Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
കണ്ണിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍
കണ്ണുകളുള്ളപ്പോള് കണ്ണിന്റെ വിലയറിയില്ലെന്നു പറയും. കണ്ണിന്റെ കാഴ്ച അമൂല്യമായതു തന്നെയാണ്. എന്നാല്‍ വേണ്ട രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ ഇത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിയ്ക്കാനുമിടയുണ്ട്.
പ്രായാധിക്യം കണ്ണുകളുടെ കാഴ്ചയെ ബാധിയ്ക്കും.ഇത് സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്കു പോലും കാഴ്ചയ്ക്കു പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു.
കണ്ണുകളുടെ കാഴ്ചയെ ബാധിയ്ക്കുന്ന ചില ഘടകങ്ങളുണ്ട്, ഇതില്‍ മിക്കവാറും നമ്മുടെ തന്നെ ചില ശീലങ്ങളാണ്. ഇത്തരം ശീലങ്ങളെക്കുറിച്ചറിയൂ,

പുകവലി
പുകവലി കണ്ണിന്റെ കാഴ്ചശക്തിയെ ബാധിയ്ക്കുന്ന ഒന്നു തന്നെയാണ്. സിഗരറ്റിലുള്ള ഒരു കെമിക്കല്‍ റെറ്റിനയിലെ വളരെ കട്ടി കുറഞ്ഞ മാക്യുലയെന്ന ഭാഗത്തെ ബാധിയ്ക്കുന്നു. ഇത് കാഴ്ചശക്തി കുറയ്ക്കും.

സ്ട്രെയിന്‍
കണ്ണുകള്‍ക്കുണ്ടാകുന്ന സ്ട്രെയിന്‍ കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. കൂടുതല്‍ സമയം ടിവി കാണുന്നത്, കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്നത്, വീഡിയോ ഗെയിം കളിയ്ക്കുന്നത് തുടങ്ങിയവയെല്ലാം കണ്ണിനു സ്ട്രെയിന്‍ നല്കുന്ന കാര്യങ്ങളാണ്.

അള്‍ട്രാവയലറ്റ് രശ്മികള്‍
കടുത്ത വെയിലില്‍ പോകുമ്പോള്‍ സണ്‍ഗ്ലാസ് ധരിയ്ക്കുവാന്‍ പറയും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനെ ബാധിയ്ക്കുന്നതു തടയാനാണിത്. അള്‍ട്രാവയലറ്റ് രശ്മികള്‍ റെറ്റിന, കോര്‍ണിയ തുടങ്ങിയ ഭാഗങ്ങളെ ബാധിയ്ക്കുവാന്‍ സാധ്യത കൂടുതലാണ്.

ബിപി
കൂടിയ ബിപിയും കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. ഇത് റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിയ്ക്കുന്നു. ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്.

പ്രമേഹം
പ്രമേഹവും കാഴ്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. ഗ്ലൂക്കോമ, ഡയബെറ്റിക് ഹോമിയോപ്പതി തുടങ്ങിയവ പ്രമേഹബാധ കാരണം കണ്ണുകള്‍ക്കുണ്ടാകുന്ന അസുഖങ്ങളാണ്. ഇത് അന്ധതയിലേയ്ക്കു വരെ നയിച്ചേക്കാവുന്ന പ്രശ്നങ്ങളാണ്.

മദ്യപാനം
അമിതമായ മദ്യപാനം കണ്ണുകളുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇത് കാഴ്ചശക്തിയ്ക്കു മങ്ങലേല്‍പ്പിക്കുന്നതിനും അടിക്കടിയുള്ള തലവേദന, കണ്ണു ചുവന്നു വീങ്ങുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

വൈറ്റമിന്‍
ഭക്ഷണത്തിലെ അപര്യാപ്തതയും കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. പ്രത്യേകിച്ച് വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി-12 എന്നിവയുടെ പോരായ്മ. ഇത് കണ്ണുകളിലെ കണ്ണുനീര് ഗ്രന്ഥികള്‍ പ്രവര്ത്തിക്കാതിരിയ്ക്കുന്നതിനും മങ്ങിയ കാഴ്ചയ്ക്കുമെല്ലാം വഴിയൊരുക്കും.

കമ്പ്യൂട്ടര്‍
കണ്ണിന്റെ കാഴ്ച നശിപ്പിക്കുന്നതില്‍ കമ്പ്യൂട്ടറിന് മുഖ്യപങ്കുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിയ്ക്കുന്നതു കൊണ്ട് തെറ്റില്ല. തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കു നോക്കിയിരിയ്ക്കുന്നതു ദോഷം ചെയ്യും. കണ്ണു ചിമ്മാതെ കമ്പ്യൂട്ടറിലേക്കു നോക്കിയിരിയ്ക്കുന്നതും കണ്ണിനെ ബാധിയ്ക്കുന്ന ഒന്നു തന്നെ.

വെളിച്ചം
വേണ്ടത്ര വെളിച്ചമില്ലാതെ വായിയ്ക്കുന്നതും കണ്ണിന് സ്ട്രെയിന്‍ നല്കുന്ന മറ്റൊരു ഘടകമാണ്. ഇത് കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കുന്ന മറ്റൊരു ഘടകം തന്നെയാണ്.



Click it and Unblock the Notifications