Latest Updates
-
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്യാന്‍സര്‍, ചില വിചിത്ര കാരണങ്ങള്‍
മാനവരാശിക്കു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ശരീരത്തിന്റെ പല ഭാഗത്തേയും പല രൂപത്തില്‍ പിടിമുറിക്കുകയും സമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന്റെ പിടിയിലാക്കുകയും ചെയ്യുന്ന ഒരു രോഗം.
ക്യാന്‍സറിന് മുഖ്യകാരണമായി പഴിയ്ക്കുന്നത് ഇന്നത്തെ ജീവിത രീതികളും ഭക്ഷണശീലങ്ങളുമാണ് ഇതിന്റെ മുഖ്യകാരണമായി പറയുന്നതും.
എന്നാല്‍ ക്യാന്‍സറിന് ഇവയല്ലാതെ ചില വിചിത്ര കാരണമങ്ങളുമുണ്ട്. ഇവയെന്തെന്ന് അറിയേണ്ടേ,

എയര്‍ ഫ്രഷ്നറുകള്‍
ഫെഡറേഷന് ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഫോര്‍ എക്സ്പീരിമെന്റല് ബയോളജി 2012ല്‍ നടത്തിയ പഠനപ്രകാരം എയര്‍ ഫ്രഷ്നറുകള്‍ ക്യാന്‍സറിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവയിലെ ഫാറ്റലേറ്റുകള് എ്ന്ന ഘടകമാണ് ഇതിന് കാരണം.

ടാനിംഗ് ബെഡുകള്‍
എന്ന ഒരിനമുണ്ട്. സണ്‍ബെഡ് എ്ന്നും ഇതറിയപ്പെടുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ വലിച്ചെടുക്കുന്ന ഇവ സ്കിന്‍ ക്യാന്‍സറിന് ഇട വരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം കിടക്കകള്‍ ഉപയോഗിക്കുന്നവരില്‍ മെലാനോമ പോലുള്ള സ്കിന്‍ ക്യാന്‍സറുകള്‍ക്കുള്ള സാധ്യത 75 ശതമാനം കൂടുതലാണ്.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളില്‍ ഓറല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇവയുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഇവയുടെ ഉപയോഗം നിര്‍ത്തിയാല്‍ ഇതു കാരണമുള്ള ക്യാന്‍സര്‍ സാധ്യതയില്ലാതെയാകും.

നൈറ്റ് ഷിഫ്റ്റ്
രാത്രി ഷിഫ്റ്റുകളും രാത്രി നേരം വൈകിയുള്ള ജോലികളും സ്ത്രീകളിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മൗത്ത് വാഷുകള്‍
എഥനോള്‍ അടങ്ങിയിരിക്കുന്ന മൗത്ത് വാഷുകള്‍ ഓറല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സിഗരറ്റ് വലിയ്ക്കുന്ന ശീലമുള്ളവരില്‍. എഥനോള്‍ വായിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് ക്യാന്സനറിനു സാധ്യതയുള്ള കാര്‍സിനോജനുകള്‍ ശരീരത്തെ എളുപ്പത്തില്‍ ബാധിയ്ക്കാന്‍ ഇട വരുത്തും.

ബ്രാ
ബ്രാ ധരിയ്ക്കുന്നത്, പ്രത്യേകിച്ച് വളറെ മുറുകിയ ബ്രാ ധരിയ്ക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് 1995ല്‍ മെഡിക്കല്‍ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഇതിനു കാരണമായി പറയുന്നത് ബ്രാ ധരിയ്ക്കുമ്പോള്‍ മാറിടത്തിലെ മസില് ടിഷ്യൂകള്‍ മുറുകുന്നതാണ്.

വൈന്‍
വൈനിന് ആരോഗ്യവശങ്ങള്‍ ഏറെയുണ്ടെങ്കിലും ദിവസവും വൈന്‍ കഴിയ്ക്കുന്നത് വായിലേയും തൊണ്ടയിലേയും ക്യാന്‍സര്‍ സാധ്യത 168 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കോള്‍ഡ്
കുട്ടിക്കാലത്ത് സ്ഥിരമായി കോള്ഡുണ്ടാകുന്ന കുട്ടികള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍, രക്താര്‍ബുദ സാധ്യതകള്‍ കൂടുമത്രെ. കോള്‍ഡ് അണുബാധകള്‍ക്കു വഴിയൊരുക്കുന്നതാണ് കാരണമായി പറയുന്നത്.

ചില ഡിയോഡറന്റുകളില്‍ അലുമിനിയം അംശം അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും.

ചിപ്സ്
ചിപ്സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് പലവട്ടം ഉപയോഗിച്ച് എണ്ണ തന്നെ വീണ്ടും ഇവ വറക്കുവാന്‍ ഉപയോഗിക്കുമ്പോള്‍.

ഓറല്‍ സെക്സ്
ഓറല്‍ സെക്സ് ക്യാന്‍സറിന് ഇട വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഹ്യുമണ്‍ പാപിലോമ വൈറസാണ് ഓറല്‍ സെക്സ് വഴി വായിലേയും തൊണ്ടിയിലേയും ക്യാന്‍സറിന് ഇട വരുത്തുന്നത്.

വൈറ്റമിന്‍ ഇ ഗുളികകള്‍
വൈറ്റമിന്‍ ഇ സപ്ലിമെന്റുകള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കുന്നു.

സോസേജ്
സോസേജുകളിലും ബര്‍ഗറിലും ഉപയോഗിക്കുന്ന ഒരു ചുവന്ന നിറത്തിലുള്ള ഡൈ ക്യാന്സറുണ്ടാക്കുവാന് കഴിവുള്ളതാണ്.

റെഡിമെയ്ഡ് സൂപ്പുകള്‍
ധാരാളം സോഡിയമടങ്ങിയിട്ടുള്ള റെഡിമെയ്ഡ് സൂപ്പുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് വയറ്റിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഹെയര്‍ ഡൈ
ഹെയര്‍ ഡൈ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളില്‍ ബ്ലാഡര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നു പറയാം.

സണ്‍സ്ക്രീനുകള്‍
സണ്‍ടാന്‍ തടയാന്‍ ഉപയോഗിക്കുന്ന സണ്‍സ്ക്രീനുകള്‍ സ്കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

എക്സ്റേ
എക്സ്റേ ചെറിയ തോതിലെങ്കിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ടാല്‍കം പൗഡര്‍
ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ ഓവറിയിലെ ക്യാന്‍സര്‍ സാധ്യത 40 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മോയിസ്ചറൈസര്‍
മോയിസ്ചറൈസറും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മൊബൈല്‍
തലച്ചോറിലെ ട്യൂമറിന് മൊബൈല്‍ വികിരണങ്ങള്‍ വഴിയൊരുക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പ്രോസസ് ചെയ്ത ചുവന്ന ഇറച്ചി
പ്രോസസ് ചെയ്ത ചുവന്ന ഇറച്ചി വയറിലും ലംഗ്സിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബീഫ്, ആട് തുടങ്ങിയവയുടെ ഇറച്ചികളും സോസേജുകളുമെല്ലാം.

ടൂത്ത് വൈറ്റ്നര്
പല്ലിന് നിറം നല്കുന്നുവെന്നവകാശപ്പെട്ടിറങ്ങുന്ന ടൂത്ത് വൈറ്റ്നറുകളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്.



Click it and Unblock the Notifications