസാല
അധികം മസാലയും ഉപ്പുമെല്ലാം അസിഡിറ്റിയ്ക്കു വഴിയൊരുക്കും. ഇത്തരം ചേരുവകള്‍ പാകത്തിനു മാത്രം ഉപയോഗിക്കുക.

പുകവലി, മദ്യപാനം
പുകവലി, മദ്യപാനം തുടങ്ങിയവ വയറ്റിലെ ആസിഡിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കുക.

തൈര്
തണുത്ത പാല്, തൈര് എന്നിവ കഴിയ്ക്കുന്നത് വയറ്റിലെ ആസിഡിന്റെ അളവ് കുറയ്ക്കും.

പുതിന
പുതിനയില ചവയ്ക്കുന്നത് വയറ്റിലെ ആസിഡിന്റെ അളവു കുറയ്ക്കും. ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യും.

വായു
ഭക്ഷണം കഴിയ്ക്കുമ്പോള്‍ അധികം വായു വയറ്റിലെത്താത്ത രീതിയില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് വയറ്റിലെ അസിഡിറ്റി കുറയ്ക്കും.

വ്യായാമങ്ങള്‍
വ്യായാമങ്ങള്‍ ചെയ്യുന്നത് വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.



Click it and Unblock the Notifications
