Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
ചില ഗന്ധങ്ങളുണ്ട്, ഇവ നാമറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ചിലര്‍ക്ക് ചില പ്രത്യേക ഗന്ധങ്ങളോട് ഇഷ്ടം തോന്നുന്നതും സ്വാഭാവികം. ഇതേ ഗന്ധം മറ്റു ചിലര്‍ക്ക് അലര്ജിയാവുകയും ചെയ്യും.
ഇഷ്ടമെങ്കിലും അല്ലെങ്കിലും ചില ഗന്ധങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നാമറിയാതെ തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം ചില ഗന്ധങ്ങളെക്കുറിച്ച് അറിയൂ.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
കാപ്പി ചിലര്‍ക്ക് ഇഷ്ടമായിരിക്കും. ചിലര്‍ക്കാവട്ടെ, ഇഷ്ടമില്ലായിരിക്കും. എന്നാല്‍ ഇതിന്റെ ഗന്ധം കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതാണ് വാസ്തവം.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
ലാവെന്‍ഡറിന്റെ ഗന്ധം സ്ട്രെസ് കുറയ്ക്കാനും നാഡികളെ ഉദ്ദീപിപ്പിക്കാനും സഹായിക്കും. സ്ട്രെസുള്ള ദിവസങ്ങളില്‍ അല്പം ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിച്ചു നോക്കൂ. ഗുണം ലഭിക്കും.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
ചെറുനാരങ്ങ, ഓറഞ്ച് എന്നിവയുടെ ഗന്ധവും നമുക്ക് ഉണര്‍വു നല്‍കും. മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ അകറ്റാനും ഇത് നല്ലതു തന്നെ.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
യൂക്കാലിപ്റ്റിസ് ഓയില്‍ മൂക്കടപ്പ്, കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. മൂക്കടപ്പുള്ളപ്പോള് ഒരു ടവലില്‍ ഒന്നോ രണ്ടോ തുള്ളി യൂക്കാലി ഓയില്‍ പുരട്ടി ശ്വസിക്കുന്നതു നല്ലതാണ്.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
മദ്യം ബിപിയുള്ളവര്‍ കഴിയ്ക്കുന്നതു നല്ലതല്ല. എന്നാല്‍ ഇതിന്റെ ഗന്ധം ബിപി നിയന്ത്രിക്കാന്‍ സഹായിക്കും.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
ഉറക്കം വരുന്നില്ലേ, മുല്ലപ്പൂക്കള്‍ മണത്തു നോക്കൂ. ഇത് ഉറക്കം വരാന്‍ മാത്രമല്ല, മനസ് ശാന്തമാകാനും സഹായിക്കും.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
മിന്റ് ഏകാഗ്രത കൂടാനും ഫ്രഷ്നസ് നല്‍കാനും സഹായിക്കും. പഠിക്കുമ്പോള്‍ മിന്റ് ചവയ്ക്കുന്നതു നല്ലതാണ്.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
രാത്രി പേടി സ്വപ്നം കണ്ട് ഉണരാറുണ്ടോ, റോസ് മണത്തു നോക്കൂ. ഇത് പേടിസ്വപ്നങ്ങള്‍ കാണാതെ ശാന്തമായി ഉറങ്ങാന്‍ സഹായിക്കും.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
ആര്‍ത്തവവേദന മാറാന്‍ കുങ്കുമപ്പൂവിന്റെ ഗന്ധം വളരെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യം നന്നാക്കും ഗന്ധങ്ങള്‍
ചന്ദനത്തിന്റെ ഗന്ധം മനസിനെ ശാന്തമാക്കും.ഏകാഗ്രത കൂടാനും ഇത് സഹായിക്കും.



Click it and Unblock the Notifications
