Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
എരിവുള്ള ഭക്ഷണങ്ങള്‍ കരളിന് കേടോ?
ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പൊതുവെ എരിവും മസാലുകളും കലര്‍ന്നതാണെന്നു പറയും. ഭക്ഷണത്തിന് രുചി നല്കാന് ഇവ പ്രധാനമാണെങ്കിലും വയറിനും ആരോഗ്യത്തിനും എരിവും മസാലുകളും അധികം നല്ലതല്ല.
മസാലകള്‍ ലിവര്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും ചിലരെങ്കിലും ഭയപ്പെടുന്നുമുണ്ട്. ഇതില്‍ അല്പം വാസ്തവവുമുണ്ട്. കാരണം മിക്കവാറും മസാല കലര്‍ന്ന ഭക്ഷണങ്ങളെല്ലാം തന്നെ എണ്ണയുമുള്ളവയായിരിക്കും. എണ്ണയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടാനും ഇതുവഴി കരള്‍ രോഗങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്.
ഉണക്കമുളക്, ഗരം മസാല എന്നിവ ശരീരത്തില്‍ ചൂടുല്പാദിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ നേരിട്ട് കരളിന് ദോഷം വരുത്തുന്നില്ല. എന്നാല്‍ മഞ്ഞപ്പിത്തം പോലുളള രോഗമാവസ്ഥകളില് ഇവ കരളിന് ദോഷം ചെയ്യും. ഇതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
എല്ലാതരം മസാലുകളും ശരീരത്തിന് കേടല്ല. മഞ്ഞള്‍ പോലുള്ളവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഞ്ഞള്‍ മാത്രമല്ല, ഇഞ്ചിയും കരളിനെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ഒരു വഴിയാണ്.
എ്ന്നു കരുതി ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും മസാലകള്‍ ഒഴിവാക്കണമെന്നില്ല. പാകത്തിനു കഴിച്ചാല്‍ ഇത് കരളിനു കേടല്ല. മസാലകള്‍ നേരിട്ട് കരളിനു കേടാണെന്നും പറയാനാവില്ല. എന്നാല്‍ കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ചില മസാലകളെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മസാലയും എണ്ണയും ഒരുമിച്ചുള്ള ഭക്ഷണങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

