Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്‍ത്തവ വിരാമത്തിനു ശേഷം എന്ത്?
മെനോപോസ് അഥവാ ആര്‍ത്തവവിരാമം എല്ലാം സ്ത്രീകളും ജീവിതത്തില്‍ കടന്നു പോകുന്ന ഒരു പ്രധാനപ്പെട്ട ഘട്ടമാണ്. ഇത് പലരിലും ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.
മെനോപോസ് എന്ന ഘട്ടം പല സ്ത്രീകളുടേയും മനസില്‍ ആശങ്കയുണ്ടാക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ നല്ല ഘട്ടം കഴിഞ്ഞുപോയെന്നു കരുതുന്ന സ്ത്രീകളുമുണ്ട്.
എന്നാല്‍ ആര്‍ത്തവവിരാമം നല്കുന്ന ചില ഗുണങ്ങളുമുണ്ട്. ആര്‍ത്തവവിരാമത്തിനു ശേഷം ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്, ഇവയെക്കുറിച്ച് കൂടുതലറിയൂ,

യാത്ര
യാത്ര ചെയ്യാന്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് ഇതൊരു നല്ല അവസരമാണ്. കാരണം ആര്ത്തവഭയം പലപ്പോഴും യാത്രകളില്‍ നിന്നും സ്ത്രീകളെ വിലക്കാറുണ്ട്.

സെക്സ്
സെക്സ് ആസ്വദിയ്ക്കുന്ന സ്ത്രീകള്‍ക്ക് മാസമുറ ലൈംഗികബന്ധത്തില്‍ നിന്നും വിട്ടു നില്ക്കുന്ന സമയമാണ്. ആര്‍ത്തവവിരാമം ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.

ഗര്‍ഭനിരോധന ഉപാധികള്‍
ഗര്‍ഭനിരോധന ഉപാധികള്‍ കൂടാതെ തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടാമെന്ന ഗുണവുമുണ്ട്.

പങ്കാളികളോട് അടുപ്പം
മെനോപോസിന് ശേഷം സ്ത്രീകള്‍ക്ക് പങ്കാളികളോട് കൂടുതല്‍ അടുപ്പം തോന്നുമെന്നു തെളിഞ്ഞിട്ടുണ്ട്. നല്ലൊരു ബന്ധത്തിന് ഇത് സഹായിക്കും.

ആര്‍ത്തവത്തെക്കുറിച്ചുള്ള ചിന്തകള്‍
ആര്‍ത്തവത്തെക്കുറിച്ചുള്ള ചിന്തകള്‍ പല സ്ത്രീകളിലും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇതേത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തന്നെ കാരണം. മെനോപോസ് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.

ഹോബികള്‍
ആര്‍ത്തവശേഷം സ്ത്രീകള്‍ക്കു സജീവമായി ചെയ്യാവുന്ന ഒന്നാണ് ഹോബികള്‍. ഇത് മെനോപോസ് കാരണമുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കും.

സ്ട്രെസും ടെന്‍ഷനും
ആര്‍ത്തവ സമയത്തെ സ്ട്രെസും ടെന്‍ഷനും ദേഷ്യവുമെല്ലാം ഒഴിവാകുമെന്ന ഗുണവും മെനോപോസിനുണ്ട്.

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ
മെനോപോസ് പല സ്ത്രീകള്‍ക്കും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കാനുള്ള സമയം കൂടിയാണ്.

സൗഹൃദം
പഴയ സുഹൃത്തുക്കളെ കണ്ടെത്തി സൗഹൃദം പുതു്ക്കാം.

സാമൂഹ്യബന്ധങ്ങളില്‍ വ്യാപൃതരാവുക
മെനോപോസ് മാനസിക പ്രശ്നങ്ങളുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് സാമൂഹ്യബന്ധങ്ങളില്‍ കൂടുതല്‍ വ്യാപൃതരാവുകയെന്നത്.

സാഹസികത
സാഹസികത ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഹൈക്കിംഗ് പോലുള്ളവ തെരഞ്ഞെടുക്കാം.

വ്യായാമം
വ്യായാമത്തില്‍ ശ്രദ്ധിയ്ക്കുവാന്‍ പറ്റിയ ഒരു സമയം കൂടിയാണിത്.

കാല്സ്യ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍
മെനോപോസ് എല്ലുതേയ്മാനത്തിന് ഇട വരുത്തും. കാല്സ്യ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ട ഒരു സമയം കൂടിയാണിത്

മെഡിക്കല്‍ ചെക്കപ്പ്
മെനോപോസിന് ശേഷം കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് പ്രധാനം. ഇത് അസുഖങ്ങള്‍ കണ്ടെത്തി നേരത്തെ പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കും.



Click it and Unblock the Notifications
