Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
പുരുഷലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണക്കുറവ്. ഇതിന് ശാരീരികവും മാനസികവുമായ പല കാരണങ്ങളും കാണും. ചില അസുഖങ്ങളും ചിലപ്പോള്‍ ഇതിനിടയാക്കും.
എന്നാല്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ചില അദ്ഭുതകരമായ കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചില കാരണങ്ങെക്കുറിച്ച് അറിയൂ.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
കൂര്‍ക്കംവലി ഉദ്ധാരണക്കുറവിനുള്ള ഒരു കാരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. കൂര്‍ക്കം വലിയ്്ക്കുന്നത് സ്ലീപ് ആപ്നിയ പോലുള്ള പ്രശ്‌നങ്ങള്‍ കാരണമാകാം. ഇത്തരം പ്രശ്‌നങ്ങളുള്ളവരില്‍ ശരീരത്തിലെ ഓക്‌സിജന്‍ അളവ് കുറവായിരിക്കും. ഇത് ഉദ്ധാരണക്കുറവിനും വഴിയൊരുക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
മോണ രോഗങ്ങളുള്ളവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. മോണയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് പലപ്പോഴും മോണ രോഗങ്ങള്‍ക്കു കാരണമാകുന്നത്. രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ദീര്‍ഘനേരം സൈക്കിളോടിക്കുന്ന നാലു ശതമാനം പുരുഷന്മാരിലെങ്കിലും മറ്റുള്ളവരേക്കാള്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും ചിലപ്പോള്‍ ഈ പ്രശ്‌നം കണ്ടുവന്നേക്കാം. ഉറക്കക്കുറവ് ശാരീരിക, മാനസിക ക്ഷീണം വരുത്തുന്നതു തന്നെ കാരണം.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ലൈംഗികബന്ധത്തിന്റെ ഇടവേള കൂടുന്നതും ഇതിനുള്ള ഒരു കാരണം തന്നെ.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉദ്ധാരണക്കുറവിന് വഴിയൊരുക്കും. ഇതിനായി കഴിയ്ക്കുന്ന മരുന്നുകളും കാരണമാകാം.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
മസില്‍ ബോഡിയ്ക്കു വേണ്ടി സ്റ്റിറോയ്ഡുകള്‍ കുത്തിവയ്ക്കുന്ന പതിവുണ്ട്. ഇത് വൃഷണങ്ങള്‍ ചുരുങ്ങുന്നതിനും ഇതുവഴി ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും ഇട വരുത്തുന്നു.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ഭാര്യ പുരുഷസുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് ചിലരിലെങ്കിലും ഉദ്ധാരണക്കുറവുണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
മുടികൊഴിച്ചിലിനു കഴിയ്ക്കുന്ന ചിലതരം മരുന്നുകളും ചിലരില്‍ ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും. ഇതുപോലെ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കു കഴിയ്ക്കുന്ന മരുന്നുകളും ഇതിന് കാരണമാകും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ടിന്‍ ഫുഡ് കഴിയ്ക്കുന്നത് ഉദ്ധാരണക്കുറവിന് വഴിയൊരുക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ടിന്നുണ്ടാക്കുമ്പോള്‍ ബിസ്ഫിനോള്‍ എ എന്നൊരു രാസവസ്തുവും ചേര്‍ക്കും. ഇത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെയും സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റേയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ഹൈബിപി രക്തക്കുഴലുകളേയും ഞരമ്പുകളേയും ദോഷകരമായി ബാധിയ്ക്കും. രക്തപ്രവാഹത്തില്‍ കുറവുണ്ടാകും. ഇതും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള ഒരു കാരണം തന്നെ.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
പ്രമേഹവും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതും രക്തപ്രവാഹത്തെ ദോഷകരമായി ബാധിയ്ക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും ചിലപ്പോള്‍ ഈ പ്രശ്‌നം കണ്ടുവന്നേക്കാം. ഉറക്കക്കുറവ് ശാരീരിക, മാനസിക ക്ഷീണം വരുത്തുന്നതു തന്നെ കാരണംഉറക്കുറവ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളേയും ബാധിയ്ക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
അമിതവണ്ണമുള്ള പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നവും ബീജക്കുറവും കണ്ടുവരുന്നു. കൊഴുപ്പ് പുരുഷന്മാരില്‍ ഈസ്ട്രജന്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട്. ഇത് ലൈംഗികപ്രശ്‌നങ്ങളും പുരുഷവന്ധ്യതയും വരുത്തിവയ്ക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
കീടനാശിനിയുമായി അടുത്തിടപഴകുന്നതും ചില പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
മദ്യപിക്കുന്നത് സെക്സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലര്ക്കുമുണ്ട്. മദ്യം തലച്ചോറിനെ തളര്ത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍
ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങളും ഉദ്ധാരണപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. പ്രത്യേകിച്ച് ഞരമ്പുകള്‍ക്ക് അപകടത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍.



Click it and Unblock the Notifications











