Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കരളിന്റെ ആരോഗ്യത്തിന് ചില വഴികള്‍
സിഗരറ്റും മദ്യവും ഒഴിവാക്കുന്നതോടെ രോഗങ്ങളില്‍ നിന്ന് മോചനവും മികച്ച ശാരീരികാരോഗ്യവും കൈവരുമെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും ചിന്ത. കരളിൻറെ ആരോഗ്യം മികച്ച ശാരീരികാരോഗ്യത്തില്‍ പ്രധാനമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ ആരും കരളിൻറെ ആരോഗ്യം സംബന്ധിച്ച് കരുതല്‍ എടുക്കാറില്ല എന്നതാണ് വസ്തുത.
പ്രശ്നമുള്ള കരളിൻറെ ആദ്യ ലക്ഷണം അടിവയറിൻറെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിക്കൂ;

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍
കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജങ്ക് ഫുഡ്സും നിങ്ങളുടെ കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിൻറെ അധികരിച്ച അളവ് കരളി ൻറെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കിൽ മറ്റൊരു വിധത്തില്‍ ബാധിക്കും.

അമിത മദ്യപാനം
മദ്യപാനം കരളിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്ഡോക്ടറുടെ സഹായം തേടണം.

പുകവലി
ദൂഷ്യവശങ്ങള്‍ എത്ര കേട്ടാലും ഈ ശീലത്തെ അത്ര പെട്ടന്നൊന്നും മാറ്റാന്‍ കഴിയില്ല. പുകവലിയോടുള്ള അഭിനിവേശം എളുപ്പത്തിലാകും മുളപൊട്ടുക. ഇത് നിങ്ങളുടെ ശാരീരികാവയവങ്ങളുടെ നാശത്തിനാകും വഴിയൊരുക്കുക.

മടി
ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നവര്‍ രോഗങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുക. തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് നടന്നുപോകാതെ കാറോ സ്കൂട്ടറോ എടുത്ത് പോകുന്നവരില്‍ കരള്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്.

ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍
ഭാരം കുറക്കാനുള്ള പ്രത്യേക ഭക്ഷണ രീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.

എന്താണ് പരിഹാരം
കരള്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും പിന്തുടര്ന്നാല് ഒരളവുവരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്,പതിവായുള്ള രക്ത പരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്ന്നാല് കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാക്കാം.



Click it and Unblock the Notifications
