Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഒഴിവാക്കാം കഫീന്‍
മനസ്സിനും ശരീരത്തിനും ഒരുപോലെ ദോഷകരമാണ് കഫീന്‍ എന്ന ലഹരിപദാര്ത്ഥും. കഫീന്‍ അടങ്ങിയ കാപ്പി ഉന്മേഷം കൂട്ടുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ. പക്ഷേ പലരും ഇന്നത്തെ വേഗത കൂടിയ ജീവിതശൈലിയില്‍ ജോലിസമയത്തിന് വേഗം കൂട്ടാനും അധികനേരം ഉന്മേഷത്തോടെയിരിക്കുവാനും കാപ്പി അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. ഇത് തങ്ങളുടെ ശരീരത്തിന് വരുത്തിവെയ്ക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. മനുഷ്യശരീരത്തിന്റേയും മനസ്സിന്റേയും അവസ്ഥയേയും പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു പദാര്‍ത്ഥമാണ് കഫീന്‍
കാപ്പി മാത്രമല്ല. പല ശീതളപാനീയങ്ങളിലും എനര്‍ജി ഡ്രിങ്കുളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം 300 ഗ്രാമിലധികം കഫീന്‍ ശരീരത്തില്‍ ചെന്നാല്‍ നിങ്ങളുടെ ആരോഗ്യം കുഴപ്പത്തിലാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനാല്‍ കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തുക.
ചില ഉപായങ്ങള്‍ ഇതാ,

മറുമരുന്നുകള്‍ കണ്ടെത്തുക
കഫീന്‍ നല്കുന്ന ഉന്മേഷം നല്കാന് കെല്‍പ്പുള്ള മറ്റു പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി അതിലേക്ക് ശ്രദ്ധ തിരിക്കുക. ഉദാ. ഗ്രീന്‍ടീ, കമോമീല്ടീ തുടങ്ങിയവ. ഉടന്‍ ഇതിലേയ്ക്ക് മാറണമെന്നില്ല, പതുക്കെ പതുക്കെ കഫീന്‍ പദാര്‍ത്ഥങ്ങള്‍ കുറച്ച് മറ്റുള്ളവയിലേയ്ക്ക് മാറുക,

ഡൈവേര്‍ട്ട്
ഉണര്‍വ് കിട്ടാനാണ് പലപ്പോഴും കഫീന്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്. വിരസത തോന്നുമ്പോള്‍ കഫീന്‍ മറക്കുക. വിരസതയകറ്റുവാന്‍ മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഉദാ , മൊബൈല്‍ ഗെയിം, വീഡിയോ, യൂ ട്യൂബ് .ശരീരത്തിന് ഉണര്‍വ് നല്കുവാന് ഈ വിനോദങ്ങള്‍ക്കും സാധിക്കും.

ഡയറ്റ്
പലരും കഫീന്‍ ഉപയോഗിക്കുന്നത് തടി കുറയ്ക്കുവാനും കൂടിയാണ്. തടി കുറയുകയും ചെയ്യും ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും. ടു ഇന്‍ വണ്‍ ഉപയോഗമാണ് പലരേയും കഫീനിലേയ്ക്ക് ആകര്‍ഷിക്കുന്നത്, എനര്‍ജി കൂട്ടാന്‍ വേറെയും വഴികളുണ്ട്. സാല്‍മണ്‍, മുട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക.

നന്നായി ഉറങ്ങുക
ഉറക്കം കുറയുന്നതാണ് ഉന്മേഷക്കുറവിനും ഊര്‍ജ്ജക്കുറവിനും പ്രധാന കാരണം. നന്നായി ഉറങ്ങുകയാണ് ഇതിന് ഒരു പ്രതിവിധി, ഒരു ദിവസത്തിന്റെ അലച്ചിലുകള്‍ മറക്കാനും വീണ്ടും എനര്‍ജറ്റിക് ആകുവാനും ഏക പോംവഴി നല്ല ഉറക്കം കിട്ടുകയെന്നതാണ്. രാത്രിയില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക.

വ്യായാമം
വ്യായാമത്തില്‍ ശ്രദ്ധയൂന്നുക. സ്വന്തം ആരോഗ്യത്തെ പറ്റി ബോധ്യമുണ്ടാവുക. ഇത് കഫീന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

സ്നാക്സുകള്‍
കഫീന്‍ ഉപയോഗിക്കുവാന്‍ തോന്നുന്ന നേരത്ത് ആരോഗ്യകരമായ സ്നാക്സുകള്‍ കഴിയ്ക്കാം. ഇത് ഈ ശീലത്തില്‍ നിന്നും വിടുതല്‍ നേടാന്‍ സഹായിക്കും.



Click it and Unblock the Notifications
