Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
തൈറോയ്ഡുണ്ടെങ്കിലും തടി കുറയ്ക്കാം
തൈറയോഡ് ഇന്ന് പലര്‍ക്കും കണ്ടുവരുന്ന ഒരു രോഗമാണ്. ഹൈപ്പര്തൈറയോയ്ഡ്, ഹൈപ്പോതൈറോയ്ഡ് എന്ന രണ്ടു തരം തൈറോയ്ഡുകളാണ് പൊതുവായി കണ്ടു വരുന്നത്.
തൈറോയ്ഡിന്റെ ഒരു പ്രധാന കാര്യം ഇത് ശരീരഭാരത്തെ ബാധിയ്ക്കുമന്നതാണ്. പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡ്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിനു പിന്നില്‍.
തൈറോയ്ഡ് രോഗികള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടേ, സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

ഡയറ്റ്ചാര്ട്ട്
കൃത്യമായ ഒരു ഡയറ്റ്ചാര്ട്ട് തയ്യാറാക്കുക. കഴിയ്ക്കേണ്ടതും അല്ലാത്തതുമായി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കണം ഇതു തയ്യാറാക്കേണ്ടത്. ഏതെല്ലാം സമയത്ത് കഴിയ്ക്കണമെന്ന കാര്യത്തെക്കുറിച്ചും ചാര്ട്ടിലുണ്ടാകണം.

ഇലക്കറി
ഇലക്കറികളും പച്ചനിറത്തിലുള്ള ഭക്ഷ്യവസ്തുക്കളും തൈറോയ്ഡ് പ്രശ്നമുള്ളവര്‍ കഴിയ്ക്കുക. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാക്കാന്‍ സഹായിക്കും. മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

നാരുകളടങ്ങിയ ഭക്ഷണം
പഴം, കിവി, ഓറഞ്ച്, ആപ്പിള്‍ തുടങ്ങി നാരുകളടങ്ങിയ ഭക്ഷണം തൈറോയ്ഡ് രോഗികളുടെ ഭക്ഷ്യക്രമത്തില്‍ പ്രധാനമാണ്. ഇവ ആരോഗ്യം നല്‍കും. അതേ സമയം തടി നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ബെറി
ബെറികള്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതായതു കൊണ്ട് തടി കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊഴുപ്പു കത്തിച്ചു കളയുന്നവയാണ്.

വെള്ളം
തൈറോയ്ഡ് രോഗികള്‍ ആവശ്യത്തിനു വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ഇത് അപചയപ്രക്രിയയെ സഹായിക്കും. തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തവിടു കളയാത്ത ധാന്യങ്ങള്‍
തവിടു കളയാത്ത ധാന്യങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് തൈറോയ്ഡ് രോഗികളെ സഹായിക്കുന്ന ഒരു ഘടകമാണ്.

ഫിഗ്
ഉണങ്ങിയ ഫിഗില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കും, ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വ്യായാമം
വ്യായാമം കൃത്യമായി ചെയ്യുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാനും വ്യായാമം സഹായിക്കുക തന്നെ ചെയ്യും.

ഗ്രീന്‍ ടീ
തൈറോയ്ഡുള്ളവര്‍ക്ക് നല്ലൊരു ഭക്ഷണവസ്തുവാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റിഓക്സിഡന്റുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുക തന്നെ ചെയ്യും. ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.

ഉപ്പ്
ഹൈപ്പോതൈറോയ്ഡ് തടി കൂട്ടാന്‍ ഇടവരുത്തും. പാകത്തിന് അയോഡിനുണ്ടെങ്കില് ഇത് ഹൈപ്പോതൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കും. ഇതിനുള്ള ഒരു വഴി ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കുകയെന്നതാണ്.



Click it and Unblock the Notifications
